Tuesday 31 August 2021

സ്റ്റാർബർസ്റ്റ് ഗാലക്‌സി




സ്റ്റാർബർസ്റ്റ്  ഗാലക്‌സി


സ്റ്റാർബർസ്റ്റ് ഗാലക്സിക്കൾക്ക് ഉദാഹരണമായ M82. ഇതിലെ നക്ഷത്രരൂപവത്കരണനിരക്ക് സാധാരണ താരാപഥങ്ങളുടെ പത്തിരട്ടിയോളമാണ്.


ഭീമൻ തന്മാത്രാമേഘങ്ങളായി മാറുന്ന തണുത്ത വാതകത്തിൽ നിന്നാണ് താരാപഥങ്ങളിൽ നക്ഷത്രങ്ങൾ രൂപം കൊള്ളുന്നത്. ചില താരാപഥങ്ങളിലെ നക്ഷത്രരൂപവത്കരണനിരക്ക് വളരെ കൂടുതലാണ്. ഈ പ്രതിഭാസം സ്റ്റാർബർസ്റ്റ് എന്നറിയപ്പെടുന്നു. എന്നാൽ ഈ ഉയർന്ന നിരക്കിൽ നക്ഷത്രരൂപവത്കരണം ഏറെക്കാലം തുടർന്നാൽ താരാപഥത്തിലെ വാതകം താരാപഥത്തിന്റെ ജീവിതകാലത്തെക്കാൾ വളരെവേഗം ഉപയോഗിച്ചുതീർന്നുപോകും. അതിനാൽ ഗാലക്സികളുടെ കാലയളവിൽ ചെറിയ സമയമായ ഏതാണ്ട് ഒരു കോടിയോളം വർഷമേ സ്റ്റാർബർസ്റ്റ് പ്രതിഭാസം നീണ്ടുനിൽക്കൂ. പ്രപഞ്ചം രൂപം കൊണ്ട ആദ്യകാലത്ത് സ്റ്റാർബർസ്റ്റ് ഗാലക്സികളുടെ എണ്ണം കൂടുതലായിരുന്നു. ഇന്നും നക്ഷത്രരൂപവത്കരണത്തിന്റെ പതിനഞ്ച് ശതമാനത്തോളം നടക്കുന്നത് സ്റ്റാർബർസ്റ്റ് ഗാലക്സികളിലാണ്.


സ്റ്റാർബർസ്റ്റ് ഗാലക്സികളെ ഇടതിങ്ങിയതും പൊടിനിറഞ്ഞതുമായ വാതകമേഖലകളെയും പുതുതായി രൂപം കൊണ്ട നക്ഷത്രളെയും ഉപയോഗിച്ച് തിരിച്ചറിയാം. പിണ്ഡമേറിയ പുതിയ നക്ഷത്രങ്ങൾ ചുറ്റുഭാഗത്തെ വാതകമേഘങ്ങളെ അയണീകരിക്കുന്നതിലാൽ H II മേഖലകളും സൃഷ്ടിക്കപ്പെടുന്നു. സൂപ്പർനോവ സ്ഫോടനങ്ങൾക്കും പിണ്ഡമേറിയ നക്ഷത്രങ്ങൾ കാരണമാകുന്നു. വികസിക്കുന്ന സൂപ്പർനോവ അവശിഷ്ടങ്ങൾ നക്ഷത്രാന്തരപ്രദേശത്തെ വാതകങ്ങളുമായി പ്രതിപ്രവർത്തിക്കുന്നതിനാൽ കൂടുതൽ നക്ഷത്രങ്ങളുടെ രൂപവത്കരണത്തിന് കാരണമാകുന്നു. ഇങ്ങനെ വാതകമേഖലയിലാകെ നക്ഷത്രരൂപവത്കരണം നടന്ന് വാതകങ്ങളെല്ലാം ഉപയോഗിച്ച് തീരുമ്പോൾ സ്റ്റാർബർസ്റ്റ് അവസാനിക്കുന്നു.


കൂടിച്ചേരുന്നതോ പ്രതിപ്രവർത്തിക്കുന്നതോ ആയ ഗാലക്സികളിൽ സ്റ്റാർബർസ്റ്റ് രൂപവത്കരണത്തിന് സാധ്യത കൂടുതലാണ്. M81 താരാപഥവുമായി പ്രതിപ്രവർത്തിച്ചതിന്റെ ഫലമായി സ്റ്റാർബർസ്റ്റ് നടക്കുന്ന M82 ഇതിനുദാഹരണമാണ്. ഇറെഗുലർ ഗാലക്സികളിൽ ഇടവേളകളിൽ സ്റ്റാർബർസ്റ്റ് പ്രതിഭാസം നടക്കാറുണ്ട്.


സജീവ ഗാലക്ടിക് കേന്ദ്രം


ഊർജ്ജോത്പാദനത്തിന്റെ പ്രധാന പങ്ക് നക്ഷത്രങ്ങൾ, പൊടി പടലങ്ങൾ, നക്ഷത്രാന്തരമാധ്യമം എന്നിവയുടെ പുറമെനിന്നുള്ള താരാപഥങ്ങളെ സജീവതാരാപഥങ്ങൾ എന്നു വിളിക്കുന്നു. കേന്ദ്രത്തിലെ പിണ്ഡമേറിയ തമോദ്വാരത്തിന് ചുറ്റും ഭ്രമണം ചെയ്യുന്ന ' അക്രീഷൻ ഡിസ്ക്ക് ' എന്ന വിശദീകരണമാണ് സജീവ താരാപഥകേന്ദ്രങ്ങൾക്ക് നൽകിയിട്ടുള്ളത്. ഡിസ്കിൽ നിന്ന് തമോദ്വാരത്തിലേക്ക് വീഴുന്ന ദ്രവ്യത്തിന്റെ ഗുരുത്വോർജ്ജമാണ് വികിരണമായി മാറുന്നത്. പത്ത് ശതമാനത്തോളം സജീവ താരാപഥകേന്ദ്രങ്ങളിൽ നിന്ന് കേന്ദ്രത്തിന്റെ വിപരീതദിശകളിൽ പ്രകാശവേഗത്തോടടുക്കുന്ന വേഗതയിൽ ദ്രവ്യം ഒരുജോഡി പ്രവാഹങ്ങളായി പുറത്തേക്കുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവ എങ്ങനെയാണുണ്ടാകുന്നത് എന്നതിനെക്കുറിച്ച് ഇനിയും വ്യക്തമായ ധാരണയായിട്ടില്ല


എക്സ്-രശ്മികളുടെ രൂപത്തിൽ ധാരാളം ഊർജ്ജം പുറത്തുവിടുന്ന സജീവതാരാപഥങ്ങളെ ഊർജ്ജത്തിന്റെ അളവനുസരിച്ച് സീഫർട്ട് ഗാലക്സികൾ എന്നും ക്വാസാറുകൾ എന്നും വിളിക്കുന്നു. ഭൂമിയുടെ ദിശയിൽ പ്രകാശവേഗത്തോടടുത്ത വേഗതയുള്ള കണികാപ്രവാഹമുള്ള സജീവതാരാപഥങ്ങളാണ് ബ്ലാസാറുകൾ എന്ന് കരുതുന്നു. പ്രവാഹങ്ങളിൻ നിന്ന് റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന സജീവതാരാപഥങ്ങളാണ് റേഡിയോ താരാപഥം. നിരീക്ഷകന്റെ വീക്ഷണകോണിലെ വ്യത്യാസമുപയോഗിച്ച് ഇവ വ്യത്യസ്തമായി തോന്നുന്നതിന്റെ കാരണം വിശദീകരിക്കാം


സജീവതാരാപഥകേന്ദ്രങ്ങളുമായും സ്റ്റാർബർസ്റ്റ് മേഖലകളുമായും ബന്ധപ്പെട്ടതാണെന്ന് അനുമാനിക്കുന്ന മറ്റൊരു തരം ഗാലക്സികളാണ് LINER (Low Ionization Nuclear Emission-line Region). ലൈനർ ഗാലക്സികളിൽ നിന്നുള്ള വികിരണം പരിശോധിച്ചാൽ ദുർബലമായി അയണീകരിക്കപ്പെട്ട മൂലകങ്ങളുടെ രേഖകൾ കാണാനാകും. ആകാശഗംഗയുടെ സമീപതാരാപഥങ്ങളിൽ മൂന്നിലൊന്നോളം ലൈനർ കേന്ദ്രങ്ങളടങ്ങിയവയാണ്.


Eg:. M87 


താരാപഥവ്യൂഹങ്ങൾ


മിക്ക താരാപഥങ്ങളും മറ്റു ഗാലക്സികളുമായി ബന്ധപ്പെട്ടാണ് കാണപ്പെടുന്നതെന്ന് നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ നൂറുകോടി വർഷങ്ങളായി തുല്യവലിപ്പമുള്ള താരാപഥങ്ങളുമായി യാതൊരു പരസ്പരപ്രവർത്തനവും നടത്തിയിട്ടില്ലാത്ത ഒറ്റപ്പെട്ട താരാപഥങ്ങൾ വിരളമാണ്. അഞ്ച് ശതമാനത്തോളം താരാപഥങ്ങൾ മാത്രമേ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളൂ. ഇവതന്നെ പണ്ട് മറ്റു താരാപഥങ്ങളുമായി പരസ്പരപ്രവർത്തനം നടത്തിയിരിക്കാമെന്നും ഇവയെ വാമനതാരാപഥങ്ങൾ പരിക്രമണം ചെയ്യുന്നുണ്ടാകാമെന്നും കരുതപ്പെടുന്നു. ഒറ്റപ്പെട്ട താരാപഥങ്ങളിലെ വാതകം മറ്റ് താരാപഥങ്ങളിൽ നിന്നുള്ള ഗുരുത്വാകർഷണത്തിന്റെ ഭാഗമായി വിഘടിച്ചുപോകുന്നില്ല എന്നതിനാൽ ഇവയിൽ നക്ഷത്രരൂപവത്കരണനിരക്ക് ഉയർന്നതാകാനും സാധ്യതയുണ്ട്.


ഹബിൾ നിയമമനുസരിച്ച് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ്. താരാപഥങ്ങൾ തമ്മിലുള്ള ദൂരവും ഇതുമൂലം വർദ്ധിക്കുന്നു. പരസ്പരമുള്ള ഗുരുത്വാകർഷണം വഴി വ്യൂഹങ്ങളിലെ താരാപഥങ്ങൾക്ക് തമ്മിലുള്ള ദൂരം കൂടുന്നത് തടയാനാകും. പ്രപഞ്ചത്തിന്റെ ആദ്യകാലത്ത് തമോദ്രവ്യസഞ്ചയങ്ങൾ പരസ്പരം ആകർഷിച്ചതുമൂലമാണ് താരാപഥഗ്രൂപ്പുകൾ രൂപം കൊണ്ടത്. ഗ്രൂപ്പുകൾ കൂടിച്ചേർന്ന് ക്ലസ്റ്ററുകളാവുകയും ചെയ്തു. ഈ കൂടിച്ചേരലിന്റെയും പുറത്തുനിന്നുള്ള വാതകം അകത്തെത്തുന്നതിന്റെയും ഫലമായി താരാപഥങ്ങൾക്കിടയിലുള്ള വാതകത്തിന്റെ ഊഷ്മാവ് വളരെയധികം (മൂന്നു മുതൽ പത്തു കോടി കെൽവിൻ വരെ) വർദ്ധിക്കുന്നു. ക്ലസ്റ്ററുകളിലെ പിണ്ഡത്തിന്റെ 70-80 ശതമാനം വരെ തമോദ്രവ്യവും 10-30 ശതമാനം ഈ ചൂടേറിയ വാതകവും ബാക്കിയുള്ള അൽപം മാത്രം താരാപഥങ്ങളുമാണ്.


പ്രപഞ്ചത്തിലെ മിക്ക താരാപഥങ്ങളും ചുറ്റുമുള്ളവയുമായി ഗുരുത്വബന്ധിതമാണ്. ഇവ ചേർന്ന് വ്യൂഹങ്ങളുടെ ഒരു ശ്രേണി നിർമ്മിക്കുന്നു. ഫ്രാക്റ്റലിന് സമാനമാണ് ഈ ശ്രേണി. ഏറ്റവും ചെറിയ വ്യൂഹങ്ങളെ ഗ്രൂപ്പുകൾ എന്ന് വിളിക്കുന്നു. ഏറ്റവും സാധാരണമായ താരാപഥവ്യൂഹമാണ് ഗ്രൂപ്പ്. പ്രപഞ്ചത്തിലെ ഭൂരിഭാഗം താരാപഥങ്ങളും ബാരിയോണിക് പിണ്ഡവും ഗ്രൂപ്പുകളിലാണ് സ്ഥിതിചെയ്യുന്നത്. ഗ്രൂപ്പുമായി ഗുരുത്വബന്ധിതമായിരിക്കണമെങ്കിൽ താരാപഥത്തിന്റെ ഗതികോർജ്ജം കുറവായിരിക്കണം. എന്നാൽ ഗതികോർജ്ജം വല്ലാതെ കുറയുകയാണെങ്കിൽ അംഗങ്ങളായ താരാപഥങ്ങൾ ഘട്ടനം നടത്തുകയും കൂടിച്ചേരുകയും ചെയ്യാൻ സാധ്യതയുണ്ട്.


ആയിരക്കണക്കിന് താരാപഥങ്ങളുള്ളതും മെഗാപാർസെകുകൾ വ്യാസമുള്ളതുമായ വലിയ താരാപഥവ്യൂഹങ്ങളാണ് ക്ലസ്റ്ററുകൾ. ക്ലസ്റ്ററുകളിൽ സാധാരണയായി ഒരു ഭീമൻ ദീർഘവൃത്താകാരതാരാപഥമുള്ളതായി കാണപ്പെടുന്നു. ഇതിനെ brightest cluster galaxy എന്ന് വിളിക്കുന്നു. കാലം ചെല്ലുംതോറും ഇത് ടൈഡൽ പ്രവർത്തനങ്ങളിലൂടെ ഉപഗാലക്സികളെ നശിപ്പിക്കുകയും അവയുടെ പിണ്ഡം സ്വന്തം ഭാഗമാക്കുകയും ചെയ്യുന്നു.


ഒറ്റപ്പെട്ടതും ഗ്രൂപ്പുകളുടെയും ക്ലസ്റ്ററുകളുടെയും ഭാഗമായതുമായ പതിനായിരക്കണക്കിന് താരാപഥങ്ങളുടെ വ്യൂഹങ്ങളാണ് സൂപ്പർക്ലസ്റ്ററുകൾ. ഇതിലും വലിയ വ്യൂഹങ്ങളെ ഷീറ്റുകൾ എന്നും ഫിലമെന്റുകൾ എന്നും വിളിക്കുന്നു. വിശാലമായ താരാപഥങ്ങൾതീരെക്കുറഞ്ഞ ഭാഗങ്ങളായ ശൂന്യതകൾക്ക് (voids) ചുറ്റുമാണ് ഇവ ഉണ്ടാവുക. ഇതിലും ഉയർന്ന ദൂരങ്ങളിൽ പ്രപഞ്ചം ഏകജാതീയവും എല്ലാ ദിശകളിലും ഒരേ സ്വഭാവമുള്ളതുമായാണ് കാണപ്പെടുന്നത്.


ലോക്കൽ ഗ്രൂപ്പ് എന്ന താരാപഥവ്യൂഹത്തിന്റെ ഭാഗമാണ് ക്ഷീരപഥം. ഒരു മെഗാപാർസെകോളം വ്യാസമുള്ളതും കുറച്ചു മാത്രം താരാപഥങ്ങളുള്ളതുമായ ഒരു ഗ്രൂപ്പാണിത്. ക്ഷീരപഥവും ആൻഡ്രോമിഡ ഗാലക്സിയുമാണ് ഇതിലെ പ്രകാശമേറിയ താരാപഥങ്ങൾ. ഗ്രൂപ്പിലെ മറ്റ് താരാപഥങ്ങളിലധികവും ഇവയുടെ ഉപഗാലക്സികളായ വാമനതാരാപഥങ്ങളാണ്. വർഗോ ക്ലസ്റ്റർ കേന്ദ്രമായുള്ള സൂപ്പർക്ലസ്റ്ററായ വർഗോ ക്ലസ്റ്ററിലെ അംഗമാണ് ലോക്കൽ ഗ്രൂപ്.


