Friday 20 May 2022

ദിനോസറുകൾക്കും മുൻപ്



ഭൂമിയിൽ ഇന്നേ വരെ ജീവിച്ചതിൽ വെച്ചേറ്റവും വലിയ ജീവിവിഭാഗങ്ങളിൽ ഒന്നാണ് മുകളിൽ പറഞ്ഞ ദിനോസർകൂട്ടം.𝟏𝟓𝟎 മില്യൺ വർഷങ്ങൾക്ക് മുൻപ് അവർ ഇവിടം അടക്കിവാണിരുന്നു. ആദ്യത്തെ ജുറാസിക് പാർക്ക്‌ സിനിമയിൽ ആദ്യം കാണിക്കുന്ന ദിനോസർ ഓർമ്മയുണ്ടോ.നീണ്ട വാലും ജിറാഫിനെപോലെ നീണ്ട കഴുത്തും ഉള്ള  ആ ദിനോസറിനെ പോലെ ഉള്ളവയാണ് ഇവയും.തനി വെജിറ്റേറിയൻസ് ആണ് കക്ഷികൾ. ഇതിലെ 𝐁𝐫𝐚𝐜𝐡𝐢𝐨𝐬𝐚𝐮𝐫𝐮𝐬 എന്ന ഉപവിഭാഗത്തിൽ ചിലതിന്

𝟑𝟎 മീറ്റർ നീളവും 𝟖𝟎 മെട്രിക് ടൺ ഭാരവും ദിവസവും 𝟒𝟎𝟎 കിലോ ചെടികളും ഭക്ഷണമായി വേണമായിരുന്നു.ഫ്രാൻസിലെ ജുവാ മലനിരകൾക്കടുത്തായി കാണപ്പെട്ട 𝐒𝐚𝐮𝐫𝐨𝐩𝐨𝐝 ദിനോസറുകളുടെ കാൽപ്പാടുകൾ ആണ് ചിത്രത്തിൽ.


കാലത്തിന്റെ കാൽപ്പാടുകൾ......

Saturday 7 May 2022

സൂര്യന് പകരക്കാരൻ?

 സൂര്യന് പകരമാകാൻ വേറേ നക്ഷത്രമുണ്ടോ ?


നക്ഷത്രങ്ങൾക്ക് ഒന്നുകിൽ പ്രകാശം കൂടുതൽ

 x റേ - ഗാമാ റേ തുടങ്ങിയ രശ്മികൾ കാരണം ഏഴയലക്കത്തെങ്ങും ജീവന് സാധ്യതയില്ല അല്ലങ്കിൽ പ്രകാശം കുറവ് ആവശ്യത്തിന് ആൾട്രാവയലറ്റ് ഇല്ല ഇൻഫ്രാ റഡ് ഇല്ല . ചൂടാണെങ്കിൽ കൂടുതലോ കുറവോ ആകാം

 നക്ഷത്രങ്ങളുടെ വലുപ്പവും ജീവന് വിഷയമാണ്.

ഇങ്ങനെ ഒക്കെ നോക്കുമ്പോൾ ജീവന് അനുകൂലമായ മികച്ച നക്ഷത്രം സ്യൂര്യൻ മാത്രം . കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആകുമ്പോൾ ബാഹ്യ പ്രപഞ്ചത്തിൽ ജീവനെ കണ്ടെത്താൻ ഒരു എളുപ്പ വഴിയുണ്ട് സൂര്യനേപ്പോലെ ഒരു മികച്ച നക്ഷത്രത്തെ കണ്ടെത്തുക അതിന് സമീപം നമ്മുടെ ജൈവ പ്രകൃതി പോലെ സുന്ദരമായ മറ്റൊരു ഭൂമിയും ചരാചര പ്രകൃതിയും  ഉണ്ടാകും തീർച്ച ! 🌍💚💚💚

Wednesday 2 March 2022

 ഭൂമി അതിന്റെ ചരിത്രത്തിലെ ആറാമത്തെ കൂട്ട വംശനാശത്തിന് സാക്ഷ്യം വഹിക്കുന്നതായി ഹവായ് സര്‍വ്വകലാശാലയുടെ ഒരു പഠനം അവകാശപ്പെടുന്ന. 

