Saturday 30 October 2021

 📌 നമ്മൾ ഇപ്പോൾ വെറുതെ ഇരിക്കുവാണെന്ന് തോന്നുന്നുണ്ടോ...


⭕️ നമ്മൾ ഇപ്പോൾ മണിക്കൂറിൽ 1000 മൈൽ വേഗത്തിൽ ഭൂമിയോടൊപ്പം സ്വന്തം അച്ചുതണ്ടിൽ കറങ്ങുകയാണ്. 


⭕️നമ്മൾ ഇപ്പോൾ മണിക്കൂറിൽ 67000 മൈൽ വേഗത്തിൽ, അതായത് സെക്കന്റിൽ 30 കിലോമീറ്റർ വേഗത്തിൽ സൂര്യനു ചുറ്റും കറങ്ങുകയാണ്. 


⭕️നമ്മൾ ഇപ്പോൾ സെക്കന്റിൽ 200 കിലോമീറ്റർ വേഗതയിൽ സോളാർ സിസ്റ്റത്തിന്റെ ഒപ്പം നീങ്ങിക്കൊണ്ടിരിക്കുകയാണ്. 


⭕️ഭൂമി ആണെങ്കിൽ 706 ന്യൂട്ടൻ എന്ന ഗ്രാവിറ്റേഷണൽ ഫോഴ്‌സിൽ തെറിച്ചു പോവാതിരിക്കാൻ ഒരാളെ പിടിച്ചു നിർത്തിയിരിക്കുകയാണ്.

Wednesday 20 October 2021

 ലൂസി യാത്രയായി, അന്യഗ്രഹ ജീവന്‍ തേടി... വ്യാഴത്തിന്റെ സമീപമുള്ള ട്രോജന്‍ അസ്‌ട്രോയിഡിലേക്ക്


വ്യാഴത്തിന്റെ മുന്നിലും പിന്നിലുമായുള്ള ഛിന്നഗ്രഹങ്ങളുടെ കൂട്ടമായ ട്രോജന്‍ അസ്‌ട്രോയിഡിലേക്ക് നാസയുടെ പേടകം ലൂസി യാത്രയായി. ശനിയാഴ്ച ഫ്‌ളോറിഡയിലെ കേപ് കനവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്നും അറ്റ്‌ലസ് വി റോക്കറ്റിലാണ് ലൂസി പറന്നുയർന്നത്. ബീറ്റില്‍സ് അടക്കമുള്ളവരുടെ വാചകങ്ങള്‍ ആലേഖനം ചെയ്ത പുറംചട്ടയോടെയാണ് ലൂസി അന്യഗ്രഹ ജീവന്‍ തേടി യാത്രയായത്. 457 കോടി വർഷങ്ങൾക്ക് മുൻപ് സൗരയൂഥം എങ്ങനെ രൂപം കൊണ്ടുവെന്നത് കണ്ടെത്താൻ ലൂസി വഴി സാധിച്ചേക്കും.

വ്യാഴത്തിന്റെ കുഞ്ഞുങ്ങള്‍ എന്നറിയപ്പെടുന്ന ട്രോജന്‍ ഛിന്നഗ്രഹങ്ങള്‍ ലക്ഷ്യമാക്കിയാണ് ലൂസി പോയത്. വ്യാഴത്തിന് മുന്നിലും പിന്നിലുമായി രണ്ട് കൂട്ടമായാണ് ട്രോജന്‍ ഛിന്നഗ്രഹങ്ങളുള്ളത്. നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ ജനനത്തിനിടെയാണ് ഈ ട്രോജന്‍ ഛിന്നഗ്രഹങ്ങളും ജനിച്ചതെന്നാണ് കരുതപ്പെടുന്നത്. 


ഇക്കൂട്ടത്തിലെ എട്ട് ട്രോജന്‍ ഛിന്നഗ്രഹങ്ങളെക്കുറിച്ച് അടുത്തറിയുകയാണ് 100 കോടി ഡോളര്‍ ചെലവ് വരുന്ന നാസയുടെ ലൂസിയുടെ ദൗത്യം. 1974ല്‍ ഇത്യോപ്യയിലെ അഫാറില്‍ നിന്ന് ലഭിച്ച മനുഷ്യ ഫോസിലിന്റെ പേരാണ് ലൂസി ബഹിരാകാശ പേടകത്തിന് നല്‍കിയിരിക്കുന്നത്. ഏതാണ്ട് 32 ലക്ഷം വര്‍ഷത്തെ പഴക്കമാണ് ഈ മനുഷ്യ ഫോസിലിന് കണക്കാക്കപ്പെടുന്നത്.