സാന്ദ്രമായ താരാപഥഗ്രൂപ്പിന് ഉദാഹരണമാണ് Abell 370


ചിത്രങ്ങൾ


1. M 82 Galaxy

2.  M 87 Galaxy with  relevistic beam

3.  Quasar   Artist's rendering

4.  Galaxy cluster Abell 370 with     gravitational. Lensing.

Sunday 29 August 2021

ആയിരം ഭൂമികൾ മറ്റൊരു ഗ്രഹമായ വ്യാഴത്തിൽ അടുക്കിവെക്കാം.

 





12,700 കിലോമീറ്റർ  വ്യാസമുള്ള, സാമാന്യം വലുപ്പമുള്ള ഒരു ശെരാശരി ഗ്രഹമാണ് ഭൂമി. പക്ഷെ ആയിരം ഭൂമികൾ മറ്റൊരു ഗ്രഹമായ വ്യാഴത്തിൽ അടുക്കിവെക്കാം. ആയിരം വ്യാഴത്തെ സൂര്യനിലും. അല്ലെങ്കിൽ ഒരു ദശലക്ഷം ഭൂമികളെ  1.39 ദശലക്ഷം കിലോമീറ്റർ വ്യാസമുള്ള സൂര്യന്  ഉൾക്കൊള്ളാനാകും.  താരതമ്മ്യത്തിൽ ഭൂമി എത്ര ചെറുതാണെന്ന് നോക്കൂ. സൂര്യനാണെങ്കിൽ ഒരു സാധാരണ നക്ഷത്രവും. സൂര്യന്റെ വ്യാസാർത്ഥത്തിന്റെ 1200 ഇരട്ടി വ്യാസാർത്ഥം വലുപ്പമുള്ള നക്ഷത്രങ്ങളുണ്ട്. സൂര്യനെക്കാൾ രണ്ടായിരം ഇരട്ടി വലുപ്പമുള്ള നക്ഷത്രങ്ങളും ഉണ്ട്. അനേകം നക്ഷത്രങ്ങൾ ചേർന്നതാണല്ലോ ഒരു നക്ഷത്രസമൂഹം. നമ്മുടെ ക്ഷീരപഥത്തിൽ മാത്രം നൂറു-ബില്യൺ -ആയിരം ദശലക്ഷം -നക്ഷത്രങ്ങളെങ്കിലും കാണുമെന്നു കണക്കാക്കിയിട്ടുണ്ട്. അനേകം നക്ഷത്ര സമൂഹങ്ങളുമുണ്ട്. നമ്മുടേത് ഒരു ശരശരി നക്ഷത്ര സമൂഹമാണ്. ക്ഷീരപഥത്തെക്കാൾ അനേകമടങ്ങു വലുപ്പമുള്ളതും ചെറിയവയും ധാരാളം . അത്തരത്തിലുള്ള ആയിരം /രണ്ടായിരം ദശലക്ഷം നക്ഷത്രസമൂഹങ്ങളുണ്ടത്രേ. പ്രപഞ്ചം അനന്ത വലുപ്പമുള്ളതാണെന്നു-അവസാനമില്ലാത്ത -ചിന്തിക്കുന്നവരുമുണ്ട്.  പക്ഷെ ആ ചിന്തക്ക്  വലിയ അർത്ഥമില്ല. അതെങ്ങനെയാണെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.  സെക്കൻഡിൽ 3 ലക്ഷം  കിലോമീറ്റർ സഞ്ചരിക്കുന്ന പ്രകാശം 4 വര്ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് -4x365x24x60x60 കിലോമീറ്റർ -ഒരു നക്ഷത്രത്തിൽനിന്നു മറ്റൊന്നിലേക്കുള്ള ശരശരി അകലം.  ക്ഷീരപഥത്തിന്റെ വ്യാസം ഒരുലക്ഷം പ്രകാശവർഷമാണ്. ഘനം ആയിരം പ്രകാശവർഷവും, അത്തരത്തിലുള്ള 2 ബില്യൺ നക്ഷത്രസമൂഹങ്ങളുണ്ട്. അങ്ങനെ നോക്കുമ്പോൾ പ്രപഞ്ചത്തിന്റെ വ്യാസം എത്രയായിരിക്കും? 13.8 ബില്യൺ വര്ഷങ്ങള്ക്കു മുൻപ് പ്രപഞ്ചം തുടക്കമിട്ടതുകൊണ്ട് 13.8 ബില്യൺ പ്രകാശവര്ഷങ്ങളാണ് അതിന്റെ  വ്യാസമെന്നു ചിന്തിക്കുന്നവരുണ്ട്. അതിനു അപ്പുറത്തേക്കുള്ള നക്ഷത്രങ്ങളുടെ പ്രകശം ഇവിടേയ്ക്ക് എത്തിയിട്ടുണ്ടാകില്ലല്ലോ. പക്ഷെ 93 ബില്യൺ പ്രകാശ വർഷങ്ങളാണ് അതിന്റെ  യഥാർത്ഥ വ്യാസമെന്നു ഇന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു. 

bayesian മോഡൽ ഉപയോഗിച്ച്  യഥാർത്ഥ പ്രപഞ്ചം കാണാവുന്ന പ്രപഞ്ചത്തേക്കാൾ 250 ഇരട്ടി വലുപ്പമുള്ളതാണെന്നു ചിന്തിക്കുന്നു. ശിവ ശിവ. കോടിക്കോടിക്കണക്കിനു നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഇടയിൽ നിന്ന്  മത ദൈവങ്ങൾ എങ്ങനെയാണു ഭൂമിയെ കണ്ടെത്തിയതെന്ന് ഒരത്ഭുതമാണ്.

Monday 23 August 2021

Alpha Centauri യിൽ നിന്ന് റേഡിയോ സിഗ്നൽ

 



രണ്ട് വർഷം മുമ്പ്, 2019 ഏപ്രിൽ 20 -ന്, ശാസ്ത്രജ്ഞർക്ക് നമ്മിൽ നിന്ന് 4 പ്രകാശവർഷം അകലെ ആയ Alpha Centauri യിൽ നിന്ന് ഒരു അതുല്യമായ റേഡിയോ സിഗ്നൽ ലഭിച്ചു. അത് ഒരു Alien Signal ആവാൻ വളരെ അധികം സാധ്യത ഉണ്ട് എന്ന നിഗമനത്തിൽ വളരെ അധികം പഠനം നടത്തിയതിനു ശേഷം 2020 December 20 -ന് ശാസ്ത്രജ്ഞർ എത്തിച്ചേർന്നു. അങ്ങനെ ഉള്ള നിഗമനത്തിൽ എത്തി ചേരാൻ വളരെ അധികം Valid ആയ കാരണങ്ങൾ ഉണ്ട്. അതിൽ ഒന്ന് അത് ഒരു Narrow ബാൻഡ് സിഗ്നൽ അഥവാ ഒപ്റ്റിക്കൽ സിഗ്നൽ അല്ലെങ്കിൽ ഇലക്ട്രോണിക് സിഗ്നൽ ആണ് എന്നുള്ളത് ആണ്. ഇങ്ങനെ ഉള്ള ഒരു Signal ഒരു Celestial body യിൽ യിൽ നിന്ന് ഉണ്ടാക്കാൻ കഴിയില്ല. മനുഷ്യന്റെയോ മറ്റേതെങ്കിലും പരിഷ്കൃത സമൂഹത്തിന്റെയോ ചില ആധുനിക സാങ്കേതികവിദ്യയിലൂടെ മാത്രമേ ഇങ്ങനെ ഉള്ള ഒരു സിഗ്നലിനെ സൃഷ്ടിക്കാൻ കഴിയൂ. 


മറ്റൊരു പോയിന്റ് സിഗ്നൽ ഡ്രിഫ്റ്റുകളാണ്, അതായത് ഇത് നേരിയ frequency യിൽ വളരെ ചെറുതായി മാറിക്കൊണ്ടിരിക്കുന്നു. ഇതിനർത്ഥം ഇത് ചലിക്കുന്ന ഏതോ പേടകത്തിൽ നിന്നാണ് വന്നിരിക്കുന്നത് എന്നാണ്. എന്തായാലും ഇന്ന് വരെ ഇത് പോലെ 998.002 Mega Hertz il മറ്റൊരു സിഗ്നൽ മനുഷ്യരാശിക്ക് ലഭിച്ചിട്ടില്ല. അങ്ങനെ ഒരു സിഗ്നൽ ലഭിക്കണമെങ്കിൽ അത് Technologically കൂടുതൽ progressed ആയ ഒരു Civilized community ക്കു മാത്രമേ സാധിക്കൂ എന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

Monday 16 August 2021

ഡബ്ബാവാലയ്ക്കൊപ്പം ഒരു ദിവസം

 .....



മുബൈ യാത്രയിൽ ഡബ്ബാവാല എന്ന വാക്ക് കേൾക്കാത്ത യാത്രികർ ഉണ്ടാവില്ല. അല്ലെ.. എന്നാൽ എന്താണ് ഈ ഡബ്ബാവാല എന്ന് ചിന്തിച്ചിട്ടുണ്ടോ .. അവരുടെ കൂടെ ഒന്നു യാത്ര ചെയ്താലോ .. രസകരമായ ഒരു കൂട്ടായ്മയുടെ ..കഥ .. അല്ല ,1890-ൽ തുടങ്ങി വെച്ച് ഇന്നും നിലനിന്നു പോവുന്ന  ഒരു മഹാചരിത്രസത്യം 


അതിരാവിലെ ഓഫീസുകളിലേക്കും ഫാക്ടറികളിലേയ്ക്കും സ്കൂൾ കോളേജുകളിലേക്കും പോകുന്നവരുടെ വീടുകളിൽ നിന്ന് 10 മണിയോടെ ഭക്ഷണപാത്രങ്ങൾ ഇവർ ശേഖരിക്കുന്നു. 12.30 നു അവ എത്തിക്കേണ്ടിടത്ത് എത്തിക്കുന്നു. പിന്നെ ഒഴിഞ്ഞ ഡബ്ബകൾ തിരികെ വീട്ടിലെത്തിക്കുന്നു. ഒരുദിവസം ഇങ്ങനെ 2 ലക്ഷം ഉച്ചഭക്ഷണ പാത്രങ്ങൾ 5000 പേർ മുംബൈയിലെ 60 -70 കീലോമീറ്റർ സഞ്ചരിച്ച് പല സ്ഥലത്തുനിന്നും ശേഖരിച്ച് പലസ്ഥലങ്ങളിലായി വിതരണം ചെയ്യുകയും പാത്രങ്ങൾ തിരികെ വീട്ടിൽ എത്തിക്കുകയും ചെയ്യുന്നു. പേരോ മേൽ‌വിലാസമോ ആലേഖനം ചെയ്യാത്ത പാത്രങ്ങളിൽ ഡബ്ബാവാലകൾ അവരുടെ ചില കോഡുകൾ മാത്രം കോറിയിടുന്നു. ഒരു പാത്രം ഏകദേശം മൂന്നു ഡബ്ബാവാലകൾ പലസ്ഥലങ്ങളിലായി കൈമാറുന്നു. എത്ര കൈമാറിയാലും വഴിതെറ്റാതെ ഉടമസ്ഥന്റെ അടുത്തുമാത്രമെ ഡബ്ബ എത്തുകയുള്ളു. 60,00,000 ഡബ്ബകൾ വിതരണം ചെയ്യുമ്പോൾ ഒന്ന് എന്ന നിരക്കിൽ ആണ് ഇവർക്ക് ഒരു പിഴവ് ഉണ്ടാകുന്നത്. 99.999999% വരുന്ന ഈ മികവാണ് ഡബ്ബാവാലകൾക്ക് സിക്സ് സിഗ്മ സർട്ടിഫിക്കേഷൻ നേടിക്കൊടുത്തത്. ഇന്ത്യയിൽ സിക്സ് സിഗ്മ ഇതുവരെ കിട്ടിയത് ഡബ്ബാവാലകൾക്ക് മാത്രമാണ്. ISO 9001 ഉം ഡബ്ബാവാലകൾക്ക് കിട്ടിയിട്ടുണ്ട്.


“ഡബ്ബാവാലയോടൊത്ത് ഒരു ദിവസം" എന്ന ഒരു സംവിധാനം അവർ ഒരുക്കിയിട്ടുണ്ട്. ഒറ്റയ്ക്കോ ഒരു ചെറിയ കൂട്ടമായോ മറ്റുള്ളവർക്കും അവർക്കൊപ്പം ഒരുദിവസം കൂടാം. ചെറിയ ഒരു തുക സംഭാവനയായി നൽകേണ്ടിവരും. ആവശ്യമെങ്കിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഒരു ദ്വിഭാഷിയെ അവർ തന്നെ ഏർപ്പാടാക്കി തരും. പക്ഷേ ഡബ്ബാവാലമാരുടെ വെള്ളത്തൊപ്പിയും മറ്റും ധരിച്ച് അവർക്കൊപ്പം “പറന്നു” നീങ്ങേണ്ടിവരും. ഡബ്ബാവാലയ്ക്കൊപ്പം ഒരു ദിവസം ചെലവഴിക്കാൻ സ്വദേശികളും വിദേശികളുമായി ഒരുപാടുപേർ എത്താറുണ്ട്. ഈ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഡബ്ബാവാലകളെ അടുത്തറിയുവാൻ ശ്രമിച്ച പ്രമുഖരെക്കുറിച്ച് പലപ്പോഴും രസകരമായ വിവരണങ്ങൾ കാണാം.


 **വിർജിൻ എയർവേയ്സിൽ എത്തിയ ഡബ്ബകൾ* 


പല പ്രശസ്തവ്യക്തികളും ഇവർക്കൊപ്പം ഡബ്ബാവിതരണത്തിന്റെ രസവേഗം അറിയാൻ എത്തിയിട്ടുണ്ട്. അവരിൽ ഒരാളാണ് വിർജിൻ അറ്റ്ലാന്റിസ് കമ്പനിയുടെ തലവൻ സർ റിച്ചാർഡ് ബ്രാൻ‌സൺ. ഇംഗ്ലണ്ടിലെ ചാൾസ് രാജകുമാരന്റെ വിവാഹവാർത്തയിൽ ഡബ്ബാവാലകളെക്കുറിച്ചുള്ള പരാമർശം വായിച്ച് പ്രചോദനമുൾക്കൊണ്ടാണ് അദ്ദേഹം ഇവർക്കൊപ്പം ഒരു ദിവസം ചെലവഴിക്കാൻ എത്തിയത്. വെള്ളത്തൊപ്പി ധരിച്ച് ഇവർക്കൊപ്പം ജനറൻ കമ്പാർട്ടുമെന്റിൽ ഇരുന്ന് ദാദർ മുതൽ ചർച്ച് ഗേറ്റുവരെ അദ്ദേഹം യാത്ര ചെയ്തു. അവരിൽ നിന്ന് പലതും മനസ്സിലാക്കിയും രസകരമായി സംഭാഷണം നടത്തിയും അദ്ദേഹം സമയം ചെലവഴിച്ചു. ചർച്ച് ഗേറ്റിനടുത്തെ വിർജിൻ എയർവേയ്സിന്റെ ഓഫീസിലെ സ്റ്റാഫുകൾക്കുള്ള അന്നത്തെ ഡബ്ബകൾ റിച്ചാർഡ് ബ്രാൻ‌സൺ തന്നെ വിതരണം ചെയ്യുകയുമുണ്ടായി.


 *ചാൾസ് രാജകുമാരനും ഡബ്ബാവാലകളും* 

 

ഇന്ത്യയിലെ ഡബ്ബാവാലകളെ കുറിച്ച് കേട്ടിരുന്ന ചാൾസ് രാജകുമാരൻ 2003ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ അവരിൽ ചിലരെ കണ്ടിരുന്നു. അവരുമായി 20 മിനിട്ട് അദ്ദേഹം ചിലവിട്ടു.  യാതൊരു ടെക്നോളജിയും ഇല്ലാതെ ഇത്തരത്തിൽ ഒരു വിതരണസം‌വിധാനം കുറ്റമറ്റതായി കൊണ്ടുപോകുന്ന ഡബ്ബാവാലകളെ കുറിച്ച് അദ്ദേഹം അതിശയപ്പെട്ടു. 2005 ഏപ്രിലിൽ ചാൾസിന്റെ രണ്ടാം വിവാഹത്തിൽ അതിഥികളായി ഡബ്ബാവാലകളുടെ പ്രതിനിധികളായി അവരിൽ രണ്ടുപേരെ ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചിരുന്നു. വധു, കാമില പാർക്കറിനു വേണ്ടി ഡബ്ബാവാലകൾ പട്ടുസാരി, കോലാപ്പുരി ചെരുപ്പ് തുടങ്ങി ഒട്ടനവധി സമ്മാനങ്ങൾ കൊടുത്തുവിട്ടിരുന്നു. പക്ഷേ നിശ്ചിതദിവസം ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ മരിച്ചതു മൂലം വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.