നമ്മുടെ ഗ്രഹത്തിന്റെ ചരിത്രത്തില്‍ മുമ്പ് അഞ്ച് പ്രാവശ്യം മാത്രമാണ് ഇത്രയധികം ജീവജാലങ്ങളും ജൈവവൈവിധ്യവും വളരെ പെട്ടെന്ന് നഷ്ടപ്പെട്ടിട്ടുള്ളത്. അഞ്ചാമത്തേത് ദിനോസറുകള്‍ തുടച്ചുനീക്കപ്പെട്ട സമയമായിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ സംഭവിക്കുന്നതിനെ 'ആറാമത്തെ കൂട്ട വംശനാശം' എന്ന് ശാസ്ത്രജ്ഞരും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരും വിളിക്കുന്നത്. ഇന്നത്തെ ജൈവവൈവിധ്യം നഷ്ടപ്പെടുന്നതിനെ 'ജൈവ ഉന്മൂലനം' എന്നുപോലും ചിലര്‍ വിശേഷിപ്പിച്ചിട്ടുണ്ട്.


വംശനാശം ജീവിതത്തിന്റെ ഭാഗമാണ്, മൃഗങ്ങളും സസ്യങ്ങളും എല്ലാ സമയത്തും അപ്രത്യക്ഷമാകുന്നുണ്ട്. നമ്മുടെ ഗ്രഹത്തില്‍ ഇതുവരെ ഉണ്ടായിരുന്ന എല്ലാ ജീവജാലങ്ങളുടെയും ഏകദേശം 98 ശതമാനത്തിനും ഇപ്പോള്‍ വംശനാശം സംഭവിച്ചിരിക്കുന്നു.


ഒരു ജീവി വംശനാശം സംഭവിക്കുമ്പോള്‍, ആവാസവ്യവസ്ഥയില്‍ അതിന്റെ പങ്ക് സാധാരണയായി പുതിയ ജീവികളാല്‍ അല്ലെങ്കില്‍ നിലവിലുള്ള മറ്റ് ജീവജാലങ്ങളാല്‍ നികത്തപ്പെടുന്നു. ഭൂമിയുടെ 'സാധാരണ' വംശനാശത്തിന്റെ നിരക്ക് 100 വര്‍ഷത്തില്‍ 10,000 സ്പീഷീസുകള്‍ക്ക് 0.1 മുതല്‍ 1 സ്പീഷിസ് വരെയാകുമെന്ന് പലപ്പോഴും കരുതപ്പെടുന്നു. വംശനാശത്തിന്റെ പശ്ചാത്തല നിരക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്.


ജീവിവര്‍ഗ്ഗങ്ങള്‍ മാറ്റിസ്ഥാപിക്കപ്പെടുന്നതിനേക്കാള്‍ വളരെ വേഗത്തില്‍ അപ്രത്യക്ഷമാകുന്നതാണ് കൂട്ട വംശനാശം. ഇത് സാധാരണയായി നിര്‍വചിക്കപ്പെടുന്നത് ലോകത്തിലെ 75% സ്പീഷീസുകളും ഭൂമിശാസ്ത്രപരമായ ഒരു 'ഹ്രസ്വ' സമയത്തിനുള്ളില്‍, അതായത് 2.8 ദശലക്ഷം വര്‍ഷത്തില്‍ താഴെ മാത്രം നഷ്ടപ്പെടുന്ന സാഹചര്യമായാണ്.