ഈ ഫോസിലിന് ലൂസി എന്ന് പേരിട്ടതിനു പിന്നിലും ഒരു കാരണമുണ്ട്. നരവംശശാസ്ത്രജ്ഞനായ ഡൊണാള്‍ഡ് ജൊവാന്‍സനാണ് ഈ ഫോസില്‍ കണ്ടെത്തിയത്. ആ സുപ്രധാന കണ്ടെത്തലിന്റെ തലേന്ന് ബീറ്റില്‍സിന്റെ ലൂസി ഇന്‍ ദ സ്‌കൈ വിത്ത് ഡയമണ്ട്‌സ് എന്ന പാട്ട് കേട്ടായിരുന്നു അദ്ദേഹം കിടന്നത്. അക്കാരണം കൊണ്ടാണ് ജൊവാന്‍സന്‍ ഫോസിലിന് ലൂസി എന്ന് പേരിട്ടത്. 


നാസയുടെ ലൂസി ട്രോജന്‍ ഛിന്നഗ്രഹങ്ങളിലേക്കുള്ള ദൗത്യത്തിന്റെ ഭാഗമായി ആറ് തവണ സൂര്യനെ വലംവെക്കും. ശേഷം ഭൂമിയുടെ ഭ്രമണപഥത്തിനും ട്രോജന്‍ ഛിന്നഗ്രഹങ്ങള്‍ക്കുമിടയില്‍ വര്‍ഷങ്ങളോളം ചലിച്ചുകൊണ്ടിരിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


നാസയുടെ പയനീര്‍ 10, 11 ദൗത്യങ്ങളെ പോലെ ലൂസിക്കും ലോഹച്ചട്ടയുണ്ട്. സൗരയൂഥവും കടന്നുപോയ വോയേജര്‍ 1ലും വോയേജര്‍ 2ലും ഉള്ള സുവര്‍ണ്ണ ഫലകങ്ങള്‍ പോലെ ഭൂമിയേയും മനുഷ്യരേയും കുറിച്ചുള്ള സൂചകങ്ങളാണ് ലൂസിയുടെ ലോഹച്ചട്ടയിലും ഉള്ളത്. ഇത് അന്യഗ്രഹജീവികള്‍ക്ക് വേണ്ടിയുള്ളതല്ല, മറിച്ച് ഭാവിയില്‍ നക്ഷത്രാന്തര യാത്രകള്‍ മനുഷ്യന് സാധ്യമാവുന്ന കാലത്തേക്കുള്ളതായാണ് ഗവേഷകര്‍ കരുതുന്നത്. 


ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, കാള്‍ സാഗന്‍, മാര്‍ട്ടിന്‍ ലൂതര്‍കിങ് ജൂനിയര്‍ എന്നിവര്‍ക്ക് പുറമേ ബീറ്റില്‍സ് സംഘാംഗങ്ങളുടേയും വാക്കുകള്‍ ലൂസിയുടെ ലോഹച്ചട്ടയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഇതിനു പുറമേ ലൂസിയുടെ വിക്ഷേപണം നടന്ന ദിവസത്തെ നമ്മുടെ സൗരയൂഥത്തിന്റെ ചിത്രവും ലൂസിയുടെ യാത്രാപഥവുമെല്ലാം വരച്ചു

Saturday 16 October 2021

പ്രകാശ ത്തേക്കാൾ വേഗത്തിൽ  സഞ്ചരിച്ചാൽ നമ്മൾ നമ്മുടെ ഭൂത കാലത്തിലേക്ക് ചെന്നെത്തും എന്നു പറയുന്നത് കേട്ടിട്ടുണ്ട്