 *തളർന്നുപോയ ബി ബി സി.*  


ഒരിക്കൽ ഡബ്ബാവാലകളെ കുറിച്ചൊരു ഡോക്യുമെന്ററി ചിത്രീകരണം തയ്യാറാക്കാൻ ബീ ബീ സി എത്തി. പക്ഷേ ആ സംഘത്തിനു ഡബ്ബാവാലകളെ പിന്തുടർന്ന് ഒറ്റദിവസംകൊണ്ട് അവരുടെ ചിത്രം പൂർണ്ണമാക്കാനായില്ല. കാരണം പലസ്റ്റേഷനിലും അവർക്കൊപ്പം അതേ വേഗത്തിൽ നീങ്ങാൻ ബീ ബീ സി സംഘത്തിനായില്ല.


1890-ൽ മുംബൈയിലുള്ള ഒരു പാർസി ബാങ്കറായ മഹാഡു ഹവാജി ബാചെ തന്റെ പണിസ്ഥലത്തേക്ക് ഉച്ചഭക്ഷണം സ്വന്തം വീട്ടിൽ നിന്നും കൊണ്ടുവരാൻ ഒരാളെ ഏർപ്പാടാക്കി. ഈ രീതി അദ്ദേഹത്തിന്റെ പല സഹപ്രവർത്തകർക്കും ഇഷ്ടമായി. അവരും ആ വഴി പിന്തുടർന്നു. ആ ആശയമാണ് ക്രമേണ വികസിച്ച് ഇന്ന് ഇന്ത്യയിലും ഇതരരാജ്യങ്ങളിലും പേരെടുത്ത വിതരണസമ്പ്രദായം (ലോജിസ്റ്റിക് സിസ്റ്റം) ആയി മാറിയിരിക്കുന്നത്. പല ആധുനികമാനേജ്‌മെന്റ് വിദ്യാലയങ്ങളും ഇവരെ പഠനവിഷയമാക്കിയിരിക്കുന്നു.

Sunday 15 August 2021

എന്താണ് സ്‌പേസ് കാപ്സ്യൂൾ...?



ബഹിരാകാശത്തു നിന്നും ഭൂമിയിലേക്ക് തിരിച്ചത്തിറങ്ങാനുള്ള ഏറ്റവും ലളിതമായ പേടകം ആണ് സ്‌പേസ് കാപ്സ്യൂൾ. ഇതിനു റി-എൻട്രി മൊഡ്യൂൾ എന്നും പറയും.


സ്‌പേസ് ഷട്ടിലും, സ്‌പേസ് കാപ്‍സ്യൂളും മാത്രമാണ് ബഹിരാകാശ സഞ്ചാരിയെ തിരിച്ചു ഭൂമിയിൽ കൊണ്ടുവരുന്നത്. ഇപ്പോൾ സ്പേസ് ഷട്ടിൽ നിർത്തലാക്കി. സ്‌പേസ് കാപ്സ്യൂൾ മാത്രം ആണ് ആളുകളെ ഭൂമിയിൽ തിരിച്ചിറക്കുന്നത്.! ബഹിരാകാശ സഞ്ചാരികളുടെ ജീവൻ രക്ഷിക്കുന്നത് ഈ കൊച്ചു പേടകം അല്ലെങ്കിൽ മൊഡ്യൂൾ ആണെന്ന് പറയാം. കാരണം.. ബഹിരാകാശത്തു പേടകത്തിൽ ഓർബിറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് അപകടം ഇല്ലാത്ത പണിയാണ്. ഭൂമിയിൽനിന്നും റോക്കറ്റിൽ ബഹിരാകാശത്തേക്ക് പോകുന്നതും, തിരിച്ചു ഭൂമിയിലേക്ക് വരുന്നതും ആ ണ് അപകടം പിടിച്ച പണികൾ. ഇവിടെനിന്നും പോകുമ്പോൾ വലിയ റോക്കറ്റും, പിന്നെ പേടകവും മറ്റു സജ്ജീകരണങ്ങളും ഒക്കെ ഉണ്ടാവും. എന്നാൽ അതൊക്കെ പല ഘട്ടങ്ങളിലായി വഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്. അവസാനം ബാക്കി ആവുന്നത് സ്‌പേസ് കാപ്സ്യൂൾ മാത്രമായിരിക്കും. തിരിച്ചു വരാനുള്ള ബഹിരാകാശ സഞ്ചാരികൾ സ്‌പേസ് കാപ്സ്യൂളിൽ കയറി ഇരിക്കും.


സ്‌പേസ് കാപ്സ്യൂളിനു ഒരു കൊച്ചു മുറിയുടെ വലിപ്പമേ ഉണ്ടാവൂ. അത്യാവശ്യം 2-3 ആളുകൾക്ക് കുനിഞ്ഞു ഇരിക്കാൻ ആവശ്യമുള്ളത്ര ഇടമേ അതിൽ കാണൂ. ബാക്കി ഉള്ള ഇടമെല്ലാം 2-3 വലിയ പാരച്യൂട്ടുകളും, ചൂട് തടുക്കാനുള്ള സംവിധാനവും കൊണ്ട് നിറഞ്ഞിരിക്കും. സ്‌പേസ് കാപ്സ്യൂളിനു ചിറകുകളോ, സോളാർ പാനലുകളോ ഒന്നും ഉണ്ടാവില്ല. മനുഷ്യരെ ഭൂമിയിൽ തിരിച്ചു ഇറക്കുക എന്നത് മാത്രമാണ് സ്‌പേസ് കാപ്സ്യൂളിന്റെ ലക്‌ഷ്യം. പക്ഷെ.. അതാണ് വളരെ വിഷമം പിടിച്ച പണിയും.


ബഹിരാകാശത്തു സഞ്ചരിക്കുന്ന പേടകവും, മറ്റെല്ലാ വസ്തുക്കളും ഭൂമിയെ അപേക്ഷിച്ചു വളരെ വേഗത്തിലായിരിക്കും സഞ്ചരിക്കുക. അല്ലെങ്കിൽ ഭൂമി വളരെ വേഗത്തിൽ ആണ് കറങ്ങി നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നും പറയാം. ആ വേഗതയിൽ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ വായുവുമായി ഉരസി കൂട്ടി ഇടിച്ചു പേടകം ചുട്ടുപഴുത്തു കത്തിപ്പോകും. അങ്ങനെ സംഭവിക്കാതിരിക്കാൻ പ്രത്യേകതരം സെറാമിക്ക് ഉപയോഗിച്ചാണ് പേടകത്തിന്റെ മൂഡ് ഭാഗം ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടാതെ ആ ചൂട് പേടകത്തിന്റെ അകത്തു പ്രവേശിക്കാതിരിക്കാനുള്ള ഇൻസുലേറ്ററുകളും ഉണ്ടാവും. പേടകത്തിന്റെ പരന്ന മൂഡ് ഭാഗം താഴെ വരുന്ന രീതിയിലാണ് അതിന്റെ ഡിസൈനിങ്ങും, ആളുകളുടെ അതിനകത്തുള്ള ഇരിപ്പിടവും ഉണ്ടാക്കിയിരിക്കുന്നത്.


സ്‌പേസ് കാപ്സ്യൂൾ അന്തരീക്ഷത്തിലൂടെ കുറച്ചുദൂരം വന്നാൽ പിന്നെ അതിലെ പാരച്യൂട്ടുകൾ വിടർന്നു വീണ്ടും വേഗത കുറയ്ക്കും. പിന്നെ വീണ്ടും ചില പാരച്യൂട്ടുകൾ തുറക്കും. അങ്ങനെ 2-3 ഘട്ടമായി വേഗത കുറച്ചു കടലിൽ ലാൻഡ് ചെയ്യും. ഇനി കരയിലാണ് ലാൻഡ് ചെയ്യുന്നത് എങ്കിൽ ഭൂമിയോട് ഏതാനും മീറ്റർ ഉയരത്തിൽ ആയാൽ അതിലെ കുഞ്ഞു റോക്കറ് എൻജിൻ ഉപയോഗിച്ച് പേടകത്തിന്റെ വേഗത ഏതാണ്ട് പൂജ്യം വരെ ആക്കി നിലത്തു തൊടുവിക്കുന്നു. കടലിലാണ് ലാൻഡ് ചെയുന്നത് എങ്കിൽ കപ്പലിലോ, ഹെലിക്കോപ്ടറിലോ പോയി അവരെ കൂട്ടിക്കൊണ്ടു വരും.


സ്‌പേസ് കാപ്സ്യൂളുകൾ പല വലിപ്പത്തിലും, ആകൃതിയിലും ഉണ്ട്. എന്നാലും എല്ലാത്തിനുംപൊതുവെ ഒരു പമ്പരത്തിന്റെ ആകൃതി ആണെന്ന് പറയാം. സാധാരണ സ്‌പേസ് കാപ്സ്യൂളുകൾ 2-3 ആളുകളെ വഹിക്കുവാൻ ആയി ഡിസൈൻ ചെയ്തതാണ്. എന്നാൽ നാസയുടെ വിവിധോദ്ദേശ പേടകമായ ഓറിയോൺ 5-6യാത്രികരെ വരെ തിരികെ കൊണ്ടുവരാനായി ഡിസൈൻ ചെയ്തതാണ്...

Wednesday 11 August 2021

1919 ലെ പൂര്‍ണ സൂര്യഗ്രഹണം ഐന്‍സ്റ്റൈനെ പ്രശസ്തനാക്കിയതെങ്ങിനെ




ഗണിതപരമായ തെളിവുകളില്‍ മാത്രം ഒതുങ്ങിനിന്ന സാമാന്യ ആപേക്ഷിക സിദ്ധാന്തം എഡിങ്ടണും സംഘവുമാണ് 1919ല്‍ സൂര്യഗ്രഹണ സമയത്ത് ആദ്യമായി പരീക്ഷണത്തിലൂടെ തെളിയിച്ചത്.

a

ഗുരുത്വാകര്‍ഷണം (gravity) എന്നു കേള്‍ക്കുമ്പോള്‍തന്നെ നമ്മുടെ മനസ്സില്‍ വരുന്നത് ‘ആപ്പിള്‍ തലയില്‍ വീണ’ ഐസക് ന്യൂട്ടനെയാണ്.  ഇതൊരു സാങ്കല്പിക കഥയാണത്രേ. ആപ്പിള്‍ താഴേക്കു വീണതിനു കാരണം ഗുരുത്വാകര്‍ഷണമാണ് എന്നു ന്യൂട്ടന്‍ കണ്ടെത്തിയെന്നാണ് നാം ഈ കഥയില്‍നിന്ന് മനസ്സിലാക്കേണ്ടത്. ആപ്പിള്‍ വീഴാന്‍ കാരണമായ അതേ ബലംതന്നെയാണ് ചന്ദ്രനെ ഭൂമിയോടു ചേര്‍ന്നുള്ള പരിക്രമണപഥത്തില്‍ നിര്‍ത്തുന്നതെന്ന സാമാന്യവല്ക്ക രണമാണ് ന്യൂട്ടന്റെ പ്രതിഭയെ മഹത്തരമാക്കുന്നത്.


ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമം


പ്രപഞ്ചത്തിലെ ഏതു രണ്ടു വസ്തുക്കളും പരസ്പരം ആകര്‍ഷിക്കുന്നുവെന്ന് സാര്‍വിക ഗുരുത്വാകര്‍ഷണ നിയമത്തിലൂടെ (universal law of gravitation) ന്യൂട്ടന്‍ പറഞ്ഞു. ഈ ആകര്‍ഷണബലം കണ്ടെത്തുന്നതിനുള്ള സമവാക്യവും അതോടൊപ്പം ന്യൂട്ടന്‍ ആവിഷ്കരിച്ചു. 


അതായത്, രണ്ടു വസ്തുക്കള്‍ക്കിടയിലുള്ള ഗുരുത്വാകര്‍ഷണബലം അവയുടെ ദ്രവ്യമാന(mass)ങ്ങളുടെ ഗുണിതത്തിനു നേര്‍ അനുപാതത്തിലും അവയുടെ ഇടയിലുള്ള ദൂരത്തിന്റെ വര്‍ഗത്തിനു വിപരീതാനുപാതത്തിലുമായിരിക്കും. എന്നാല്‍, എന്തുകൊണ്ടാണ് ഗുരുത്വാ കര്‍ഷണം ഉണ്ടാകുന്നത് എന്നു പറയാന്‍ ന്യൂട്ടനു കഴിഞ്ഞില്ല. ഒപ്പം, സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമായ ബുധന്റെ പാതയ്ക്ക് ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണനിയമം കൊണ്ട് വിശദീകരിക്കാന്‍ കഴിയാത്ത ചില വ്യതിയാനങ്ങള്‍ നിരീക്ഷിക്കപ്പെട്ടു.


ഐന്‍സ്റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തം


പരസ്പരം ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന രണ്ടു വസ്തുക്കളില്‍ ആദ്യത്തെ വസ്തു ഇല്ലാതായാല്‍ രണ്ടാമത്തെ വസ്തു എപ്പോഴാണ് അത് അറിയുക? വേറൊരു തരത്തില്‍ ചോദിച്ചാല്‍, സൂര്യന്‍ ഇല്ലാതായാല്‍ അക്കാര്യം ഭൂമി എപ്പോള്‍ ‘അറിയും’? തല്‍ക്ഷണം (instantaneously) അറിയുമെന്ന ഉത്തരമായിരുന്നു ന്യൂട്ടന്റേത്. എന്നാല്‍ ഐന്‍സ്റ്റൈന്റെ വിശേഷ ആപേക്ഷികതാ സിദ്ധാന്തം (Special Theory of Relativity) അനുസരിച്ച് ഒന്നിനും പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാനാവില്ല. അതായത്, സൂര്യനില്ലാതായെന്ന് ഭൂമി ‘അറിയ’ണമെങ്കില്‍ ഏകദേശം 8 മിനിറ്റ് സമയമെടുക്കും. ഇത്തരം ചില ചോദ്യങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഉത്തരം നല്കാന്‍ ന്യൂട്ടന്റെ സിദ്ധാന്തത്തിനു കഴിഞ്ഞില്ല. എങ്കിലും, ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനും കൃത്രിമ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുമൊക്കെ ന്യൂട്ടന്റെ സിദ്ധാന്തം മതിയായിരുന്നു.


1915 ല്‍ സാമാന്യ ആപേക്ഷികതാ സിദ്ധാന്ത(General Theory of Relativity)ത്തിലൂടെയാണ് ഐന്‍സ്റ്റൈന്‍ ഗുരുത്വാകര്‍ഷണം എന്തുകൊണ്ടാണെന്നും അതെങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും വിശദീകരിച്ചത്. ത്രിമാനസ്ഥല (space)ത്തോടൊപ്പം സമയം (time) കൂടി ചേര്‍ക്കുമ്പോള്‍ ഒരു ചതുര്‍മാന (4D) സ്ഥല–കാലം (space – time) ഉണ്ടാകുന്നു. ഈ സ്ഥല–കാലത്തിനുണ്ടാകുന്ന വക്രതയാണ് (curvature) നമുക്ക് ഗുരുത്വാകര്‍ഷണമായി അനുഭവപ്പെടുന്നതെന്ന് ഐന്‍സ്റ്റൈന്‍ സിദ്ധാന്തിച്ചു.


ദ്രവ്യമാനമുള്ള വസ്തുക്കള്‍ക്ക് സ്ഥല – കാലത്തെ വക്രീകരിക്കാന്‍ കഴിയും. ദ്രവ്യമാനത്തിനു മാത്രമല്ല, ഊര്‍ജത്തിനും ഇതിനുള്ള കഴിവുണ്ട്. (E=mc2 അനുസരിച്ച് ഊര്‍ജവും ദ്രവ്യമാനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.)