Sunday 20 February 2022

Radio activity

 പെട്ടെന്ന് സംഭവം മനസിലാകാത്തവർക്ക് വേണ്ടി


 ആറ്റങ്ങളുടെ ന്യൂക്ലിയസ് ഇന്റെ ഉള്ളിൽ protons ഉം neutrons ഉം ഉള്ള കാര്യം അറിയാമല്ലോ....മിക്ക ആറ്റങ്ങളിലും ഇവയുടെ എണ്ണം balanced ആയിരിക്കും..എന്നാൽ ചില ആറ്റങ്ങളിൽ പ്രതേകിച്ചു വലിയ ആറ്റങ്ങളിൽ ഈ എണ്ണത്തിൽ ഒരു imbalance ഉണ്ടാവും...അപ്പോൾ ന്യൂക്ലിയസ് ഇനുള്ളിൽ ഇത് കാരണം extra എനർജി ഉണ്ടാവും..എനർജി കൂടുന്നതിനനുസരിച്ചു സ്റ്റബിലിറ്റി കുറയും എന്നറിയമല്ലോ...അതുകൊണ്ട് തന്നെ ന്യൂക്ലിയസ് ഈ അധികം ഉള്ള എനർജി എങ്ങനെ എങ്കിലും പുറത്തോട്ട് കളഞ്ഞു stable ആകാൻ ശ്രെമിക്കും..അങ്ങനെ ആ എനർജി ആൽഫ, ബീറ്റ, ഗാമ പോലുള്ള radiations ആയി പുറത്തു വരുന്നു..ഇതാണ് റേഡിയോ ആക്ടിവിറ്റി..പ്രശ്നം എന്തെന്ന് വെച്ചാൽ ഞാൻ ഇപ്പൊ പറഞ്ഞത് വെറും ഒരു nucleusഇന്റെ കാര്യം മാത്രം ആണ്. ഒരു പിടി uraneum ഒക്കെ എടുത്താൽ ഇത് പോലെ ഉള്ള trillions of atoms ഉണ്ടാവും അതിൽ..ഈ റേഡിയേഷൻ പുറത്തു വിടുന്ന പ്രക്രിയ (decaying) ഒരു quantum മെക്കാനിക്കൽ പ്രോസസ് ആണ്..എന്നു വെച്ചാൽ സാധാരണക്കാരന്റെ യുക്തിക് പെട്ടെന്ന് പിടി തരാത്ത രീതിയിൽ ആണ് അതിന്റെ ഒരു ഇത്. നേരത്തെ പറഞ്ഞ കോടിക്കണക്കിനു ആറ്റങ്ങൾക്കും റേഡിയേഷൻ പുറത്തു വിട്ട് stable ആവാൻ ആഗ്രഹം ഉണ്ട്..എന്നാൽ എല്ലാർക്കും കൂടെ ഒരുമിച്ചു decay ചെയ്യാനും പറ്റില്ല..അതിനു കുറച്ചു പ്രൊബേബിലിറ്റി ഒക്കെ ഉണ്ട്..ഓരോ ആറ്റവും അതിനു എനർജി radiate ചെയ്യാൻ ഉള്ള അവസരത്തിനു വേണ്ടി കാത്തു നിൽക്കും..അതിനു കുറച്ചു എനർജി barrier ഒക്കെ ഉണ്ട്..ചിലർ നുഴഞ്ഞു കയറി barrier തകർക്കാൻ ഒക്കെ നോക്കും (quantum mechanical tunneling) ഇങ്ങനെ എല്ലാം ഒത്തു വരുമ്പോൾ ആ ന്യൂക്ലിയസ് decay ചെയ്തു stable ആകുന്നു..ഇങ്ങനെ ആ ഒരു പിടി യുറേനിയത്തിലെ എല്ലാ ന്യൂക്ലിയസ് ഉം stable ആവുന്നത് വരെ ഈ പ്രക്രിയ തുടരുന്നു...അതുകൊണ്ടാണ് ഇത് 100 ഉം 1000 ഉം ചിലപ്പോ 50000 വരെയും ഉള്ള വർഷങ്ങൾ എടുക്കുന്നത്..


മേരി ക്യൂറിയുടെ പരീക്ഷണങ്ങളിൽ ഭൂരിഭാഗവും റേഡിയോ ആക്റ്റീവ് elementsഇനെ ചുറ്റി പറ്റി ആയിരുന്നു..അവസാനം റേഡിയേഷൻ കാൻസർ വന്നു മരിക്കുമ്പോഴേക്കും അവരുടെ ശരീരവും ഉപയോഗിച്ച വസ്തുക്കളും എല്ലാം തന്നെ നല്ലപോലെ റേഡിയേഷൻ ആഗിരണം ചെയ്തിട്ടുണ്ടായിരുന്നു..പുള്ളിക്കാരി എഴുതാൻ ഉപയോഗിച്ച മഷി പോലും റേഡിയോ ആക്റ്റീവ് elements കൊണ്ട് സമ്പുഷ്ടമായിരുന്നു..അത്രയ്ക്കും ഡെഡിക്കേഷൻ ഉള്ള ജീവിതം ആയിരുന്നു അത്...അത്കൊണ്ട് തന്നെ അവ ഇന്നും റേഡിയേഷൻ പുറത്തു വിട്ടകൊണ്ടിരിക്കുന്നു...ഇനിയും അനേകായിരം വർഷങ്ങൾ ഈ പ്രോസസ് തുടരും🙂