എന്റെ ഒരു സംശയം ഇത് Theoraticaly പോലും എങ്ങനെ സാധ്യമാകും എന്നതാണ്


നമ്മൾ  ഒരു വസ്തുവിനെ കാണുന്നത് അതിന്റെ പ്രകാശം നന്മുടെ കണ്ണിൽ പതിക്കുമ്പോഴാണ് അത് Second ൽ 3 ലക്ഷം പ്രകാശകണികകൾ എന്ന  വിധത്തിലാകണം അപ്പോൾ ആ വസ്തു സ്വാഭാവിക ചലനത്തിൽ ആയിരിക്കും എന്നാൽ അതിൽ നിന്നുള്ള പ്രകാശം അതിൽ കൂടുതൽ വേഗത്തിൽ നമ്മുടെ കണ്ണിൽ പതിക്കുന്നുവെങ്കിൽ ആ വസ്തു കൂടുതൽ വേഗത്തിൽ ചലിക്കുന്നതായിട്ട് നമുക്ക് ഒരു illusion അനുഭവപ്പെടുക മാത്രമല്ലെ ചെയ്യു.


ഒരാൾ ഇവിടെ നിന്നും proxima century എന്ന solar systemത്തിലേക്ക് പ്രകാശത്തിന്റെ ഇരട്ടി വേഗത്തിൽ യാത ചെയ്താൽ  4 പ്രകാശവർഷം എന്ന ദൂരം 2 വർഷം കൊണ്ട് എത്തിച്ചേരുവാൻ കഴിയില്ലെ But അയാൾ 2 വർഷം കൊണ്ട് ആ വസ്തുവിന്റെ 4 വർഷത്തെ ചലനവും കണ്ട് (കാരണം   ഓരോ സെകൻഡിലും  അതാൽ നിന്നുള്ള പ്രകാശം ഇരട്ടി വേഗം ത്തിൽ അയാളുടെ കണ്ണിൽ പതിക്കുന്നു) അപ്പോഴത്തെ Reality യിൽ മാത്രമെല്ല  ചെന്നെത്തുവാൻ കഴിയു 

 അതുപോലെ തിരികെ സഞ്ചരിക്കുമ്പോളും സംഭവിക്കണം അതായത് 4 വർഷത്തിന ശേഷം ഭൂമിയിൽ വരുമ്പോൾ അയാൾ ഇവിടെ നിന്നും പോയതിൽ നിന്നും 4 വർഷങ്ങൾക്ക് ശേഷമുള്ള Reality യിൽ മാത്രമല്ലെ എത്തിച്ചേരുവാൻ കഴിയു???


എന്റെ ഈ സംശയം അറിയാവുന്നവർ ഒന്ന് " clear ചെയ്യാമോ?

Monday 11 October 2021

എന്താണ് ഹാം റേഡിയോ .....


പലതരത്തിലുള്ള ഹോബികളെപ്പറ്റി കേട്ടിട്ടുണ്ടാകും. എന്നാൽ ലോകം മുഴുവൻ സുഹൃത്തുക്കളെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു ഹോബിയുണ്ട്; സാധാരണ റേഡിയോയിലൂടെ നമുക്ക് കേൾക്കാൻ മാത്രമല്ലേ കഴിയൂ? എന്നാൽ ഹാം റേഡിയോയിലൂടെ കേൾക്കാനും സംസാരിക്കാനും സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹാം റേഡിയോ ഓപ്പറേറ്റർമാരോട് നിങ്ങളുടെ വീട്ടിലിരുന്നു സംസാരിക്കുന്നതിനെക്കുറിച്ച് ഒന്ന് സങ്കല്പിച്ചു നോക്കൂ. വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ‌ നടത്തുന്ന റേഡിയോ സന്ദേശവിനിമയത്തെയാണ് ഹാം റേഡിയോ അഥവാ അമച്വർ റേഡിയോ എന്നു പറയുന്നത്. രാജകീയ വിനോദമെന്നും ഹാം റേഡിയോ അറിയപ്പെടുന്നു. ഹാം റേഡിയോ ഉപയോഗിച്ച് ആശയ വിനിമയം നടത്തുന്നവർ ഹാം എന്നറിയപ്പെടുന്നു. ലോകവ്യാപകമായി അൻപത് ലക്ഷത്തിലധികം ആളുകൾ ഹാം റേഡിയോ പതിവായി ഉപയോഗിക്കുന്നുവെന്ന് കണക്കാക്കുന്നു. ഇവരിൽ ആരോട് വേണമെങ്കിലും സൗജന്യമായി സംസാരിക്കാൻ ഹാം റേഡിയോ ഉപയോഗിക്കാം. മതപരമായകാര്യങ്ങൾ, ബിസിനസ് പ്രൊമോഷൻ, രാഷ്ട്രീയം, മ്യൂസിക് ബ്രോഡ്കാസ്‌റ് തുടങ്ങിയവ ഒഴികെ പ്രപഞ്ചത്തിലെ എന്തിനെക്കുറിച്ചും ഹാം റേഡിയോയിലൂടെ ചർച്ച ചെയ്യാം. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുമ്പോൾ വൈദ്യുതിയും സാധാരണ ഉപയോഗത്തിലുള്ള വാർത്താവിനിമയ ഉപാധികളും താറുമാറാകുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ള ഹാമുകൾ അവരുടെ ഉപകരണങ്ങളുപയോഗിച്ച് പുറം ലോകവുമായുള്ള ബന്ധം നിലനിർത്താൻ സഹായിക്കാറുണ്ട്.