സ്ഥല–കാലത്തിന്റെ വക്രീകരണം


ചതുര്‍മാനം എന്നത് ചിന്തിക്കാന്‍ നമ്മുടെ തലച്ചോറിനു എളുപ്പമല്ല. എന്നിരുന്നാലും, നമുക്കിതിനെ ലളിതമായ ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കാം. നന്നായി വലിച്ചുകെട്ടിയ ഒരു തുണിയായി സ്ഥല – കാലത്തെ സങ്കല്പിക്കുക. ഇപ്പോള്‍, ഇത് വക്രതയില്ലാത്ത സ്ഥല – കാലമാണ്. എന്നാല്‍, ഇതില്‍ ഒരു ക്രിക്കറ്റ് ബോള്‍ വെച്ചാല്‍ ബോള്‍ വെച്ച ഭാഗത്തേക്ക് തുണി വക്രീകരിക്കുന്നത് കാണാം. വസ്തുവിന്റെ ദ്രവ്യമാനം കൂടുന്നതിനനുസരിച്ച് അത് സ്ഥല – കാലത്തിലുണ്ടാക്കുന്ന വക്രതയും വര്‍ധിക്കും.


ഇനി ബാള്‍ മാറ്റാതെ ചെറിയ ഒരു ഗോലി ബോളിനു ചുറ്റും ഉരുട്ടിവിട്ട് നോക്കൂ. ഉള്ളിലേക്ക് വക്രീകരിച്ചിരിക്കുന്ന ഈ തുണിയിലൂടെ, വര്‍ത്തുളപാതയില്‍, ഗോലി ചലിക്കുന്നത് കാണാം. ഇതിനു സമാനമാണ് സൂര്യനു ചുറ്റുമുള്ള ഗ്രഹചലനവും. സൂര്യന്‍ അതിന്റെ ചുറ്റുമുള്ള സ്ഥലകാലത്തെ വക്രീകരിക്കുന്നു. ഈ വക്രീകരിക്കപ്പെട്ട സ്ഥലകാലത്തിലൂടെയാണ് ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നത്. അതിനാല്‍ അവ സൂര്യനെ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. ഗുരുത്വാകര്‍ഷണത്തെക്കുറിച്ചുള്ള ഈ ജ്യാമിതീയ വിശദീകരണത്തിന്റെ ഗണിതരൂപമാണ് ഐന്‍സ്റ്റൈന്റെ ഫീല്‍ഡ് സമവാക്യങ്ങള്‍.


ഗുരുത്വാകര്‍ഷണ ലെന്‍സിങ്


പ്രകാശം എപ്പോഴും നേര്‍രേഖയിലാണ് സഞ്ചരിക്കുക എന്നു നാം പഠിച്ചിട്ടുണ്ട്. എന്നാല്‍ ഈ പാതയില്‍ മറ്റൊരു മാധ്യമം വന്നാല്‍ പ്രകാശത്തിന്റെ പാതയ്ക്ക് മാറ്റംവരും. അപവര്‍ത്തനം എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ തത്ത്വം ഉപയോഗിച്ചാണ് ലെന്‍സ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ലെന്‍സ് ഇല്ലാതെ, ഗുരുത്വാകര്‍ഷണത്തിനും പ്രകാശത്തെ വളയ്ക്കാന്‍ കഴിയും. ഈ പ്രതിഭാസമാണ് ഗുരുത്വാകര്‍ഷണ ലെന്‍സിങ് (gravitational lensing).


ദ്രവ്യമാനമുള്ള വസ്തുക്കള്‍ക്ക് അതിനു ചുറ്റുമുള്ള സ്ഥല – കാലത്തെ വളയ്ക്കാന്‍ കഴിയുമെന്ന് ഐന്‍സ്റ്റൈന്റെ സിദ്ധാന്തം പറയുന്നു. എന്നാല്‍ ഈ വളയല്‍ നേരിട്ട് കാണുക എന്നത് അസാധ്യമാണ്. വളഞ്ഞ സ്ഥല – കാലത്തിലൂടെ വരുന്ന പ്രകാശത്തിന്റെ പാതയിലും ഇതേ മാറ്റം ഉണ്ടാകേണ്ടതാണ്. ഈ മാറ്റം ഉണ്ടോ എന്നു പരിശോധിക്കുക എളുപ്പമല്ല.  ചെറിയ ദ്രവ്യമാനങ്ങള്‍ ഉണ്ടാക്കുന്ന വ്യതിയാനം അളന്നെടുക്കാവുന്നത്ര വലുതല്ല. അവിടെയാണ് സൂര്യഗ്രഹണം സഹായകരമാവുന്നത്


സൂര്യന്റെ പിന്നിലുള്ള നക്ഷത്രത്തില്‍നിന്നു വരുന്ന പ്രകാശം സൂര്യന്റെ സമീപത്തുകൂടി കടന്നുപോയാല്‍ ഗുരുത്വാകര്‍ഷണ ലെന്‍സിങ് നിമിത്തം 0.00050 മാത്രമാണ് പാതയ്ക്കുണ്ടാകുന്ന വ്യതിയാനം. ഈ വ്യതിയാനം ആദ്യമായി അളന്നത് 1919 ലെ സൂര്യഗ്രഹണ സമയത്താണ്.


എന്തായിരുന്നു അന്നത്തെ പരീക്ഷണം?


സൂര്യന്റെ പിന്നില്‍ ഒരു നക്ഷത്രം ഉണ്ടെന്നു കരുതുക. സൂര്യന്റെ പിന്നിലായതുകൊണ്ട് ഭൂമിയില്‍നിന്ന് ആ സമയത്ത് ഈ നക്ഷത്രത്തെ നിരീക്ഷിക്കാന്‍ കഴിയില്ല. പക്ഷേ, ഐന്‍സ്റ്റൈന്റെ സിദ്ധാന്തമനുസരിച്ച് സൂര്യന്റെ പിന്നിലെ നക്ഷത്രത്തില്‍നിന്നു വരുന്ന പ്രകാശം സൂര്യന്റെ അടുത്തെത്തുമ്പോള്‍ പാതാവ്യതിയാനം സംഭവിച്ച് ഭൂമിയില്‍ എത്തുന്നു. അങ്ങനെ സൂര്യനു പിന്നിലെ നക്ഷത്രം നമുക്ക് ദൃശ്യമാവുന്നു.


ഈ നിരീക്ഷണത്തില്‍ പൂര്‍ണഗ്രഹണത്തിന്റെ ആവശ്യം എന്താണ്? സൂര്യന്റെ സമീപത്തുകൂടി വരുന്ന A എന്ന നക്ഷത്രത്തിന്റെ പ്രകാശകിരണങ്ങളെ പകല്‍സമയത്തു മാത്രമേ നിരീക്ഷിക്കാന്‍ കഴിയൂ. പക്ഷേ, പകല്‍സമയത്ത് നക്ഷത്രത്തെ പ്രായോഗികമായി നിരീക്ഷിക്കാനും സാധ്യമല്ല. ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായും മറയ്ക്കുന്ന പൂര്‍ണ സൂര്യഗ്രഹണ സമയത്ത് നിരീക്ഷിക്കുന്ന സ്ഥലം ഇരുട്ടിലായതിനാല്‍ നക്ഷത്രങ്ങളെ കാണാന്‍ കഴിയും.


1919 മെയ് 29 ന് പശ്ചിമ ആഫ്രിക്കയിലെ പ്രിന്‍സിപ്പി എന്ന ദ്വീപില്‍നിന്നാണ് ഗ്രഹണനിരീ ക്ഷണം നടത്തിയത്. സൂര്യഗ്രഹണസമയത്ത് സൂര്യന്റെ പിന്നിലുള്ള ഹ്യാഡ്സ് (Hyades) എന്നൊരു നക്ഷത്രക്കൂട്ടത്തിലെ നക്ഷത്രങ്ങളെയാണ് എഡിങ്ടണും (Eddington) സംഘവും നിരീക്ഷിച്ചത്. ഗ്രഹണസമയത്ത് എടുത്ത ഈ നക്ഷത്രങ്ങളുടെ ചിത്രവും രാത്രിയിലുള്ള ചിത്രവും തമ്മില്‍ താരതമ്യം ചെയ്യുകയാണ് അവര്‍ ചെയ്തത്. ഈ ചിത്രങ്ങളെ താരതമ്യം ചെയ്തപ്പോള്‍ ഐന്‍സ്റ്റൈന്‍ പ്രവചിച്ചതുപോലെ യുള്ള ഒരു വ്യതിയാനം കണ്ടു. ഐന്‍സ്റ്റൈന്റെ സിദ്ധാന്തം അങ്ങനെ ആദ്യമായി ഒരു പരീക്ഷണ വിജയം നേടുകയായിരുന്നു. 



എന്ത്കൊണ്ട് വാഹനങ്ങളിൽ മോഡിഫിക്കേഷൻ പാടില്ല എന്ന് പറയുന്നത്?

 


മോഡിഫിക്കേഷൻ തടയുന്നതിന്‌ പ്രധാന കാരണങ്ങൾ അന്തരീക്ഷ, ശബ്ദ മലിനീകരണങ്ങൾ കുറയ്ക്കുക, സുരക്ഷ വർധിപ്പിക്കുക എന്നിവയൊക്കെ മുന്നിൽ കണ്ടു കൊണ്ടാണ്. പല മോഡിഫിക്കേഷനുകളും, തീർത്തും അശാസ്ത്രീയമായാണ് ചെയ്യുന്നത് എന്നതുകൊണ്ട് മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങൾക്കും വിപരീത ഫലങ്ങളാണ് ഉണ്ടാകുന്നതു.ഹാൻഡിലുകൾ ,സ്റ്റീയറിങ് എന്നിവയുടെ മോഡിഫിക്കേഷൻ വാഹനത്തിന്റെ നിയന്ത്രണം  വളരെ പെട്ടന്നു തന്നെ നഷ്ടമാകുന്നതിനു കാരണമാകാറുണ്ട്.വാഹനങ്ങളുടെ ടയറുകളിലും,സസ്പെന്ഷനുകളിലും ചെയ്യുന്ന മോഡിഫിക്കേഷനുകൾ അവയുടെ ബാലൻസ് ,ബ്രേക്കിങ് എഫിഷ്യൻസി എന്നിവയെ കാര്യമായി ബാധിക്കുന്നു.സസ്‌പെൻഷൻ ഉയരം കുറയ്ക്കുന്നത് ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ കോയിൽ സ്പ്രിങ് ഊരിപ്പോകുന്ന തരത്തിലുള്ള ഗുരുതരമായ അപകടങ്ങൾക്കു കാരണമാകാറുണ്ട്. നിർമ്മാതാക്കൾ വണ്ടിയിൽ നിഷ്കര്ഷിച്ചിരിക്കുന്ന ടയറിനെക്കൾ വലുതോ, ചെറുതോ ഉപയോഗിക്കുന്നത് വാഹനത്തിന്റെ യഥാർത്ഥ വേഗത്തെ കുറവോ ,കൂടുതലോ ആയി കാണിക്കുന്നതിന് പുറമെഎയർബാഗ് ,എബിഎസ് എന്നിവ വേണ്ട സമയത്തു കൃത്യമായി പ്രവർത്തിക്കാതിരിക്കുന്നതിനും നിശ്ചിത വേഗത്തിൽ പവർ സ്റ്റിയറിംഗ് കട്ട് ആകാതെ നിയന്ത്രണം നഷ്ടമാകുന്നതിനും കാരണമാകുന്നു.ഉയർന്ന ശബ്ദത്തിലുള്ള ഹോൺ ഉപയോഗിക്കുന്നതും,സൈലെന്സറിൽ മോഡിഫിക്കേഷൻ വരുത്തുന്നതും അസഹനീയമായ ശബ്ദമലിനീകരണത്തിനു കാരണമാകുന്നു.വാഹനങ്ങളിൽ സാദാരണ ഉള്ള ഹെഡ്‍ലൈറ്റ് ബൾബിനെക്കാൾ കൂടുതൽ ശക്തിയുള്ളതോ ,നിറം മാറ്റമുള്ളതോ ആയ ബൾബുകൾ ഉപയഗിക്കുന്നത് എതിർദിശയിൽ നിന്നും വരുന്ന വാഹനത്തിലെ ഡ്രൈവർക്കു മുന്നിലുള്ളത് കാണാൻ സാധിക്കാതെ വരുന്നതാണ് രാത്രികാലങ്ങളിലെ ഒരു പരിധിവരെയുള്ള അപകടങ്ങൾക്കു കരണമാകാറുള്ളത്. ട്രാൻസ്പെരൻസി കുറഞ്ഞ കൂളിംഗ് സ്റ്റിക്കർ ഉപയോഗിക്കുമ്പോൾ റിയർ വ്യൂ മിററിലൂടെ ഉള്ള കാഴ്ച പലപ്പോഴും വ്യക്തമല്ലാതെ വരുന്നത് പല അപകടങ്ങൾക്കും കാരണമാകാറുണ്ട്.ചില മോഡിഫിക്കേഷനുകൾ നമ്പർ ബോർഡിനെ മറയ്ക്കുന്നതും, വ്യക്തമാകാതിരിക്കുന്നതും നിയമലംഘനങ്ങൾ ഉണ്ടാക്കുന്നത് കണ്ടുപിടിക്കുന്നതിനു തടസ്സമാകാറുണ്ട്


Saturday 7 August 2021

400 കി.മീറ്റര്‍ വേഗത്തില്‍ സൗരക്കാറ്റ്, ഭൂമിയുടെ കാന്തികവലയത്തിന് കേടുപാട് സംഭവിച്ചെന്ന്

 400 കി.മീറ്റര്‍ വേഗത്തില്‍ സൗരക്കാറ്റ്, ഭൂമിയുടെ കാന്തികവലയത്തിന് കേടുപാട് സംഭവിച്ചെന്ന് റിപ്പോർട്ട്.





സൗരക്കാറ്റില്‍ ഭൂമിയുടെ കാന്തികവലയത്തിനു കേടുപാട് സംഭവിച്ചെന്ന് സ്പേസ്‌വെതർ റിപ്പോർട്ട് ചെയ്യുന്നു. ഹാനികരമായ കോസ്മിക് കിരണങ്ങളില്‍ നിന്നും റേഡിയേഷനില്‍ നിന്നും ഓസോണ്‍ പാളിയേയും ഭൂമിയിലെ ജീവനേയും സംരക്ഷിക്കുന്നതില്‍ കാന്തികമണ്ഡലത്തിന് വലിയ പങ്കുണ്ട്. സെക്കൻഡില്‍ 400 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച സൗരക്കാറ്റാണ് ഭൂമിയുടെ കാന്തികവലയത്തിന് ഭീഷണിയായിരിക്കുന്നത്.


സൂര്യന്റെ പുറംഭാഗത്തെ പ്ലാസ്മയിലുണ്ടാവുന്ന ഊര്‍ജത്തിന്റെ ഏറ്റക്കുറച്ചിലുകളാണ് സൗരവാതത്തിന് കാരണമാകുന്നത്. സൂര്യന്റെ ഗുരുത്വാകര്‍ഷണത്തിന് പിടിച്ചു നിര്‍ത്താനാവാത്തവിധം ചൂട് വര്‍ധിക്കുന്നതോടെയാണ് സൗരക്കാറ്റിന്റെ ഉത്ഭവം. ഭൂമിയുടെ കാന്തിക മണ്ഡലത്തിനുള്ള ഭീഷണിക്ക് പുറമേ റേഡിയോ തരംഗങ്ങളെ ബാധിക്കാനും സാറ്റലൈറ്റുകളെ തകരാറിലാക്കാനും വൈദ്യുതി വിതരണ സംവിധാനങ്ങള്‍ തകരാനുമൊക്കെ ഈ സൗരക്കാറ്റിന് സാധിക്കും. ഈ സൗരകാറ്റിനെ തുടര്‍ന്ന് ഭൂമിയില്‍ പലയിടത്തും വലിയ തോതില്‍ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു. 

2008ല്‍ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി അമേരിക്കന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ശക്തിയേറിയ സൗരക്കാറ്റ് സംഭവിച്ചാല്‍ ഒരു ട്രില്യണ്‍ ഡോളറാണ് (ഏകദേശം 74.37 ലക്ഷം കോടി രൂപ) നഷ്ടം കണക്കാക്കുന്നത്. വൈദ്യുതി വിതരണ ശൃംഖലയെ മാത്രമല്ല എണ്ണ, പ്രകൃതിവാതക പൈപ്പ്‌ലൈനുകളേയും സമുദ്രത്തിനടിയിലൂടെയുള്ള വാര്‍ത്താവിനിമയ കേബിളുകളേയും ടെലഫോണ്‍ ശൃംഖലകളേയും റെയില്‍വേയുമെല്ലാം ബാധിക്കുമെന്നും ഈ റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു. തന്ത്രപ്രധാന അടിസ്ഥാന സൗകര്യ മേഖലകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ മാസങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങളുമെടുത്തേക്കുമെന്ന് വരെ ഈ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ടായിരുന്നു. 


