12,700 കിലോമീറ്റർ വ്യാസമുള്ള, സാമാന്യം വലുപ്പമുള്ള ഒരു ശെരാശരി ഗ്രഹമാണ് ഭൂമി. പക്ഷെ ആയിരം ഭൂമികൾ മറ്റൊരു ഗ്രഹമായ വ്യാഴത്തിൽ അടുക്കിവെക്കാം. ആയിരം വ്യാഴത്തെ സൂര്യനിലും. അല്ലെങ്കിൽ ഒരു ദശലക്ഷം ഭൂമികളെ 1.39 ദശലക്ഷം കിലോമീറ്റർ വ്യാസമുള്ള സൂര്യന് ഉൾക്കൊള്ളാനാകും. താരതമ്മ്യത്തിൽ ഭൂമി എത്ര ചെറുതാണെന്ന് നോക്കൂ. സൂര്യനാണെങ്കിൽ ഒരു സാധാരണ നക്ഷത്രവും. സൂര്യന്റെ വ്യാസാർത്ഥത്തിന്റെ 1200 ഇരട്ടി വ്യാസാർത്ഥം വലുപ്പമുള്ള നക്ഷത്രങ്ങളുണ്ട്. സൂര്യനെക്കാൾ രണ്ടായിരം ഇരട്ടി വലുപ്പമുള്ള നക്ഷത്രങ്ങളും ഉണ്ട്. അനേകം നക്ഷത്രങ്ങൾ ചേർന്നതാണല്ലോ ഒരു നക്ഷത്രസമൂഹം. നമ്മുടെ ക്ഷീരപഥത്തിൽ മാത്രം നൂറു-ബില്യൺ -ആയിരം ദശലക്ഷം -നക്ഷത്രങ്ങളെങ്കിലും കാണുമെന്നു കണക്കാക്കിയിട്ടുണ്ട്. അനേകം നക്ഷത്ര സമൂഹങ്ങളുമുണ്ട്. നമ്മുടേത് ഒരു ശരശരി നക്ഷത്ര സമൂഹമാണ്. ക്ഷീരപഥത്തെക്കാൾ അനേകമടങ്ങു വലുപ്പമുള്ളതും ചെറിയവയും ധാരാളം . അത്തരത്തിലുള്ള ആയിരം /രണ്ടായിരം ദശലക്ഷം നക്ഷത്രസമൂഹങ്ങളുണ്ടത്രേ. പ്രപഞ്ചം അനന്ത വലുപ്പമുള്ളതാണെന്നു-അവസാനമില്ലാത്ത -ചിന്തിക്കുന്നവരുമുണ്ട്. പക്ഷെ ആ ചിന്തക്ക് വലിയ അർത്ഥമില്ല. അതെങ്ങനെയാണെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. സെക്കൻഡിൽ 3 ലക്ഷം കിലോമീറ്റർ സഞ്ചരിക്കുന്ന പ്രകാശം 4 വര്ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് -4x365x24x60x60 കിലോമീറ്റർ -ഒരു നക്ഷത്രത്തിൽനിന്നു മറ്റൊന്നിലേക്കുള്ള ശരശരി അകലം. ക്ഷീരപഥത്തിന്റെ വ്യാസം ഒരുലക്ഷം പ്രകാശവർഷമാണ്. ഘനം ആയിരം പ്രകാശവർഷവും, അത്തരത്തിലുള്ള 2 ബില്യൺ നക്ഷത്രസമൂഹങ്ങളുണ്ട്. അങ്ങനെ നോക്കുമ്പോൾ പ്രപഞ്ചത്തിന്റെ വ്യാസം എത്രയായിരിക്കും? 13.8 ബില്യൺ വര്ഷങ്ങള്ക്കു മുൻപ് പ്രപഞ്ചം തുടക്കമിട്ടതുകൊണ്ട് 13.8 ബില്യൺ പ്രകാശവര്ഷങ്ങളാണ് അതിന്റെ വ്യാസമെന്നു ചിന്തിക്കുന്നവരുണ്ട്. അതിനു അപ്പുറത്തേക്കുള്ള നക്ഷത്രങ്ങളുടെ പ്രകശം ഇവിടേയ്ക്ക് എത്തിയിട്ടുണ്ടാകില്ലല്ലോ. പക്ഷെ 93 ബില്യൺ പ്രകാശ വർഷങ്ങളാണ് അതിന്റെ യഥാർത്ഥ വ്യാസമെന്നു ഇന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു.
bayesian മോഡൽ ഉപയോഗിച്ച് യഥാർത്ഥ പ്രപഞ്ചം കാണാവുന്ന പ്രപഞ്ചത്തേക്കാൾ 250 ഇരട്ടി വലുപ്പമുള്ളതാണെന്നു ചിന്തിക്കുന്നു. ശിവ ശിവ. കോടിക്കോടിക്കണക്കിനു നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഇടയിൽ നിന്ന് മത ദൈവങ്ങൾ എങ്ങനെയാണു ഭൂമിയെ കണ്ടെത്തിയതെന്ന് ഒരത്ഭുതമാണ്.
No comments:
Post a Comment