ഈ റേഡിയേഷൻ മനുഷ്യ ശരീരത്തിന് നല്ലതല്ല..കാരണം ഇവയ്ക്കു മനുഷ്യ ശരീരത്തെ തുളച്ചു പോകാൻ (penetrate)ശേഷി ഉണ്ട്.. ഇവറ്റകളുടെ എനർജി കാരണം നമ്മടെ ശരീരത്തിലെ  കോശങ്ങളുടെ ഘടന ഒക്കെ മാറി പോകും..ഒരു control ഉം ഇല്ലാതെ cell ഒക്കെ വിഘടിക്കാൻ തുടങ്ങും..അങ്ങനെ തുടങ്ങിയാൽ നമ്മടെ ഉള്ളിലെ ഉള്ള അവയവങ്ങളുടെ ഒക്കെ പ്രവർത്തനം താറുമാറാവും..ഈ അവസ്ഥയെ ആണ് ക്യാൻസർ എന്നു പറയുന്നത്..മേരിക്യൂറിക്കു സംഭവിച്ചതും ഇത് തന്നെ ആണ്...അതുകൊണ്ട് തന്നെ പുള്ളിക്കാരിയുടെ മൃതദേഹം അടക്കം ചെയ്തത് റേഡിയേഷൻ ഒരു പരിധി വരെ ചെറുക്കാൻ സാധിക്കുന്ന lead പോലുള്ള ലോഹങ്ങൾ ഉരുക്കി ഒഴിച്ചിട്ടാണ്. എങ്കിലും അദ്ദേഹത്തിന്റെ മുറിയും പുസ്തകങ്ങളും മഷിയും എല്ലാം ഇപ്പോഴും റേഡിയേഷൻ പുറത്തു വിടുന്നു..അതിനാൽ ആണ് അവ restricted area ആയി അറിയപ്പെടുന്നത്.🙂

Wednesday 16 February 2022

 സൂര്യൻ എപ്പോഴും ഒരേ ദിശയിലാണോ ഉദിക്കുന്നത്?  അല്ല. മാസങ്ങൾ മാറുന്നതിനനുസരിച്ച് ഉദയസൂര്യനിലേക്കുള്ള ദിശയും മാറുന്നു....

കാനഡയിലെ ആൽബെർട്ടയിലെ എഡ്മണ്ടൺ നഗരത്തിൽ നിന്ന് 2021-ൽ എല്ലാ മാസവും സൂര്യോദയത്തിന്റെ ദിശയാണ് ഫീച്ചർ ചെയ്‌ത ചിത്രം കാണിക്കുന്നത്....


ചിത്രത്തിലെ ക്യാമറ എല്ലായ്‌പ്പോഴും കിഴക്കോട്ട് അഭിമുഖമായാണ്, വടക്ക് ഇടത്തോട്ടും തെക്ക് വലത്തോട്ടും.  അനുഗമിക്കുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ, മുകളിലെ ചിത്രം 2020 ഡിസംബറിൽ എടുത്തതാണ്! അതേസമയം താഴത്തെ ചിത്രം 2021 ഡിസംബറിൽ എടുത്തതാണ്

മൊത്തം 13 ചിത്രങ്ങൾ ഉണ്ടാക്കി...


സൂര്യൻ എല്ലായ്‌പ്പോഴും കിഴക്ക് ഉദിക്കുന്നുണ്ടെങ്കിലും ഡിസംബർ അറുതിയിൽ കിഴക്ക് തെക്ക് ഭാഗത്തേക്കും, ജൂൺ അറുതിയിൽ കിഴക്ക് നിന്ന് വടക്ക് ഭാഗത്തേക്കും ഉദിക്കുന്നു.

പല രാജ്യങ്ങളിലും, ഡിസംബർ സോളിസ്റ്റിസ് സീസണിലെ ഒരു ഔദ്യോഗിക മാറ്റമായി കണക്കാക്കപ്പെടുന്നു...

ഉദാഹരണത്തിന് വടക്കൻ ശീതകാലത്തിന്റെ ആദ്യ ദിവസം!!

സൗരോർജ്ജ താപീകരണവും ഭൂമിയുടെ ഉപരിതലത്തിലും അന്തരീക്ഷത്തിലും സംഭരിച്ചിരിക്കുന്ന ഊർജവും ശൈത്യകാലത്ത് ഏറ്റവും താഴ്ന്ന നിലയിലാണ്...

ശീതകാലം ഈ വർഷത്തിലെ ഏറ്റവും തണുപ്പുള്ളതാകുന്നു.....