11 വര്‍ഷങ്ങളുടെ ഇടവേളയിലാണ് സൗരക്കാറ്റുകള്‍ സംഭവിക്കാറെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് വെച്ച് നോക്കിയാല്‍ അടുത്ത സൗരക്കാറ്റ് ഈവര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ സംഭവിക്കും. എല്ലാ പതിനൊന്നു വര്‍ഷത്തിലും സൗരക്കാറ്റ് അപകടകരമാം വിധം ശക്തിപ്രാപിക്കാറുമില്ല. 1989 മാര്‍ച്ചിലാണ് ഇതിന് മുൻപ് വിനാശകാരിയായ സൗരക്കാറ്റ് സംഭവിച്ചത്. കാനഡയിലെ ക്യുബെക് പ്രവിശ്യയിലെ വൈദ്യുതി ഒൻപത് മണിക്കൂറാണ് തടസപ്പെടുത്തിയത്. ഇത്രയും സമയം 60 ലക്ഷത്തോളം ജനങ്ങളാണ് ഇരുട്ടിലായിപ്പോയത്.


സൂര്യനില്‍ നിന്നും പുറപ്പെട്ട് ദിവസങ്ങളെടുത്താണ് ഈ സൗരക്കാറ്റുകള്‍ ഭൂമിയിലെത്താറ്. ജൂലൈ 25ന് ഈ സൗരക്കാറ്റ് സൂര്യനില്‍ നിന്നും പുറപ്പെട്ട വിവരം നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയാണ് ആദ്യം കണ്ടെത്തുന്നത്. സൂര്യനില്‍ നിന്നുള്ള സൗരക്കാറ്റ് ധ്രുവപ്രദേശങ്ങളില്‍ ധ്രുവദീപ്തിക്കും കാരണമാവാറുണ്ട്. സൗരക്കാറ്റിലെ ചാര്‍ജുള്ള കണങ്ങള്‍ ഭൂമിയുടെ കാന്തികവലയത്താല്‍ ആകര്‍ഷിക്കപ്പെടുന്നു. ഈ കണങ്ങള്‍ അന്തരീക്ഷത്തിലെ വാതകതന്മാത്രകളുമായി കൂട്ടിയിടിക്കുമ്പോഴാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്.

Wednesday 4 August 2021

വിംബിൾഡൺ ടെന്നിസ് 🎾 ബോൾ സൂക്ഷിക്കുന്നത് 68° FH ലാണ്‌.




ടെന്നീസ് പന്തിന്റെ താപനില അതിന്റെ പ്രകടനത്തെ ബാധിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ?  


ഓരോ ടെന്നീസ് ബോളിനുള്ളിലും ഒരു പൊള്ളയായ കോർ ഉണ്ട് - ഒരു റബ്ബർ, പൂശിയ ഇടം ഗ്യാസ് അടങ്ങിയിരിക്കുന്നു. പന്തിന്റെ താപനില മാറുമ്പോൾ, അതിനകത്തുള്ള വാതകത്തിന്റെ മർദ്ദം  മാറുകയും അത് പന്തിന്റെ ഫിസിക്കൽ ഡൈനാമിക്സ് മാറ്റുകയും ചെയ്യും.  ടെന്നീസ് പന്തുകളുടെ താപനില പന്ത് എങ്ങനെ കുതിക്കുന്നു എന്നതിനെ ബാധിക്കുന്നു. താപനില കൂടുതലുള്ള  പന്ത് ഒരു തണുത്ത  കോർട്ടിൽ വളരെ വ്യത്യസ്തമായി പ്രവർത്തിക്കുന്നു


ടെന്നീസ് പന്തിന്റെ താപനില കുറയുമ്പോൾ  ഗ്യാസ് തന്മാത്രകൾ ചുരുങ്ങുകയും  പന്ത് താഴേക്ക് കുതിക്കുകയും ചെയ്യുന്നു .പന്തിന്റെ താപനില ചൂടാകുന്നത് തന്മാത്രകൾ വികസിച്ച് ഊർജ്ജത്തിന്റെ അളവ് കൂടുകയും പന്ത്  ഉയർന്നുവരുകയും ചെയ്യും.


ചൂട്  ബോളിന്റെ  പ്രകടനത്തെ  ബാധിക്കുന്നതിനാൽ  വിംബിൾഡൺ സമയത്ത് ഉപയോഗി ക്കുന്ന  54,250 ടെന്നീസ് പന്തുകളും കൃത്യമായി 68 ° F ൽ സൂക്ഷിക്കുന്നു.  ആദ്യ ഏഴ് - ഒൻപത് ഗെയിമുകൾക്ക് ശേഷം പന്തുകൾ പൂർണമായും മാറ്റുന്നു.  .ഓരോന്നും ബൗൺസിനും ഭാരത്തിനും വേണ്ടി പരിശോധിക്കുന്നു -അതിന് വേണ്ടി 100 ഇഞ്ച് ഉയരത്തിൽ നിന്ന് ഒരു കോൺക്രീറ്റ് തറയിലേക്ക് വലിച്ചെറിഞ്ഞതിന് ശേഷം ഒരു പന്ത് 135 മുതൽ 147 സെന്റിമീറ്റർ വരെ ബൗൺസ് ചെയ്യണം.


1902 മുതൽ വിംബിൾഡണിന്റെ ball ഔദ്യോഗിക പന്ത് വിതരണക്കാരനാണ് സ്ലാസഞ്ചർ, ബ്രിട്ടീഷ് കായിക ഉപകരണ നിർമ്മാതാവാണ്, അതിന്റെ ആസ്ഥാനം ഡെർബിഷയറിലെ ഷൈർബ്രൂക്ക് ആണ്. 



Tuesday 3 August 2021

നക്ഷത്ര സമൂഹങ്ങളുടെ ഫോട്ടോകൾ...(എങ്ങനെ, എപ്പോൾ, ആര്‍ക്ക് വേണമെങ്കിലും)


#ആസ്ട്രോഫോട്ടോഗ്രഫി/ നക്ഷത്ര സമൂഹങ്ങളുടെ ഫോട്ടോകൾ...(എങ്ങനെ, എപ്പോൾ, ആര്‍ക്ക് വേണമെങ്കിലും) 


👉 എനിക്ക് പറ്റുമോ, ഇത് എങ്ങനെയാണ് എടുക്കുന്നത്, എന്റെ കയ്യില്‍ ക്യാമറ ഇല്ല, എങ്ങനെ കണ്ടു പിടിക്കും... എന്നിങ്ങനെ ഒരുപാട്‌ കമ്മന്റുകൾ പല പോസ്റ്റിലും കാണാറുണ്ട്. എനിക്ക് അറിയാവുന്ന പരിമിതമായ കാര്യങ്ങൾ ഇവടെ നിങ്ങള്‍ക്ക് വേണ്ടി ഷയർ ചെയുന്നു. ഉപകാരം ആകുകയാണങ്കിൽ സന്തോഷം.


👉 ആര്‍ക്കൊക്കെ. 


അത്യാവശ്യം മെഗാ പിക്സൽ നല്‍കുന്ന ക്യാമറ ഉള്ള ഏത് ഫോണിലും നിങ്ങള്‍ക്ക് അതിന്റേതായ പരിമിതികളോട് കൂടെ astrophotography ചെയ്യാവുന്നതാണ്.


👉 എന്തൊക്കെ ആവശ്യമാണ്‌.


ഒരു mobile ക്യാമറ ( പ്രോ മോഡ് ഉള്ളത്), ഒരു ട്രൈപ്പോഡ്, നക്ഷത്രങ്ങളെ തിരിച്ച് അറിയാൻ സഹായിക്കുന്ന ഒരു മൊബൈല്‍ ആപ്പ്, ഒരു ജി ക്യാം (optional).


👉 എന്തൊക്കെ മാറ്റിനിർത്താം.


290 മുതൽ ആയിരങ്ങള്‍ വില വരുന്ന ട്രൈപ്പോഡുകൾ ഇന്ന്‌ ആമസോൾ, ഫ്ലിപ്പ്കാർട്ട് എന്നിവയില്‍ ലഭ്യമാണ്. നിങ്ങളുടെ താല്പര്യത്തിന് അനുസരിച്ച്, റിവ്യു നോക്കി നിങ്ങള്‍ക്ക്‌ അത്‌ ഒരെണ്ണം വാങ്ങാവുന്നതാണ്. മറിച്ച് അതിന്‌ നിങ്ങള്‍ക്ക് താല്പര്യമില്ല എങ്കിൽ ഇത് ഒഴിവാക്കാം. പകരം മൊബൈൽ അനക്കം തട്ടാതെ, ഉരുണ്ട് വീഴാതെ ഒരു സ്ഥലത്ത് ഉറപ്പിച്ച് വെക്കാൻ ശ്രദ്ധിക്കണം. അങ്ങനെ ചെയ്യുമ്പോൾ അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ട്രൈപ്പോഡുകൾ വീട്ടില്‍ സ്വയം നിര്‍മ്മിക്കാനും സാധിക്കും. നിലവില്‍ ട്രൈപ്പോഡ് മാത്രമേ നമ്മുക്ക് മാറ്റി വെക്കാൻ സാധിക്കു.


👉 എങ്ങനെ


വളരെ വ്യക്തമായി നക്ഷത്രങ്ങളെ കാണാന്‍ സാധിക്കുന്ന ഒരു രാത്രി തിരഞ്ഞെടുക്കുക. നിങ്ങൾ എന്തിന്റെയാണോ ഫോട്ടോ എടുക്കാൻ ഉദ്ദേശിക്കുന്നത് അവ ആകാശത്തിൽ എവിടെയാണ് എന്ന് കണ്ടെത്തുക. ഇവിടെയാണ്‌ നമ്മുക്ക് സഹായമായി Stellarium, Sky map, Sky walker എന്നീ ആപ്പുകൾ വരുന്നത്. ഇവയില്‍ ഏതെങ്കിലും ഒന്ന് പ്ലേ സ്റ്റോറിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത ശേഷം ഓപ്പണാക്കി ആകാശത്തിലേക്ക് ഫോൺ ഉയർത്തി നോക്കുക. നിങ്ങളുടെ ഫോണിന്റെ GPS ഉപയോഗിച്ച് നിങ്ങള്‍ക്ക് മുകളിലുള്ള എല്ലാ നക്ഷത്ര സമൂഹങ്ങളേയും അത് കാണിച്ച് തരും.


ഉദാഹരണത്തിന് നിങ്ങൾ Milkyway ആണ്‌ ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്നത് എങ്കിൽ ഫോണിൽ മുകളില്‍ പറഞ്ഞ ആപ്പ് എടുത്തതിന് ശേഷം Sagittarius നക്ഷത്രത്തെ കണ്ടുപിടിക്കുക. Stellarium പോലുള്ള ആപ്പ് ആണെങ്കിൽ അവിടെ നിങ്ങള്‍ക്ക് കൃത്യമായി Milkyway കാണാനും സാധിക്കും. (ഞാൻ ഉപയോഗിക്കുന്നത് Stellarium ആണ്‌)


നമ്മുക്ക് വേണ്ടുന്ന ആളെ കിട്ടി കഴിഞ്ഞാൽ അടുത്ത ജോലി എന്നത് ഫോൺ ആ ദിശയില്‍ ഉറപ്പിച്ച് നിര്‍ത്തുക എന്നതാണ്. ഇതിന്‌ നിങ്ങള്‍ക്ക് ട്രൈപ്പോഡ് ഉപയോഗിക്കാം അല്ലെങ്കിൽ നിങ്ങളുടെ ഇഷ്ട പ്രകാരം എന്തെങ്കിലും ഒന്ന്. ശ്രദ്ധിക്കുക ചെറിയ അനക്കം പോലും ഫോണിന് ഉണ്ടാവാന്‍ പാടില്ല.


ഇനി നമ്മുക്ക് ക്യാമറ സെറ്റപ്പ് പരിശോധിക്കാം.


👉 ക്യാമറ സെറ്റപ്പ്.


1) സാധാ ക്യാമറ ആണെങ്കിൽ.


ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്ന നിങ്ങളുടെ ഫോണിലെ ക്യാമറ ഇനി ഓപ്പൺ ചെയ്യാം. ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് തന്നെയാണോ ക്യാമറ ഇരിക്കുന്നത് എന്ന് ഇടക്ക് stellarium പോലുള്ള ആപ്പ് എടുത്ത് നോക്കുന്നത് നല്ലതാണ് അങ്ങനെ ആണ്‌ എങ്കിൽ ഇനി നേരെ നിങ്ങൾ ക്യാമറയുടെ പ്രോ മോഡിലേക്ക് പോകുക. അവിടെ കുറച്ച് വാല്യുകൾ മാറ്റി നല്‍കേണ്ടി വരും. ഇപ്പോൾ വരുന്ന ഒട്ടു മിക്ക എല്ലാ ഫോണുകളിലും പ്രോ മോഡ് ഉണ്ടാവാറുണ്ട്. Shutter speed (S Value), ISO, WB എന്നിവയാണ്‌ നമ്മുക്ക് മാറ്റേണ്ടി വരുക. എല്ലാം കൃത്യമാണ് എങ്കിൽ നിങ്ങളുടെ ഫോണിലെ ഏറ്റവും ഉയർന്ന Shutter value (20s,25s,30s,60s) എന്നിങ്ങനെ ഉള്ളതിലെ ഏറ്റവും ഉയർന്ന വാല്യൂ തന്നെ എടുക്കുക. അതിന്‌ ശേഷം WB(White Balance) Auto കൊടുക്കുന്നതാണ് ഏറ്റവും ഉചിതം. ISO ഒരുപാട്‌ കൂട്ടി നല്‍കാതെ ശ്രദ്ധിക്കണം. ഒരുപാട്‌ കൂടിയാൽ ലഭിക്കുന്ന പടത്തിൽ നോയിസ് കൂടാനും സാധ്യത ഉണ്ട്. ഒരു 800-1200/1600 വരെയാണ് അതിന്റെ എറ്റവും നല്ല വാല്യൂസ്. ഫോക്കസ് നമ്മുക്ക് infinity ആണ്‌ വെക്കേണ്ടത് അത് നമ്മൾ ഇതിനോടൊപ്പം സെറ്റ് ചെയിതു വെക്കണം. (ചില ഫോണുകളിൽ മരം, നക്ഷത്രം, മല അങ്ങനെ ഒക്കെയാണ് infinity focus കാണിച്ച് ഒരുക്കുന്നത്).ഇത്രയും സെറ്റ് ചെയ്തതിന് ശേഷം ടൈമർ ഒരു 3sec കൊടുക്കുക. ക്ലിക്ക് ചെയ്യുമ്പോള്‍ തന്നെ പടം എടുക്കാന്‍ തുടങ്ങിയാല്‍ അവിടെ ഒരു ചെറിയ vibration വരാൻ സാധ്യതയുണ്ട് അതുകൊണ്ടാണ് ടൈമർ കൊടുക്കുന്നത്. ഇവയെല്ലാം കൊടുത്തു കഴിഞ്ഞാല്‍ നമ്മുക്ക് ഫോട്ടോ എടുക്കാൻ തുടങ്ങാം. അദ്യം ക്ലിക്ക് ചെയ്യുമ്പോള്‍ 3sec ടൈമർ തുടങ്ങും അതിന്‌ ശേഷം ക്യാമറ തന്നെ ഫോട്ടോ എടുക്കാന്‍ തുടങ്ങും. നിങ്ങൾ എത്ര നേരം ആണോ Shutter speed ഇട്ടിരിക്കുന്നത് അത്രയും നേരം അവിടെ ഉള്ള ലൈറ്റ് അത് ക്യാപ്പ്ച്ചർ ചെയ്യും. 10s ആണ്‌ ഇട്ടിരിക്കുന്നത് എങ്കിൽ 10sec ആരിക്കും അതിന് ഒരു പടം എടുക്കാൻ ആവശ്യമായ സമയം. അതിന്റെ ഇടയില്‍ ക്യാമറ മെന പണിയാൻ പോകരുത് 😴. ഇങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള അത്രയും പടങ്ങൾ എടുക്കാവുന്നതാണ്.


👉 Stacking.