തീർച്ചയായും ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഒട്ടനവധി സംശയങ്ങൾ ബാക്കിയുണ്ടാകാം ... ചോദ്യത്തര രൂപത്തിൽ അക്കാര്യം കൂടി വ്യക്തമാക്കാം .....


1. ആർക്കൊക്കെ ഹാം റേഡിയോ ഓപ്പറേറ്റർ ആവാം ?

12 വയസ്സ് കഴിഞ്ഞ ആർക്കു വേണമെങ്കിലും ഹാം റേഡിയോ ഓപ്പറേറ്റർ ആകാം അതിനായി ഒരു പരീക്ഷ പാസാവേണ്ടതുണ്ട്.


2. ലൈസെൻസ് ആവശ്യമാണോ ? ആരാണ് ലൈസൻസ് നൽകുന്നത് ?

കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിലുള്ള വയർലെസ് പ്ലാനിങ് ആൻഡ് കോ ഓർഡിനേഷൻ വിങ് അഥവാ ഡബ്ള്യു പി സി ആണ് ഇന്ത്യയിൽ ലൈസൻസ് നല്കാൻ ചുമതലപ്പെട്ട അതോറിറ്റി 

പരീക്ഷ നടത്തി ലൈസൻസ് ഇഷ്യു ചെയ്യുന്നതും അവർതന്നെ


3.പരീക്ഷ എങ്ങനെയാണു ?

ഇന്ത്യയിൽ രണ്ടുതരം ലൈസന്സുകളാണ് ലഭ്യമായിട്ടുള്ളത് 

1 . ജനറൽ ഗ്രേഡ് 

2 . റെസ്ട്രിക്ടഡ് ഗ്രേഡ് 

റേഡിയോ തിയറി ആൻഡ് പ്രാക്റ്റീസ് , റേഡിയോ റെഗുലേഷൻസ് , മോഴ്സ് കോഡ്,ബേസിക് ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിൽ നിന്ന് നൂറു മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാവും റെസ്ട്രിക്ടഡ് ഗ്രേഡ് ലൈസൻസിന് മോഴ്സ് കോഡ് ആവശ്യമില്ല.യഥാക്രമം 55%, 50% മാർക്ക് വാങ്ങിയാൽ പരീക്ഷ പാസ് ആകാം.


4.പരീക്ഷ പാസ്സ് ആയാൽ വയർലെസ്സ് സെറ്റ് ഉപയോഗിക്കാമോ ?

ഇല്ല, പരീക്ഷ പാസ് ആയ ശേഷം നിർദിഷ്ട ലൈസൻസ് ഫീസ് അടച്ചു കാത്തിരിക്കുക. പോലീസ്,IB, വെരിഫിക്കേഷനുകൾക്ക് ശേഷം നിങ്ങളുടെ ലൈസൻസ് തപാലിൽ അയച്ചു കിട്ടും അത് കയ്യിൽ കിട്ടിയാൽ വയർലെസ്സ് സെറ്റ് ഉപയോഗിച്ച് തുടങ്ങാം


5. ആരോടൊക്കെ സംസാരിക്കാം?