Saturday 5 February 2022

ചെകുത്താൻ്റെ കാലടികൾ

 ആധുനിക മനുഷ്യനേക്കാളും പഴക്കമുള്ള കാലടിപ്പാടുകൾ, അതും ഒരു അഗ്നിപർവതത്തിന്റെ ലാവയിൽ. ചെകുത്താന്റെ കാലടികളാണ് അവയെന്നു വിശ്വസിക്കാൻ വേറെന്തുവേണം? അതുതന്നെയായിരുന്നു സംഭവിച്ചതും. ഇറ്റലിയിലെ റോക്കമൊൺഫീന എന്നറിയപ്പെടുന്ന അഗ്നിപർവതത്തിൽ നിന്ന് ഉരുകിയൊലിച്ച ലാവയിലായിരുന്നു കാലടിപ്പാടുകൾ. കണ്ടവരെല്ലാം കരുതിയത് അസാധാരണമായ കഴിവുള്ള എന്തോ ഒന്നാണ് ആ അടയാളങ്ങൾ സൃഷ്ടിച്ചതെന്നായിരുന്നു. അങ്ങനെ ചെകുത്താന്റെ കാലടിയെന്നും അടയാളമെന്നുമൊക്കെ പേരുവീണു.


എന്നാൽ തെക്കൻ ഇറ്റലിയിലെ ഈ അഗ്നിപർവതത്തിൽ തെളിഞ്ഞത് മനുഷ്യന്റെ തന്നെ കാലടിപ്പാടുകളാണെന്ന് ഒടുവിൽ വ്യക്തമായി. പക്ഷേ ആധുനിക മനുഷ്യരായ ഹോമോ സാപിയൻസല്ല, നിയാൻഡർതാൽ മനുഷ്യരുടെ കാലടിപ്പാടുകളാണു കണ്ടെത്തിയത്. അതിൽത്തന്നെ ഒരു പ്രത്യേക വിഭാഗത്തിന്റെയാണെന്നും ആർക്കിയോളജിസ്റ്റുകൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഏകദേശം ആറു മൈൽ വിസ്തീർണത്തിൽ സ്ഥിതിചെയ്ത സ്ട്രാറ്റോവോൾക്കാനോയായിരുന്നു റോക്കമൊൺഫീന. പ്രസിദ്ധമായ വെസൂവിയസ് അഗ്നിപർവതത്തിൽ നിന്നും 37 മൈൽ മാറിയായിരുന്നു ഇതിന്റെ സ്ഥാനം. 


എന്നാൽ ഏകദേശം അരലക്ഷം വർഷം മുന്‍പ് ഇതു നശിച്ചില്ലാതായി. അപ്പോഴും അഗ്നിപർവതം പുറത്തുവിട്ട ലാവയും ചാരവുമെല്ലാം അവശേഷിച്ചു. ‘കോൺ’ ആകൃതിയിലുള്ളവയാണ് സ്ട്രാറ്റോവോൾക്കാനോകൾ. ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്ന സ്വഭാവവുമുണ്ട്. അതും വൻതോതിൽ. പക്ഷേ ഒലിച്ചിറങ്ങുന്ന ലാവ പശിമയേറിയതാണ്, അതിനാൽത്തന്നെ ഒഴുകിപ്പരക്കും മുൻപ് തണുത്ത് കട്ടിയാകുന്നതാണു പതിവ്. 2001ലാണ് ഈ ലാവയിൽ 67 കാലടിപ്പാടുകൾ കണ്ടെത്തിയത്.  റോക്കമൊൺഫീനയുടെ മുകളിലെ ഭാഗത്തായിട്ടായിരുന്നു ഇത്. അവിടെ നിന്ന് അൽപം മാറി 14 കാലടികൾ കൂടി കണ്ടെത്തി. അങ്ങനെ കണ്ടെത്തിയ 81 കാലടിപ്പാടുകളുണ്ടാക്കിയത് അഞ്ചുപേരടങ്ങിയ സംഘമാകാമെന്നും ഗവേഷകർ കണക്കുകൂട്ടുന്നു. 