ഒന്നോ രണ്ടോ പടം എടുത്തത് കൊണ്ട്‌ നിങ്ങള്‍ക്ക് മറ്റുള്ളവരെ പോലെ കിട്ടാന്‍ സാധിക്കില്ല. അതിനാണ് stacking എന്ന മെതേട് യൂസ് ചെയ്യുന്നത്. ഒരുപാട്‌ പടങ്ങൾ എടുത്ത് അതിന്റെയെല്ലാം ഒരു ആവറേജ് ഔട്ട് നല്‍കുന്ന പ്രക്രിയ ആണ്‌ ഈ stacking എന്നത്. ഇത് ഒന്നെങ്കിൽ  Photoshop, Lightroom പോലുള്ള സോഫ്റ്റ്‌വെയറുകളിൽ ചെയ്യാം അല്ലെങ്കിൽ Sequator പോലുള്ള സോഫ്റ്റ്‌വെയറിലും ചെയ്യാം.


ഇങ്ങനെ നിങ്ങള്‍ക്ക് സാധ ഫോൺ ക്യാമറ ഉപയോഗിച്ച് ഫോട്ടോകൾ എടുക്കാൻ സാധിക്കും.


2) ജീ ക്യാം


ജ്യി ക്യാം എന്നത് നമ്മുടെ ഫോണിൽ inbuilt ആയിട്ട് വരുന്നത് അല്ലാണ്ട് പുറത്ത് നിന്ന് നമ്മൾ ഇൻസ്റ്റാൾ ചെയ്യുന്ന ക്യാമറ ആണ്‌. നിങ്ങളുടെ ഫോൺ ഏതാണോ അതിന്‌ പറ്റിയ ജീ ക്യാം ഇന്റര്‍നെറ്റിൽ തപ്പിയാല്‍ അധികം ബുദ്ധിമുട്ടാതെ തന്നെ ലഭിക്കും.

ജീ ക്യാമിലും സ്ഥിതി വ്യത്യസ്തമല്ല. എവിടെയാണോ ലൊക്കേഷൻ അങ്ങോട്ട് ക്യാമറ ഓൺ ആക്കി വെക്കുക. ടൈമർ ഇട്ടതിനു ശേഷം നമ്മുക്ക് മാറി നിൽക്കാം കാരണം. Night sight/astro mode എന്നിവയെല്ലാം ഉള്ള ഒരു ജീ ക്യാം ആണ്‌ എങ്കിൽ ചുറ്റുപാടും ഉള്ള ലൈറ്റ് അനുസരിച്ച് അത് തന്നെ എല്ലാം ചെയ്തോളും. Shutter speed, iso ഇതൊന്നും നമ്മൾ മാറ്റാതെ തന്നെ അത് ഒരു ഒറ്റ പടമായി ലഭിക്കും.


ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ ഫോണിൽ ജീ ക്യാം സപ്പോര്‍ട്ട് ആകുമോ ഇല്ലയോ എന്നാണ്‌. ഇതിനായി Camera to API ഉണ്ടോ എന്ന് അറിയണം. അത് അറിയാൻ പ്ലേ സ്റ്റോറില്‍ നിന്നും (Camera to API) ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത്രയും മാത്രം മതി നിങ്ങള്‍ക്കും ഒരു നല്ല ഫോട്ടോ എടുക്കാൻ.


സമയം, ക്ഷമ, നല്ല ചുറ്റുപാട്, അത്യാവശ്യ എഡിറ്റിംഗ് ഇത്രയും ഉണ്ട് എങ്കിൽ ഒട്ടും വൈകാതെ തന്നെ നിങ്ങള്‍ക്കും തുടങ്ങാം Astrophotography.


August മാസം Milkyway ഫോട്ടോ എടുക്കാന്‍ അനുയോജ്യമായ മാസമാണ്. എല്ലാവരും ശ്രമിക്കൂ. 🥰

എന്താണ് ഒരു ബ്ലാക്ക് ഹോൾ?

 


ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ , ഗുരുത്വകർഷണ ബലത്തിന്റെ ആധിക്യം മൂലം, പ്രകാശത്തിനു പോലും പുറത്തു കടക്കാൻ കഴിയാത്ത വസ്തുക്കൾ ആണ് ബ്ലാക്ക് ഹോൾ അഥവാ തമോഗർത്തം.

പ്രകാശത്തിനു പോലും പുറത്തു കടക്കാൻ പറ്റാത്ത അത്രയ്ക്ക് ഗുരുത്വകർഷണം കൂടണമെങ്കിൽ അതിനു, ഒരു വസ്തുവിന്റെ ഭാരം അല്ലെങ്കിൽ പിണ്ഡം മാത്രം കൂടിയാൽ പോരാ, ആ ഭാരം ഒരു വളരെ ചെറിയ വ്യാപ്തത്തിനകത്തു ഒതുങ്ങി ഇരിക്കണം. ( ശാസ്ത്രീയമായി പറഞ്ഞാൽ ഭാരവും പിണ്ഡവും ഒന്നല്ല, എന്നാലും എല്ലാവര്ക്കും മനസിലാകാൻ, ഞാൻ, പിണ്ഡമെന്ന വാക്കിനു പകരം ഭാരം എന്ന വകുപയോകികുന്നു എന്ന് മാത്രം.)

അങ്ങനെ ഒരു വസ്തുവിന് ബ്ലാക്ക് ഹോൾ ആകണമെങ്കിൽ അതിന്റെ ഭാരം മുഴുവൻ ഒതുങ്ങി ഇരിക്കേണ്ട ആ ചെറിയ വ്യാപ്തത്തെ സൂചിപ്പിക്കുന്നതാണ് ആ വസ്തുവിന്റെ schwarzschild radius. ഇത് ഒരു വസ്തുവിന്റെ ഭാരത്തിനു അനുസരിച്ചു ഇരിക്കും.

ഭൂമിയുടെ schwarzschild radius 9 mm ആണ്. സൂര്യന്റേതു 3KM

നമ്മുടെ ഭൂമിയെ ഏതെങ്കിലും രീതിയിൽ നമ്മൾ ഞെക്കി ചുരുക്കി കേവലം 9 mm radius ഉള്ള ഒരു ഗോളമാക്കിയാൽ ഭൂമി ഒരു ബ്ലാക്ക് ഹോളായി മാറും.

5.972 × 10^24 kg മാസ്സുള്ള നമ്മുടെ ഭൂമിയെ, ഇക്കണ്ട മലകളും പുഴകളും കടലുകളുമുള്ള ഭൂമിയെ നമ്മൾ ഏതു വിധേനയും ഞെക്കി ചുരുക്കി ആ ഭാരം മുഴുവൻ ഒരു ഗോലി അഥവാ ഗോട്ടിയുടെ (കേവലം 9 mm radius ) വലുപ്പത്തിലേക്കു ഒതുക്കി കഴിഞ്ഞാൽ ഭൂമി ഒരു ബ്ലാക്ക് ഹൊളായി മാറും.

ഒരു ബ്ലാക്ക് ഹൊളെന്താണെന്നു മനസിലാക്കാൻ വേണ്ടി പറഞ്ഞതാണ്. ഭൂമിയെ ഒരുക്കലും നമുക്ക് ഞെക്കി ചെറുതാക്കാൻ പറ്റില്ല, അതുകൊണ്ടു തന്നെ ഭൂമി ഒരിക്കലും ഒരു ബ്ലാക്ക് ഹോളായി മാറില്ല.

ചുരുക്കം പറഞ്ഞാൽ ഭീമമായ ഭാരം ഉള്ള വസ്തു എന്നതിനേക്കാൾ, ആ ഭാരം ഒരു വളരെ ചെറിയ സ്ഥലത്തു ഒതുങ്ങി ഇരിക്കുന്നു എന്നതാണ് ഒരു ബ്ലാക്ക് ഹോളിന്റെ പ്രേത്യേകത.

ഒരു ബ്ലാക്ക്ഹോളിനേക്കാൾ ഭാരമുള്ള നക്ഷത്രങ്ങൾ ഒരുപാടുണ്ട്.

അവ കത്തി നില്കുന്നിടത്തോളം കാലം അവ ഒരു ബ്ലാക്ക് ഹൊളായി മാറില്ല. അവയിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഊർജം അവയുടെ ഗുരുത്വകർഷണ ബലത്തെ ചെറുത്തു നില്കും. അങ്ങിനെ അവ ചുരുങ്ങാതെ വികസിച്ചു നിൽക്കും.

പക്ഷെ, നമ്മുടെ സൂര്യന്റെ 20 ഇരട്ടിയിൽ കൂടുതൽ ഭാരമുള്ള നക്ഷത്രങ്ങളുടെ, കാമ്പ് (core) അതിലെ ഇന്ധനം കത്തി തീർന്നു കഴിയുമ്പോൾ, അതിനെ വികസിപ്പിച്ചു നിർത്താൻ ഊർജം ഇല്ലാതെ വരുമ്പോൾ, ഗുരുത്വഘര്ഷണം മൂലം ചുരുങ്ങാൻ തുടങ്ങും. അങ്ങനെ ചുരുങ്ങുന്ന ഒരു നക്ഷത്ര കാമ്പിനു സൂര്യന്റെ 3 ഇരട്ടിയിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ ആ നക്ഷത്ര കമ്പിന്റെ ചുരുങ്ങലിനെ തടഞ്ഞു നിർത്താൻ ഒരു ശക്തിക്കും കഴിയില്ല. അത് സ്വന്തം ഗുരുത്വകര്ഷണ ബലം മൂലം ചുരുങ്ങി, അതിന്റെ Schwarzschild radiusനെക്കാളും ചുരുങ്ങും. അപ്പോൾ ആണ് ബ്ലാക്ക്‌ഹോളുകൾ ഉണ്ടാകുന്നതു.

ഇത്തരത്തിൽ ഒരു നക്ഷത്രം കത്തി കഴിഞ്ഞു ബ്ലാക്ക് ഹോളാവുന്നതിനു മുൻപ് സൂപ്പർനോവ എന്ന പേരിലൊരു പൊട്ടിത്തെറി ഉണ്ടാകും. ആ പൊട്ടിത്തെറിയിൽ നക്ഷത്രത്തിന്റെ കാമ്പോഴികെ മറ്റുള്ള ഭാഗങ്ങൾ ചിതറി പോകും. അതിനു ശേഷം ഭാക്കി വരുന്ന കാമ്പാണ് ചുരുങ്ങി ബ്ലാക്ക് ഹോളാകുന്നത്.

ബഹിരാകാശയാത്രയിൽ കത്തിയെരിഞ്ഞ 7 പേർ

 ബഹിരാകാശയാത്രയിൽ കത്തിയെരിഞ്ഞ 7 പേർ, മുഖം നീലിച്ചു കിടന്ന ആ 3 പേർ; നാസ, റഷ്യ മറച്ച രഹസ്യം?



കഴിഞ്ഞ ദിവസം ലോകത്തെ ആശങ്കയിലാക്കിയ സംഭവമായിരുന്നു, രാജ്യാന്തര ബഹിരാകാശ നിലയവുമായി ഡോക്കിങ് നടത്തുന്നതിനിടയിൽ റഷ്യയുടെ നൗക മൊഡ്യൂളിന്റെ ത്രസ്റ്ററുകൾ താൽക്കാലികമായി ജ്വലിച്ചതും ഇതേത്തുടർന്ന് നിലതെറ്റിയ ബഹിരാകാശനിലയത്തിന്റെ നിയന്ത്രണം താൽക്കാലികമായി നഷ്ടപ്പെട്ടതും.


അത്യാഹിതങ്ങളൊന്നുമില്ലാതെ സംഭവം അവസാനിച്ചെങ്കിലും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോമോസിനു നേരെ വലിയ വിമർശനം ഉയർന്നിട്ടുണ്ട്. സബ് ഓർബിറ്റൽ യാത്രാ രീതിയിലൂടെ വെർജിൻ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാൻസനും ബ്ലൂ ഒറിജിൻ മേധാവി ജെഫ് ബെസോസും ബഹിരാകാശത്തിന്റെ പടിവാതിൽ പൊതുജനങ്ങൾക്കായി തുറക്കുന്ന ഈ കാലഘട്ടത്തിലാണ് ഇങ്ങനെയൊരു സംഭവം നടന്നതെന്നുള്ളത് ആശങ്കയുടെ തോത് കൂട്ടി.


2013ൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന ഇറ്റാലിയൻ യാത്രികനായ ലൂക്ക പാരമിട്ടാനോ, ഷെഡ്യൂൾ ചെയ്തിരുന്ന ഒരു ബഹിരാകാശനടത്തത്തിനായി നിലയത്തിനു പുറത്തിറങ്ങി. സ്പേസ് സ്യൂട്ടിന്റെയും മറ്റും സുരക്ഷിതത്വം പല തവണ പരിശോധിച്ച് ഉറപ്പുവരുത്തിയെങ്കിലും ഹെൽമറ്റിന്റെ കാര്യത്തിൽ അത്ര ശ്രദ്ധ കൊടുത്തിരുന്നില്ല. ബഹിരാകാശ നടത്തം അൽപം പിന്നിട്ട ശേഷമാണ് ലൂക്ക അക്കാര്യം മനസ്സിലാക്കിയത്. തന്റെ ഹെൽമെറ്റിനുള്ളിൽ വെള്ളത്തിന്റെ സാന്നിധ്യം. ക്രമേണ അതു കൂടിക്കൂടി വന്നു. ഇതെന്തുകൊണ്ട് സംഭവിക്കുന്നതെന്ന് ലൂക്കയ്ക്ക് മനസ്സിലായില്ല. നിലയത്തിൽനിന്നുള്ള സഹപ്രവർത്തകരുടെ സന്ദേശങ്ങളോ, നിർദേശങ്ങളോ വെള്ളത്തിന്റെ അതിപ്രസരം മൂലം ലൂക്കയ്ക്കു കേൾക്കാൻ കഴിഞ്ഞിരുന്നില്ല. പൊടുന്നനെ അദ്ദേഹം അരമണിക്കൂറോളം നീണ്ട യാത്ര അവസാനിപ്പിച്ച് നിലയത്തിൽ തിരിച്ചെത്തി. തന്റെ ഹെൽമറ്റിലെ കൂളന്റ് പൈപ്പുകളിലുണ്ടായ ചെറിയൊരു ദ്വാരത്തിൽ നിന്നുണ്ടായ ചോർച്ചയാണ് സംഭവത്തിനു വഴിവച്ചതെന്ന് അദ്ദേഹം താമസിയാതെ മനസ്സിലാക്കി. എന്തെങ്കിലും നിസ്സാര പ്രശ്നത്തിന് ആരെങ്കിലും പരിഹാരം ചോദിച്ചാൽ, ഇതൊക്കെ ഒരു വലിയ പ്രശ്നമാണോ, ഇതു ശരിയാക്കാൻ റോക്കറ്റ് സയൻസ് ഒന്നും അറിയേണ്ട എന്നു പാശ്ചാത്യർ പറയാറുണ്ട്. ബഹിരാകാശമേഖല അത്ര സങ്കീർണമാണെന്ന ഒരു ധ്വനിയും ഈ പ്രയോഗത്തിലുണ്ട്. അതു ശരിയുമാണ്. ബഹിരാകാശത്തിന്റെ കണക്കുകൾ കിറുകൃത്യമാണ്; വിഖ്യാത അമേരിക്കൻ ശാസ്ത്രസാഹിത്യകാരൻ ടോം ഗോഡ്‌വിന്റെ പ്രശസ്ത ചെറുകഥയുടെ പേര് പോലെ –‘കോൾഡ് ഇക്വേഷൻസ്’.


നിശ്ചിതഭാരം മാത്രം അനുവദിച്ചിട്ടുള്ള ഒരു പേടകത്തിൽ മരിലിൻ എന്ന പെൺകുട്ടി രഹസ്യമായി കയറിപ്പറ്റുന്നതാണ് ഇതിലെ കഥ. അകത്തു കയറിയാലും കൂടിപ്പോയാൽ തനിക്ക് ലഭിക്കുക ഒരു പിഴശിക്ഷ എന്നേ അവൾ കരുതിയുള്ളൂ. എന്നാൽ ജീവൻ പോലും നഷ്ടമാകും വിധം അപകടമാണ് ബഹിരാകാശത്തു കാത്തിരിക്കുന്നതെന്ന് അവളറിഞ്ഞില്ല. പേടകത്തിന്റെ ഭാരത്തിലുണ്ടാകുന്ന നേരിയ മാറ്റം പോലും ബഹിരാകാശത്തു തിരിച്ചടിയാകുമെന്നാണ് ഈ കഥ പറഞ്ഞു വയ്ക്കുന്നത്. ‘കോൾഡ് ഇക്വേഷൻസിനു’ പിന്നിലെ ഫിസിക്സും എൻജിനീയറിങ്ങുമെല്ലാം ഏറെ ചർച്ചയ്ക്കു പോലും വിധേയമായിട്ടുണ്ട്.