ഇന്ത്യയിൽ 38000 ലൈസൻസ് ഹോൾഡർ മാരാണ് ഉള്ളത് പത്തു വര്ഷം മുൻപ് നടത്തിയ കണക്കെടുപ്പ് പ്രകാരം ലോകത്താകമാനം അൻപതുലക്ഷത്തിലതികം ഹാം റേഡിയോ ഓപ്പറേറ്റർമാരുണ്ട്

ഇവരിൽ ആരോട് വേണമെങ്കിലും സൗജന്യമായി സംസാരിക്കാൻ ഹാം റേഡിയോ ഉപയോഗിക്കാം


6. വയർലെസ്സ് സെറ്റുകൾക്ക് അഞ്ചു കിലോമീറ്റര് ദൂരമല്ലേ റേഞ്ച് കിട്ടു പിന്നെങ്ങനെ ഇത്ര ദൂരം സംസാരിക്കും ?

തെറ്റിദ്ധാരണയാണ്, പോലീസ് കാരും മറ്റും ഉപയോഗിക്കുന്ന ചെറിയ സെറ്റുകൾ കണ്ടിട്ടാണ് പലരും ഇങ്ങനെ സംശയിക്കുന്നത്.

ഹാംറേഡിയോ പ്രവർത്തിപ്പിക്കുന്നത് പ്രധാനമായും മൂന്ന് തരം ഫ്രീക്വൻസി ഉപയോഗിച്ചാണ്. 

HF ,VHF , UHF ഇവയിൽ തന്നെ വിവിധ ബാൻഡുകൾ വേറെയുമുണ്ട് 

എച് എഫ് ഫ്രീക്വൻസി ഉപയോഗിച്ച നിങ്ങൾക്ക് ലോകത്തിന്റെ എല്ലാ കോണിലേക്കും സംസാരിക്കാൻ കഴിയും . കൂടാതെ ഇന്റർ നാഷണൽ സ്പേസ് സ്റ്റേഷനിലെ സയന്റിസ്റ്റുകളോട് പോലും ഹാം റേഡിയോ ഓപ്പറേറ്റർക്ക് സംസാരിക്കാൻ അനുവാദം ഉണ്ട്.


7 .എവിടെ വേണമെങ്കിലും കൊണ്ട് നടന്ന് ഉപയോഗിക്കാമോ ?

വളരെ പ്രസക്തമായ ചോദ്യമാണ്. വയർലെസ്സ് സെറ്റുകൾ കൊണ്ട് നടന്ന് ഉപയോഗിക്കാൻ അനുവാദം ഇല്ല ലൈസൻസ് നൽകുന്നത് ഏത് അഡ്രസ്സിൽ ആണോ അവിടെ മാത്രമേ ഇത് 'നിയമപരമായി'ഉപയോഗിക്കാൻ കഴിയു. എന്നാൽ ചില പരീക്ഷണങ്ങൾക്കു വേണ്ടിയും, ഹാം റേഡിയോ ഓപ്പറേറ്റർമാർ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് വേണ്ടിയും പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോഴും മറ്റും ഒരു സ്ഥലത്തേക്ക് പ്രത്യേക ലൈസൻസുകൾ അനുവദിക്കാറുണ്ട്. വാഹനങ്ങളിൽ ഘടിപ്പിച്ച ഉപയോഗിക്കാനും മറ്റും അനുവാദം ഇല്ല.


8. മൊബൈൽ ഫോണുകളും മറ്റും ഇത്ര വ്യാപകമായ കാലത്ത് എന്തിനാണ് ഇത്ര ബുദ്ധിമുട്ടി ഹാം ആകുന്നത്?

ഹാം റേഡിയോ തികച്ചും ഒരു ഹോബി ആണ്. സൗഹൃദങ്ങൾ ഉണ്ടാക്കാനും ഇലക്ട്രോണിക്സ് പരീക്ഷണ നിരീക്ഷണങ്ങൾ നടത്താനും താല്പര്യമുള്ളവർക്ക് ഹാം റേഡിയോ സഹായകരമാകും. ആദ്യത്തെ സോഷ്യൽ മീഡിയ എന്നറിയപ്പെടുന്ന വിനോദമാണ് ഹാം റേഡിയോ


9 എന്താണ് പ്രയോജനം ?