അതിന്റെ പഴക്കം പരിശോധിച്ചതിൽ നിന്നാണ് നിയാൻഡർതാൽ മനുഷ്യരുടേതാകാമെന്ന നിഗമനത്തിൽ പുരാവസ്തു ഗവേഷകരെ എത്തിച്ചത്. വടക്കന്‍ സ്പെയിനിലെ ഒരു ഗുഹയിൽ നിന്നു കണ്ടെത്തിയ നിയാൻഡർതാൽ  മനുഷ്യാസ്ഥികൂടത്തിലെ കാലിന്റെ അതേ വലുപ്പവും ആകൃതിയുമായിരുന്നു  റോക്കമൊൺഫീനയിലെ കാലടിപ്പാടുകൾക്കുമെന്നതും ഇക്കാര്യം സ്ഥിരീകരിക്കാൻ സഹായകമായി. അരലക്ഷം വർഷം മുൻപ് അഗ്നിപർവതം അവസാനമായി പൊട്ടിത്തെറിച്ചതിന് ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞതിനു ശേഷമായിരിക്കണം നിയാൻഡർതാൽ സംഘമെത്തിയത്. 


ഏകദേശം 570 ഡിഗ്രി ഫാരൻഹീറ്റിലായിരുന്നു അഗ്നിപർവതത്തിൽ നിന്ന് ലാവയൊലിച്ചത്. എന്നാൽ വൈകാതെ തന്നെ ഇത് തണുത്തുറഞ്ഞു. ഓരോ കാലടിയും തമ്മിലുള്ള അകലത്തിൽ നിന്ന് ഒരുകാര്യം വ്യക്തം–നടക്കുമ്പോൾ ലാവ മൃദുലമായ അവസ്ഥയിലായിരുന്നു. സാവധാനം നടക്കാനും സാധിക്കുമായിരുന്നു. അഗ്നിപർവതത്തോടു ചേർന്ന് പല കരകൗശല വസ്തുക്കളും ഉപകരണങ്ങളും കണ്ടെത്തിയത് വ്യക്തമാക്കുന്നത് സംഘം ഇവിടത്തെ പതിവു സന്ദർശകരാണെന്നായിരുന്നു. കല്ലുകൊണ്ടുള്ള ആയുധം നിർമിക്കാൻ പാറ തേടിയെത്തിയവരാകാം ഇവരെന്നും നിഗമനമുണ്ട്. 


ശിലായുഗത്തിന്റെ ആദ്യകാലമായ പാലിയോലിത്തിക് യുഗത്തിൽ ജീവിച്ചിരുന്ന ഹോമനിഡ് കുടുംബത്തിലെ ഹോമിനൈൻ വിഭാഗക്കാരായിരുന്നിരിക്കാം ഇവർ. റോക്കമൊൺഫീനയുടെ പരിസരത്ത് ഇതുവരെ ഈ വിഭാഗത്തിന്റെ സാന്നിധ്യം തെളിയിക്കാനുള്ള അവശിഷ്ടങ്ങളൊന്നും ലഭിച്ചിട്ടുമില്ല. എങ്കില്‍പ്പിന്നെ മനുഷ്യകുലത്തിലെ പുതിയ വിഭാഗമായിരുന്നോ അവർ? യൂറോപ്പിൽ അക്കാലത്ത് എത്ര വിഭാഗം മനുഷ്യരുണ്ടായിരുന്നു? ഇവ സംബന്ധിച്ചു കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണു ഗവേഷകർ.



Saturday 18 December 2021

 ദീർഘദൂരം പറക്കുന്നതിനിടെ ഉറങ്ങുന്ന ഫ്രിഗെറ്റ് പക്ഷികള്‍

-----------------------------

പലവിധം കടല്‍ പക്ഷികളുണ്ട് ഈ ലോകത്ത്. 46 ദിവസം കൊണ്ട് ഭൂമി ചുറ്റാന്‍ സാധിക്കുന്ന ആല്‍ബട്രോസ് മുതൽ 200 ദിവസത്തോളം തുടര്‍ച്ചയായി പറക്കാന്‍ സാധിക്കുന്ന ആല്‍പിന്‍ സ്വിഫ്റ്റ് പോലുള്ള പക്ഷിക്കള്‍ ഇക്കൂട്ടത്തിലുണ്ട്. അവയെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ഗവേഷകരുടെ മനസിലുണ്ട്. ഉത്തരം കിട്ടിയവയും ഇതുവരെയും കിട്ടിയിട്ടില്ലാത്തവയും അതിലുണ്ട്. പല മിത്തുകളും പക്ഷികളെ കുറിച്ചുണ്ട്.