ലോകത്തെ ഞെട്ടിച്ച ഒട്ടേറെ അപകടങ്ങൾ ബഹിരാകാശമേഖലയിലുണ്ടായിട്ടുണ്ട്. ഇതിൽ പലതിനും കാരണമായത് നിസ്സാരമായ പിഴവുകളാണ്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് 1986ലെ ചലഞ്ചർ ദുരന്തം.


 ഉപഗ്രഹവിന്യാസം, ഹാലി വാൽനക്ഷത്രത്തെക്കുറിച്ചുള്ള പഠനം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണു നാസ ഈ ദൗത്യം അയച്ചത്. ഒരു സിവിലിയൻ വനിത ഉൾപ്പെടെ ഏഴുപേരായിരുന്നു യാത്രികർ. യുഎസിൽ അധ്യാപികയായിരുന്ന ക്രിസ്റ്റ മക്കോലിഫ് ആയിരുന്നു ആ സാധാരണക്കാരി.


 ബഹിരാകാശരംഗത്തെ കൂടുതൽ ജനകീയമാക്കാനുള്ള നാസയുടെ ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു അവരുടെ യാത്ര.

എന്നാൽ വിക്ഷേപണത്തറയിൽനിന്നു കുതിച്ചുയർന്ന് 50,000 അടി പൊങ്ങിയപ്പോഴേക്കും ചലഞ്ചർ ബഹിരാകാശപേടകം തകർന്നു. ക്രിസ്റ്റ ഉൾപ്പെടെ ഏഴു യാത്രികരും മരിക്കുകയും ചെയ്തു. പേടകത്തിനുള്ളിൽ ഉപയോഗിച്ച, റബറിൽ നിർമിച്ച ചില സംവിധാനങ്ങൾക്ക് താഴ്ന്ന താപനിലയിലെത്തിയപ്പോൾ കേടുപറ്റിയതാണ് ദുരന്തത്തിനു കാരണമായത്. നാസയ്ക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നെന്നും ഒരു ഭാഗ്യപരീക്ഷണത്തിനു മുതിരുകയായിരുന്നുമെന്നുമുള്ള വെളിപ്പെടുത്തലുകൾ പിന്നീട് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചു.


ചലഞ്ചറിനും 16 വർഷം മുൻപാണ്, ബഹിരാകാശമേഖലയിലെ ഏറ്റവും ഭീകര സംഭവമായ സോയൂസ് 11 ദുരന്തം നടന്നത്. അമേരിക്കയും സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധം ബഹിരാകാശ രംഗത്ത് അതിരുവിട്ട കാലമായിരുന്നു അത്. മേൽക്കൈ നേടാനായി സോവിയറ്റ് യൂണിയൻ ലോകത്തിലെ ആദ്യ ബഹിരാകാശ സ്റ്റേഷനായ സല്യുട്–1 വിക്ഷേപിച്ചു. ഇതിലേക്കു പുറപ്പെട്ട ആദ്യ യാത്രാസംഘത്തെ വഹിച്ച ദൗത്യമാണ് സോയൂസ് 11. ലോകത്താദ്യമായി ബഹിരാകാശത്തു താമസിക്കുന്നവരെന്ന നിലയിൽ സോയൂസ് 11 യാത്രികർക്ക് ലോകമെങ്ങും വലിയ പ്രശസ്തി ലഭിച്ചു. സോവിയറ്റ് യൂണിയനിൽ ഇവർക്ക് വലിയ ഹീറോ പരിവേഷമായിരുന്നു.

ബഹിരാകാശമേഖലയിലെ നിർണായക രംഗങ്ങൾക്കൊന്നിന് തുടക്കം കുറിച്ച ശേഷം ഈ യാത്രികർ ജൂൺ 30നു ഭൂമിയിലേക്കു തിരിച്ചു. വളരെ സുഗമമായി കസഖ്സ്ഥാനിലെ കാറാഗാൻഡയിൽ യാത്രികരെ വഹിച്ച പേടകം വന്നിറങ്ങി. വീരോചിതമായി അവരെ സ്വീകരിക്കാനെത്തി പേടകം തുറന്ന സോവിയറ്റ് അധികൃതർ പക്ഷേ ഞെട്ടി വിറങ്ങലിച്ചുപോയി. അതിനുള്ളിൽ മൂന്ന് മൃതശരീരങ്ങളായിരുന്നു അവർക്ക് കാണാൻ സാധിച്ചത്. 


അവരുടെ മുഖങ്ങൾ നീലനിറത്തിലായിരുന്നു.

സോയൂസ് 11 ഭൗമാന്തരീക്ഷത്തിലേക്കു തിരിച്ചിറങ്ങിയപ്പോൾ അതിന്റെ വായുബഹിർഗമന സംവിധാനത്തിനു തകരാർ പറ്റിയതാണു ദുരന്തത്തിലേക്കു നയിച്ചത്. യാത്രക്കാർ ആ സമയത്തു സ്പേസ് സ്യൂട്ട് ധരിച്ചിരുന്നില്ല. ധരിച്ചിരുന്നെങ്കിൽ ദുരന്തം സംഭവിക്കുമായിരുന്നില്ല. തങ്ങൾക്കു വലിയ യശ്ശസ്സു നൽകുമെന്നു സോവിയറ്റ് യൂണിയൻ പ്രതീക്ഷിച്ച, സോയൂസ് എന്ന വിജയദൗത്യം ആന്റി ക്ലൈമാക്സിൽ അവസാനിക്കുന്നതാണു പിന്നീട് കണ്ടത്. ഇതിനു മുൻപുള്ള സോയൂസ് 1 ദൗത്യവും മരണത്തിലായിരുന്നു കലാശിച്ചത്.


 1967 ഏപ്രിൽ 24നു ഭൂമിയിലേക്കു തിരിച്ചിറങ്ങിയ സോയൂസ് 1 പാരഷൂട്ടിലെ പ്രശ്നം കാരണം ഇടിച്ചിറങ്ങുകയും വ്ലാദിമർ കോമറോവ് എന്ന യാത്രികൻ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് പ്രധാനപ്പെട്ട ബഹിരാകാശ ഓപറേഷനുകളിലെല്ലാം സ്പേസ് സ്യൂട്ട് നിർബന്ധമാക്കാനും വിവിധ പ്രോട്ടോക്കോളുകൾ നടപ്പിൽ വരുത്താനും സംഭവം വഴിവച്ചു.

ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ ദുരന്തമായിരുന്നു കൊളംബിയ. ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യൻ വംശജ കൽപന ചൗള ഉൾപ്പെട്ട ദൗത്യം. വിക്ഷേപണം മുതൽ ബഹിരാകാശത്ത് പ്രവേശിക്കുന്നതു വരെ സുഗമമായി പോയ ദൗത്യം എന്നാൽ കേപ്പ് കാനവറലിലെ തിരിച്ചിറക്കത്തിൽ പൊട്ടിച്ചിതറുകയും കൽപനയുൾപ്പെടെ ഉള്ളിലുണ്ടായിരുന്ന എല്ലാ യാത്രികരും കൊല്ലപ്പെടുകയും ചെയ്തു. പേടകത്തിൽ ഉപയോഗിച്ചിരുന്ന ഇൻസുലേഷൻ സംവിധാനത്തിലെ ഒരു ഭാഗം ദൗത്യത്തിന്റെ ഇന്ധനടാങ്കിലേക്കു തറഞ്ഞു കയറിയതാണു വലിയ ദുരന്തത്തിനു വഴിവച്ചത്. 


ചലഞ്ചറിലേതു പോലെ ഇതിലും നാസയുടെ കൃത്യവിലോപം ചർച്ചയായിരുന്നു.

മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള യുഎസ് ദൗത്യങ്ങളായ അപ്പോളയുടെ ആദ്യ ദൗത്യവും അപകടത്തിലും മരണത്തിലുമാണു കലാശിച്ചത്. ദൗത്യം വിക്ഷേപണത്തറയിൽനിന്നു പറന്നു പൊങ്ങുന്നതിനു മുൻപായിരുന്നു ഈ അപകടം. ഗസ് ഗ്രീസം, എഡ് വൈറ്റ്, റോജർ ബി.ഷാഫ് എന്നീ യാത്രികർ തൽക്ഷണം കൊല്ലപ്പെട്ടു. ചന്ദ്രദൗത്യം മൂന്നു വർഷം താമസിക്കാൻ ഈ ദാരുണ സംഭവം ഇടവരുത്തി. പലവിധ ബഹിരാകാശ അപകടങ്ങളിലായി ഇതുവരെ 19 യാത്രികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. ഇവരിൽ 15 പേർ യുഎസ് യാത്രികരും, 4 പേർ റഷ്യൻ യാത്രികരുമായിരുന്നു.

Monday 2 August 2021

          



തേനീച്ചകളുടെ സംരക്ഷണം നമ്മൾ ഗൗരവമായി കാണേണ്ട ഒന്നാണ്. വിവിധ കാരണങ്ങളാൽ തേനീച്ചകളുടെ എണ്ണം കുറയുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഈ കാരണങ്ങളിൽ ചിലത് തടയാൻ കഴിയുമെങ്കിലും,  തേനീച്ച ജനസംഖ്യയെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത് നമ്മൾ മനുഷ്യരാണ്. അവയില്ലെങ്കിൽ, നമ്മുടെ ആഗോള ആവാസവ്യവസ്ഥ തന്നെ നശിക്കും, ഇത് നമ്മുടെ ഭക്ഷ്യ വിതരണത്തെയും,മറ്റ് ജീവികളെയും, പരിസ്ഥിതിയെയും വളരെയധികം ബാധിക്കും.


ഇന്ന് വളർന്നുവരുന്ന 100 ഭക്ഷണങ്ങളിൽ 70 എണ്ണവും പരാഗണങ്ങളുടെ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നവയാണ്. തേനീച്ചകളുടെ കഠിനാധ്വാനമില്ലാതെ, ഞങ്ങളുടെ തീൻ മേശകളിൽ പതിവായി പ്രത്യക്ഷപ്പെടുന്ന പല ഭക്ഷണങ്ങളും ഇനി നിലനിൽക്കില്ല. ലോകമെമ്പാടുമുള്ള നമ്മുടെ കാർഷിക സംവിധാനങ്ങളിൽ തേനീച്ചകൾക്ക് വലിയ പങ്കുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസമാണെങ്കിലും, അത് ശരിയാണ്, അവയെ സംരക്ഷിക്കാൻ നമുക്ക് കഴിയുന്നത് ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.


തേനീച്ചകളും നമ്മുടെ ആവാസവ്യവസ്ഥയും


നമ്മുടെ ആവാസവ്യവസ്ഥയിലും തേനീച്ചകൾക്ക് വലിയ പങ്കുണ്ട്. ഒരു ദിവസം നൂറുകണക്കിന് പൂക്കൾ സന്ദർശിക്കാൻ കഴിയുന്ന ഫോറഗർ ( Forager) തേനീച്ചകൾ പൂമ്പൊടി കൈമാറുകയും സസ്യജാലങ്ങളെ പുനരുൽപാദനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഈ സസ്യങ്ങളിൽ ചിലത് മനുഷ്യർക്ക് നേരിട്ട് ഭക്ഷ്യയോഗ്യമാണെങ്കിലും, തേനീച്ചകൾ പരാഗണം നടത്തുന്ന പല സസ്യങ്ങളും നമ്മുടെ കന്നുകാലികൾക്കും നാടൻ പക്ഷികൾക്കും മറ്റ് മൃഗങ്ങൾക്കും പ്രാണികൾക്കും ആഹാരമാണ്. തേനീച്ചകളില്ലാതെ, ഇത് നമ്മുടെ ഡിന്നർ പ്ലേറ്റുകളെ മാത്രമല്ല ബാധിക്കുന്നതെന്ന് പറയേണ്ടതില്ല. പല ഇനം സസ്യങ്ങൾക്കും, മൃഗങ്ങൾക്കും അതിജീവിക്കാൻ കഴിയില്ല.


എന്താണ് തേനീച്ചകളെ അപകടത്തിലാക്കുന്നത്?


തേനീച്ചകളുടെ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന വിവിധ ഘടകങ്ങളുണ്ട്. ഒരു ഘടകമാണ് Mites, പിന്നേ അവയിൽ നിന്ന് വരുന്ന രോഗങ്ങളും. ഇവയിൽ  വറോവ മൈറ്റ്കൾക്ക് (Varroa Mite) തേനീച്ചകളുടെ മുഴുവൻ കോളനികളെയും നശിപ്പിക്കാൻ സാധിക്കും.


തേനീച്ചക്കളുടെ ആവാസവ്യവസ്ഥയുടെ നഷ്ടതിന് മറ്റൊരു ഘടകമാണ്. പുതിയ കെട്ടിടങ്ങൾ, വീടുകൾ, പാർക്കുകൾ എന്നിവ നിർമ്മിക്കപ്പെടുന്നതിനാൽ, തേനീച്ചകളുടെ സ്വാഭാവിക ആവാസവ്യവസ്ഥകളും ഭക്ഷണ സ്രോതസ്സുകളും ഇല്ലാതാകുകയോ പൂർണ്ണമായും മാറുകയോ ചെയ്യുന്നതിനാൽ അവയുടെ നിലനിൽപ്പിനെ സരമായി ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും തേനീച്ചകളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണെന്ന് തെളിഞ്ഞിട്ടുണ്ട്.


 തേനീച്ചകളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് കീടനാശിനികളാണ്. കീടനാശിനികൾ സാധാരണയായി കീടങ്ങളെ ഇല്ലാതാക്കാൻ ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഈ ദോഷകരമായ രാസവസ്തുക്കൾ ഭക്ഷണത്തിനായി ഈ വിളകൾ സന്ദർശിക്കുന്ന തേനീച്ചകളെ വളരെ പ്രതികൂലമായി ബാധിക്കും.


https://www.discovery.com/science/scientists-have-decoded-the-universal-language-of-honey-bees

ഹൈഡ്രജൻ ഇത്തിരിക്കുഞ്ഞനാണ്

 



ഹൈഡ്രജൻ ഒരു പ്രോട്ടോണും ഒരു ഇലക്ട്രോണും മാത്രമുള്ള ഇത്തിരിക്കുഞ്ഞനാണ്. ഭാരം വളരെ കുറവുള്ള വാതകം. ഹൈഡ്രജൻ നിറച്ച ബലൂണുകൾ കൈവിട്ടാൽ പിടിതരാതെ ആകാശത്തേക്ക് പോകുന്നത് കണ്ടിട്ടില്ലേ. എന്നാൽ ഈ ഹൈഡ്രജന്റെ പ്രായം എന്താണ്? നമ്മുടെ ശരീരത്തിൽ സംയുക്താവസ്ഥയിലുള്ള ഹൈഡ്രജന്റെ പ്രായവും എന്താണ്?


നിങ്ങൾ ഒരു ടെസ്റ്റ് ട്യൂബിൽ ഗാഢഹൈഡ്രോക്ലോറിക് ആസിഡിലേക്ക് കുറച്ച് സിങ്ക് ഇടുക. ഹൈഡ്രജൻ വാതകം ഉണ്ടാവുന്നത് കാണും. നിങ്ങൾക്കറിയാവുന്ന രാസപ്രവർത്തനം തന്നെ.


Zn + HCl → ZnCl2 + H2


1766 ലാണ് ഹെൻറി കാവൻഡിഷ് ആണ് ഈ മൂലകത്തെ തിരിച്ചറിഞ്ഞ് ജലം ഉണ്ടാക്കുന്നത് എന്നർഥം വരുന്ന ഹൈഡ്രജൻ എന്ന പേര് നല്കിയത്. ഹൈഡ്രജൻ പ്രപഞ്ചത്തിന്റെ പണിപ്പുരയിൽ പാചകം ചെയ്ത് തുടങ്ങിയത് എന്നാണ് എന്ന ചോദ്യം പ്രപഞ്ച രഹസ്യങ്ങളിലേക്കുള്ള താക്കോലാണ്. ഹൈഡ്രജൻ പ്രപഞ്ചത്തിലാകമാനം വ്യാപിച്ചുകിടക്കുന്ന മൂലകമാണ്.


മൂലകങ്ങളെല്ലാം നിർമ്മിക്കപ്പെടുന്നത് 13.7 ബില്യൺ വർഷങ്ങൾക്ക് മുമ്പുണ്ടായ ബിഗ് ബാങിനെ തുടർന്നാണ്. അതിസാന്ദ്രമായ ദ്രവ്യം ഉന്നതമായ താപനിലയിൽ പൊട്ടിത്തെറിച്ച് പുതിയ അതിരുകളെ സൃഷ്ടിച്ചുകൊണ്ട് വ്യാപിച്ചു. അടിസ്ഥാന കണങ്ങൾ കൂടിച്ചേരാനാവുന്നതിനേക്കാൾ ഉയർന്ന താപനില ആയിരുന്നു അപ്പോഴത്തേത്. മഹാ വിസ്ഫോടനത്തിനു ശേഷമുള്ള പ്രപഞ്ചം തണുത്തു തുടങ്ങി 380,000 വർഷങ്ങൾക്കു ശേഷമാണ് പ്രോട്ടോണുകളുടെ ആകർഷണവലയത്തിലേക്ക് ഇലക്ട്രോണുകൾ എത്തുന്നത്. ആദ്യത്തെ മൂലകത്തിന് പിറവി അങ്ങനെയാണ് ഉണ്ടായത്.


പ്രകൃതിയിലുള്ള  92 മൂലകങ്ങൾ ഉണ്ടായത് ഇതിനെ തുടർന്നാണ്. നക്ഷത്ര ഹൃദയങ്ങളിലാണ് ഇവയൊക്കെ പാചകം ചെയ്യപ്പെട്ടത്. ഹൈഡ്രജന്റെ ഭീമൻ വാതക മേഘങ്ങൾ ഗുരുത്വാകർഷണ ബലത്താൽ കൂടിച്ചേർന്ന് വാതകകേന്ദ്രങ്ങളിൽ ന്യൂക്ലിയർ ഫ്യൂഷൻ ആരംഭിക്കുകയും അതുവഴി നക്ഷത്രങ്ങൾ പിറക്കുകയും ചെയ്തു. ഉന്നത താപത്തിൽ ഹൈഡ്രജൻ കൂടിച്ചേർന്ന് ഹീലിയവും തുടർന്ന് ഹീലിയം നൂക്ലിയസുകൾ കൂടിച്ചേർന്ന് മറ്റ് മൂലകങ്ങളുടെ പിറവിയും ഉണ്ടായി. അയേൺ വരെയുള്ള മൂലകങ്ങളാണ് താപം കൂടുന്നതിനനുസരിച്ച് ഫ്യൂഷൻ വഴി ഉണ്ടായി വന്നത്. നക്ഷത്രങ്ങൾ അപ്പോഴേക്കും അവയുടെ പരിണാമ വഴിയിലേക്ക് കടന്നു. അതിഭീമമായ താപം പുറത്തുവിടുന്ന സൂപ്പർനോവകളായി പൊട്ടിത്തെറിച്ചു. ഈ വേളയിൽ യുറേനിയം വരെയുള്ള മറ്റു മൂലകങ്ങൾ ഉണ്ടായി.


ഇപ്പോൾ ഭൂമിയിലുള്ള യുറേനിയം വരെയുള്ള മൂലകങ്ങൾ നക്ഷത്രജന്യങ്ങളാണ്. ലോക പ്രശസ്ത ശാസ്ത്രജ്ഞനായ കാൾ സാഗൻ അതുകൊണ്ടുതന്നെ നാമൊക്കെ നക്ഷത്രത്തരികൾ ആണെന്ന് പറയുകയുണ്ടായി. നമ്മുടെ ഡിഎൻഎ യിലുള്ള നൈട്രജനും, പല്ലുകളിലുള്ള കാൽസ്യവും, രക്തത്തിലെ ഇരുമ്പും കോടാനുകോടി വർഷങ്ങൾക്കു മുമ്പ് ഏതോ നക്ഷത്ര ഹൃദയം പാചകം ചെയ്തത്രേ!

അവിടെയൊരു പുരാതനമായ കാടുണ്ടായിരുന്നു!


 💙 


അന്റാര്‍ട്ടിക്കയെപ്പറ്റി ചിന്തിക്കുമ്പോൾ മനസ്സിലേക്ക് വരുക എങ്ങും മഞ്ഞ് പുതച്ചുകിടക്കുന്ന, കറുപ്പും വെളുപ്പും ഇടകലര്‍ന്ന വിചിത്രരായ പെൻഗ്വിനുകൾ തത്തി നടക്കുന്ന, മനുഷ്യർക്കും സാധാരണ മൃഗങ്ങൾക്കും പാർക്കാനാവാത്ത കൊടും ശൈത്യമേറിയ വെളുത്ത വൻകരയാണ്. എന്നാൽ ഒരുകാലത്ത് എവിടെയും പച്ച വിരിച്ച, ചതുപ്പുനിലങ്ങളും നീലത്തടാകങ്ങളും കൊണ്ട് സമ്പുഷ്ടമായ അന്റാര്‍ട്ടിക്കയെപ്പറ്റി സങ്കല്പിക്കാനാവുന്നുണ്ടോ? എന്നാൽ കേട്ടോളൂ, ജുറാസിക് യുഗത്തിന് ശേഷം ഡിനോസറുകൾ ഭൂമി അടക്കി വാണിരുന്ന അവസാന കാലഘട്ടമായ ക്രറ്റേഷ്യസ് കാലഘട്ടത്തിലെ അന്റാര്‍ട്ടിക്ക അങ്ങനെയായിരുന്നു... മഞ്ഞില്ലാത്ത, മഴക്കാടുകൾ നിറഞ്ഞ ഭൂമിക!


പശ്ചിമ അന്റാര്‍ട്ടിക്കയിൽ, ധ്രുവത്തിനും 2000 km മാറി, കടലിന്റെ അടിത്തട്ടില്‍ ഏതാണ്ട് 30 മീറ്ററോളം താഴ്ചയിൽ ചെറിയ ദ്വാരമിട്ട് ഡ്രില്ലിങ് നടത്തിയപ്പോഴാണ് ഗവേഷകര്‍ക്ക് ഇത് വ്യക്തമായത്. (അക്കാലത്ത് അന്നത്തെ ദക്ഷിണധ്രുവവും മേല്പറഞ്ഞ സ്ഥലവും തമ്മില്‍ 900 km ദൂരമേ ഉണ്ടായിരുന്നുള്ളൂ.) 2017ൽ കപ്പൽക്കോപ്പുകൾ ഉപയോഗിച്ച് കുഴൽക്കിണറിന്റേത് സമാനമായി കടലിനടിയിൽ ഒരു കുഴിയെടുത്ത് അവർ സാമ്പിള്‍ ശേഖരിച്ചു. ആദ്യം ലഭിച്ചത് 25000 വർഷത്തോളം പഴക്കമുള്ള ഉറഞ്ഞുകട്ടിയായ മഞ്ഞുതരികളുടെ അവശിഷ്ടങ്ങളായിരുന്നു. പിന്നീടുള്ള 25 മീറ്റര്‍ കുഴിച്ചപ്പോൾ കിട്ടിയത് 4.5 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ട മണൽക്കൽ തരികളും. തുടര്‍ന്ന് കടലിലൂടെ ഐസ് പാളികൾ കുത്തിയൊലിച്ച് വരുന്നതിനാൽ ഖനനം ദുർഘടമായി. അതുകൊണ്ട് ഒരു 3 മീറ്റര്‍ കൂടി കുഴിച്ചിട്ട് അവർ മടങ്ങാൻ തീരുമാനിച്ചു.


എന്നാൽ ആ 3 മീറ്ററിൽ ലഭിച്ചത് തീരെ പ്രതീക്ഷിക്കാത്ത ഒരു മണ്ണിനത്തിന്റെ സാമ്പിളായിരുന്നു. കൽക്കരിയും ചെളിയും കൂടികലർന്ന ആ മണ്ണ് ചരിത്രാതീതകാലത്തെ ഏതോ കൊടുംകാടിന്റെ അവശേഷിപ്പായിരുന്നു. കൽക്കരിയായി രൂപാന്തരപ്പെട്ട ആ കാനനാവശിഷ്ടങ്ങളിൽ പ്രാചീനകാലത്തെ വേരുകളും സസ്യബീജങ്ങളും പൂമ്പൊടിയുമൊക്കെ ഉൾപ്പെട്ടിരുന്നു.


ഏതാണ്ട് 65 തരം സസ്യങ്ങളുടെ ഫോസിലുകള്‍ ആ മണ്ണിനത്തിൽ നിന്നും അവർ വേർതിരിച്ചറിഞ്ഞു. ഇന്നത്തെ ന്യൂസിലാന്റിൽ കാണപ്പെടുന്ന മഴക്കാടുകൾക്ക് സമാനമായി കോണിഫർ മരക്കൂട്ടങ്ങളുടെയും വിവിധ തരം പന്നച്ചെടിയുടെയും അവശിഷ്ടങ്ങളായിരുന്നു പ്രധാനമായും അതിൽ.  ദക്ഷിണധ്രുവത്തിന് സമീപം, 9 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ്, അതായത് ക്രറ്റേഷ്യസ് യുഗത്തിന്റെ മധ്യകാലഘട്ടത്ത്, ആ ഭൂപ്രദേശമാകെ ഇടതൂർന്ന വനങ്ങളായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവുകളായിരുന്നു ആ ജർമൻ പര്യവേഷകർക്ക് ലഭിച്ചത്.


വർഷത്തിൽ നാല് മാസത്തേക്ക് ഒട്ടും തന്നെ സൂര്യപ്രകാശം ലഭിക്കാത്ത ദക്ഷിണധ്രുവത്തിൽ ഇങ്ങനെയൊരു മഴക്കാട് വളരണമെങ്കിൽ അവിടെ അത്രയും പ്രസന്നമായ, ഉഷ്ണമേഖലയായിരിക്കണം. അന്നത്തെ അന്റാര്‍ട്ടിക്കയുടെ ശരാശരി താപനില ഏതാണ്ട് 12-13°c വരേണ്ടിയിരുന്നു, അതായത് ഇന്നത്തെ പല വാസയോഗ്യമായ രാജ്യങ്ങളെക്കാളും ചൂട് കൂടുതൽ. കൂടാതെ ഇംഗ്ലണ്ടിലെ വെയിസിൽ ലഭിക്കുന്ന അതേ അളവിലുള്ള മഴയും അവിടെ ലഭിച്ചിരുന്നു. ക്രയോബാക്ടീരിയ പോലെയുള്ള സൂക്ഷ്മാണുക്കൾ അവശേഷിപ്പിച്ച രാസവസ്തുക്കളിൽ നിന്നും അവിടുത്തെ തടാകങ്ങളുടെയും ചതുപ്പുനിലങ്ങളുടെയും താപനില 20°c ആയിരുന്നെന്നും പരിശോധനയിൽ തെളിഞ്ഞു.


ക്രറ്റേഷ്യസ് കാലഘട്ടം ഭൂമിയിലെ തന്നെ ഏറ്റവും ചൂടേറിയ കാലഘട്ടങ്ങളില്‍ ഒന്നായിട്ടായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നിരുന്നാൽ പോലും കാർബൺ ഡൈ ഓക്സൈഡ് 1000 ppm നിഗമിക്കപ്പെട്ടിരുന്നത് ഈ കണ്ടെത്തലോടെ 1120 – 1680 ppm ആയി പുനർനിർണ്ണയിക്കപ്പെട്ടു.


എന്തായാലും ക്രറ്റേഷ്യസ് ഭൂതകാലത്തിലെ, ഈ മഴക്കാടിന്റെ വെളിപ്പെടൽ നമ്മുടെ ഭാവിയിലേക്കുള്ള വെളിപാട് കൂടിയാണ്. നിലവിലെ സ്ഥിതി അനുസരിച്ച് ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലം അടുത്ത നൂറ്റാണ്ടിന്റെ തുടക്കത്തോടെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് 9 കോടി വര്‍ഷം മുമ്പത്തെ അതേ അളവിലേക്ക് പോയാൽ ധ്രുവപ്രദേശങ്ങളിലെ ഐസ് പാളികൾ ഉരുകി അപ്രത്യക്ഷമാവുകയും അവിടെ മഴക്കാടുകൾ വീണ്ടും വളരുകയും ചെയ്യും. (ഒപ്പം അതിന് ആനുപാതികമായി മറ്റുള്ള പ്രദേശങ്ങളിലെയും ചൂട് വർദ്ധിക്കും!) അത് നല്ലതിനോ ദോഷത്തിനോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

Sunday 1 August 2021

ഇരുട്ടിൽ തിളങ്ങുന്ന നേന്ത്രപ്പഴം




നേന്ത്രപ്പഴം അൾട്രാ വയലറ്റ് വെളിച്ചത്തിൽ കണ്ടിട്ടുണ്ടോ? അൾട്രാ വയലറ്റ് വെളിച്ചത്തിൽ നല്ല പഴുത്ത നേന്ത്രപ്പഴത്തിൽ തിളങ്ങുന്ന നീല നിറത്തിലുള്ള ചില അടയാളങ്ങൾ കാണാം. പഴം പഴുക്കുമ്പോൾ അതിലെ ക്ളോറോഫിൽ വിഘടിച്ച് ഉണ്ടാകുന്ന ഒരു വസ്തുവാണ് ആ തിളക്കത്തിനു കാരണം. മറ്റൊരു ചെടിയിലും, പഴത്തിലും ഈ പ്രതിഭാസം കണ്ടിട്ടില്ല.

എന്തായിരിക്കും ഈ പ്രതിഭാസത്തിന്റെ പരിണാമപരമായ കാരണം? രണ്ടുമൂന്നു സാധ്യതകൾ ഉണ്ട്. ഒന്ന്, പ്രത്യേകിച്ച് കാരണമൊന്നുമില്ല. ക്ളോറോഫിൽ വിഘടിച്ചുണ്ടാകുന്ന ആ വസ്തു അൾട്രാ വയലറ്റ് വെളിച്ചത്തിൽ തിളങ്ങുന്നത് വെറും യാദർശ്ചികമാകാം. അതിന് പരിണാമപരമായ എന്തെങ്കിലും ഉദ്ദേശം ഉണ്ടാകണമെന്നില്ല. രണ്ടാമത്തേത്, മനുഷ്യർക്ക് അൾട്രാ വയലറ്റ് കാണാൻ പറ്റില്ലെങ്കിലും, പഴം ആഹാരമാക്കുന്ന പല ജന്തുക്കൾക്കും അൾട്രാ വയലറ്റ് കാണാനാകും. അവക്ക് രാത്രിയിൽ തിളങ്ങുന്ന പഴങ്ങൾ ദൂരെനിന്നേ കാണാനാകും. പകലാണെങ്കിലും സൂര്യപ്രകാശത്തിലുള്ള അൾട്രാ വയലറ്റ് രശ്മികൾ പഴത്തിന്റെ മഞ്ഞനിറത്തിനെയും കൂടുതൽ തിളക്കമുള്ളതാക്കുന്നുണ്ടാക്കാം. മൂന്നാമത്തേത് കുറേകൂടി രസകരമാണ്. അത് പഴത്തിന്റെ സൺ സ്‌ക്രീനാണ്. സൂര്യപ്രകാശത്തിലുള്ള അൾട്രാ വയലറ്റ് രശ്മികൾ വലിച്ചെടുത്ത് പഴത്തിനെ വെയിലിൽനിന്ന് സംരക്ഷിക്കുന്നുണ്ടാകാം. കൂടുതൽ ദിവസം കേടുകൂടാതെ നില്ക്കാൻ സഹായിക്കുന്നുണ്ടാകാം.

മടി മാറിയാൽ അൾട്രാവയലറ്റ് ലോകത്തെക്കുറിച്ച് എന്നൊരു വീഡിയോ ചെയ്യണമെന്ന് പ്ലാനുണ്ട്. എല്ലാവരും ചുമ്മാ യൂറ്റിയൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തേക്ക്.

ദിനോസറുകൾക്കും മുൻപ്

ഭൂമിയിൽ ഇന്നേ വരെ ജീവിച്ചതിൽ വെച്ചേറ്റവും വലിയ ജീവിവിഭാഗങ്ങളിൽ ഒന്നാണ് മുകളിൽ പറഞ്ഞ ദിനോസർകൂട്ടം.𝟏𝟓𝟎 മില്യൺ വർഷങ്ങൾക്ക് മുൻപ് അവർ ഇവിടം അ...