ആല്‍ബട്രോസ് പക്ഷിയ്ക്ക് ഒരു വര്‍ഷത്തോളം നിര്‍ത്താതെ പറക്കാന്‍ സാധിക്കുമെന്നും അവ ഇരപിടിക്കുന്നതും ഇണചേരുന്നതും പറക്കിലിനിടെ തന്നെയാണെന്നുമാണ് ഒരുകാലത്ത് കരുതിയിരുന്നത്. എന്നാല്‍ അങ്ങനെയല്ല. ദൈര്‍ഘ്യമേറിയ പറക്കലിന് റെക്കോര്‍ഡുള്ളത് ആല്‍പിന്‍ സ്വിഫ്റ്റ് എന്ന പക്ഷിയ്ക്കാണ്. 200 ലേറെ ദിവസങ്ങള്‍ അവ തുടര്‍ച്ചയായി പറക്കും. ആല്‍ബട്രോസ് പക്ഷിയ്ക്ക് 46 ദിവസം കൊണ്ട് ഭൂമി ചുറ്റിക്കറങ്ങിവരാന്‍സാധിക്കും. വിരലിലെണ്ണാവുന്ന അത്രയും തവണ മാത്രമെ ഇവ പറക്കലിന് ഇടവേള നല്‍കുകയുള്ളൂ.


എന്നാല്‍ ഈ മാസം നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനത്തില്‍ ‘ഫ്രിഗെറ്റ് പക്ഷി’ (Frigate Bird) എന്ന കടല്‍പക്ഷിയുടെ സഞ്ചാരവുമായി ബന്ധപ്പെട്ട് സുപ്രധാനമായൊരു കണ്ടെത്തലുണ്ട്.


ആല്‍പിന്‍ സ്വിഫ്റ്റ് പക്ഷിയുടെ അത്രയും ദൈര്‍ഘ്യമേറിയ യാത്രകള്‍ നടത്താന്‍ ശേഷിയുള്ള പക്ഷിയൊന്നുമല്ല ഫ്രിഗെറ്റ്. എന്നാല്‍ ഭൂമിയില്‍ തൊടാതെ രണ്ട് മാസക്കാലത്തോളം പറക്കാന്‍ ഇവയ്ക്ക് സാധിക്കുമത്രെ. കടലിന് മുകളിലൂടെ പറക്കുമ്പോള്‍ വിശ്രമിക്കാന്‍ തോന്നിയാല്‍ പോലും ഇവ താഴെ ഇറങ്ങാറില്ല. കാരണം മറ്റ് കടല്‍ പക്ഷികളെ പോലെ ഇവയ്ക്ക് നീന്താന്‍ അറിയില്ല.


വിശ്രമത്തിന് വേണ്ടി ഫ്രിഗറ്റ് പക്ഷിയ്ക്ക് ഈ കഴിവ് ഇല്ലാത്തതിനാല്‍ തന്നെ മറ്റൊരു രീതിയില്‍ ഇവയ്ക്ക് വിശ്രമിക്കാന്‍ സാധിക്കുന്നുണ്ടെന്ന സംശയത്തിലായിരുന്നു ഗവേഷകര്‍. ഫ്രിഗറ്റ് പക്ഷിയ്ക്ക് പറക്കുന്നതിനിടയില്‍ തന്നെ ഉറങ്ങാനുള്ള കഴിവുണ്ടോ എന്ന സംശയം അങ്ങനെ അവര്‍ക്കുണ്ടായി. അങ്ങനെയാണ് ജര്‍മനയിലെ മാക്‌സ് പ്ലാന്‍ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓര്‍ണിത്തോളജിയിലെ നീല്‍സ് റാറ്റെന്‍ബോര്‍ഗും സഹപ്രവര്‍ത്തകരും അവരുടെ പഠനത്തിനായി ആ വിഷയം തന്നെ തിരഞ്ഞെടുത്തത്.


15 ഓളം പക്ഷികളുടെ തലയോട്ടിയ്ക്കുള്ളില്‍ ഇലക്ട്രോഎന്‍സെഫലോഗ്രാഫുകള്‍ ഘടിപ്പിച്ചാണ് (ഇഇജി) ഇവര്‍ പഠനം നടത്തിയത്. തലച്ചോറിലെ വൈദ്യുതിയുടെ പ്രവര്‍ത്തനം കണ്ടെത്താന്‍ ഈ ഉപകരണത്തിന് സാധിക്കും. അതുവഴി അവ ഉറങ്ങുകയാണോ ഉണര്‍ന്നിരിക്കുകയാണോ എന്നറിയാം. പക്ഷിയില്‍ ഘടിപ്പിച്ച ആക്‌സിലെറോ മീറ്റര്‍ ഉപയോഗിച്ച് അവ എത്ര വേഗം ഏത് ദിളയില്‍ സഞ്ചരിക്കുന്നുവെന്ന് കണ്ടെത്താനാവും.


ഒരാഴ്ച കഴിഞ്ഞ് ഈ ഉപകരണത്തിലെ വിവരങ്ങള്‍ ഗവേഷകര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്തു. അപ്പോഴാണ് ഫ്രഗേറ്റ്പക്ഷികള്‍ പറക്കുന്നതിനിടയില്‍ തന്നെ ഉറങ്ങുന്നുണ്ടെന്ന് കണ്ടെത്തിയത്. ഒരു ദിവസം ഏകദേശം 45 മിനിറ്റ് നേരം മാത്രമാണ് ഇവ ഉറങ്ങുന്നത്. അതും നേരം ഇരുട്ടിയതിന് ശേഷം. എന്നാല്‍ കരയിലായിരിക്കുമ്പോള്‍ പകല്‍ ഒരു മിനിറ്റ് നേരവും രാത്രി ഏകദേശം 12 മണിക്കൂര്‍ നേരവും ഉറങ്ങും.


പറക്കുന്നതിനിടെ ഉറങ്ങുമ്പോള്‍ ഇവ പൂര്‍ണമായും ഓട്ടോ പൈലറ്റ് (താനെ പറക്കുന്നത്) മോഡില്‍ ആയിരിക്കില്ല. തലച്ചോറിന്റെ ഒരു വശമായിരിക്കും ആദ്യം ഉറങ്ങുക. അപ്പോള്‍ മറുവശം ഉണര്‍ന്നിരിക്കും. ശത്രുക്കളില്‍ നിന്ന് രക്ഷനേടന്‍ സാധാരണ ജീവികളില്‍ ഈ സംവിധാനം ഉണ്ടാവാറുണ്ട്. എന്നാല്‍ ഫ്രിഗറ്റ്പക്ഷിയ്ക്ക് പറക്കുന്നതിനിടെ ആകാശത്ത് മറ്റ് ശത്രുക്കളൊന്നുമുണ്ടാവാറില്ല.


എന്നാല്‍ പറക്കുന്നതിനിടെ ഉറങ്ങുമ്പോള്‍ ആകാശത്ത് വെച്ച് കൂട്ടിമുട്ടാതിരിക്കാന്‍ വേണ്ടിയാണ് ഫ്രിഗറ്റ് പക്ഷികള്‍ ഈ പാതിയുറക്കമെന്നാണ് ഗവേഷകരുടെ നിരീക്ഷണം. കാരണം പഠനത്തിനിടെ അവ ഒരിക്കലും പരസ്പരം കൂട്ടിയിടിച്ചിട്ടില്ല.


പരുന്തുകളെ പോലെ വായു സഞ്ചാരത്തിനനുസരിച്ച് താഴേക്ക് ഊളിയിട്ടും ഉയര്‍ന്നു പൊങ്ങിയുമാണ് ഇവ ദീര്‍ഘദൂരം പറക്കുന്നത്. വായുവില്‍ താഴേക്കിറങ്ങുമ്പോള്‍ ഇവ ഉറങ്ങാറില്ല.


ഏറെക്കാലമായി ഗവേഷകര്‍ക്കിടയില്‍ നിലനിന്നിരുന്ന സിദ്ധാന്തമാണ് ഇതോടെ സ്ഥിരീകരിക്കപ്പെടുന്നത്. ജീവികളില്‍ ഉറക്കത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വിശദീകരിക്കാന്‍ ഈ കണ്ടെത്തല്‍ അധിക വിവരമാവും.

ദിനോസറുകൾക്കും മുൻപ്

ഭൂമിയിൽ ഇന്നേ വരെ ജീവിച്ചതിൽ വെച്ചേറ്റവും വലിയ ജീവിവിഭാഗങ്ങളിൽ ഒന്നാണ് മുകളിൽ പറഞ്ഞ ദിനോസർകൂട്ടം.𝟏𝟓𝟎 മില്യൺ വർഷങ്ങൾക്ക് മുൻപ് അവർ ഇവിടം അ...