സൗഹൃദ വലയമാണ് ഏറ്റവും വലിയ പ്രയോജനം . കേരളത്തിന്റെ എന്നല്ല ഇന്ത്യയുടെ എന്നല്ല ലോകത്തിന്റെ തന്നെ എല്ലാകോണിലും സുഹൃത്തുക്കൾ ഉണ്ടാകാൻ ഹാംറേഡിയോ സഹായിക്കും. മറ്റു സോഷ്യൽ മീഡിയ പോലെ ഫേക്ക് അക്കൗണ്ടുകൾ ഇല്ല എന്നതാണ് നേട്ടം 

ഓട്ടോ ഡ്രൈവർ ,കർഷകൻ തുടങ്ങി നാസ ശാസ്ത്രജ്ഞൻ മുതൽ അമേരിക്കൻ പ്രസിഡന്റ് വരെ അടങ്ങുന്ന വലിയ കമ്മ്യൂണിറ്റി ആണ് ഹാം റേഡിയോ. ശെരിക്കും നാനാത്വത്തിൽ ഏകത്വം. എല്ലാവരെയും തുല്യരായി കാണുന്ന ഈ കൂട്ടയ്മയിൽ വലിപ്പച്ചെറുപ്പമില്ലാതെ ആരെയും പേരെടുത്തു വിളിക്കാം എന്നതും വലിയ പ്രത്യേകതയാണ്.


10. എത്ര ചെലവ് വരും ?

പരീക്ഷ ഫീസ് 100 രൂപ , ലൈസൻസ് ഫീസ് 20 വര്ഷം കാലാവധി ഉള്ളതിന് 1000/രൂപ ലൈഫ് ടൈം ലൈസൻസ് 2000/രൂപ.

കേരളത്തിൽ പലയിടത്തും പരീക്ഷ എഴുതികാം എന്ന് വാഗ്ദാനം ചെയ്തു ഭീമമായ തുക ഈടാക്കുന്ന തട്ടിപ്പുകാർ ധാരാളമായുണ്ട്. അവിടെയൊന്നും ചെന്നുപെട്ട വഞ്ചിക്കപ്പെടാതിരിക്കുക.

ഗവണ്മെന്റ് സൈറ്റ് ലിങ്ക് താഴെ ചേർക്കുന്നുണ്ട്.

ആയിരം രൂപയിൽ താഴെചിലവാക്കി ലോകം മുഴുവൻ സംസാരിക്കാവുന്ന തരം വയർലെസ്സ് സെറ്റുകൾ നിർമിക്കാൻ കഴിയും.

അതിനു ഹാം റേഡിയോ ഓപ്പറേറ്റർമാർ സഹായിക്കുകയും ചെയ്യും.

അതിനു കഴിയില്ലെങ്കിൽ ഓൺലൈൻ സൈറ്റുകളിലൂടെയും മറ്റും വാങ്ങാവുന്നതാണ് രണ്ടായിരം രൂപമുതൽ ലക്ഷങ്ങൾ വിലയുള്ള എക്വിപ്മെന്റ്സ് വരെ ലഭ്യമാണ്.


11. ലൈസൻസ് ഇല്ലാതെ ഉപയോഗിച്ചാൽ എന്ത് സംഭവിക്കും


വയർലെസ്സ് മോണിറ്ററിങ് സ്റ്റേഷനുകൾ എന്നൊരു സംവിധാനം ഉണ്ട് എല്ലാ വയർലെസ്സ് സന്ദേശങ്ങളും അവരുടെ നിരീക്ഷണത്തിലാണ്. ഇല്ലീഗൽ ട്രാൻസ്മിഷനുകൾ കണ്ടുപിടിക്കാൻ പ്രത്യേക സംവിധാനങ്ങൾ തന്നെ അവിടെയുണ്ട്. പിടിക്കപ്പെട്ടാൽ രാജ്യദ്രോഹക്കുറ്റം വരെ ചുമത്തപ്പെടാം


**കൂടുതൽ എന്തെങ്കിലും ?

വളരെ ഏറെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാണ് ഹാം റേഡിയോ ഓപ്പറേറ്റർമാർ


ദേശാന്തര വാർത്താവിനിമയം അസാധ്യമായിരുന്നു കാലത്തു അന്യരാജ്യങ്ങളിൽ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അത്യാവശ്യ മരുന്നുകൾ പൈലറ്റ് മാർ വഴി എത്തിച്ചു കൊടുത്തിരുന്നു


സുനാമി വന്നപ്പോൾ ഒറ്റപ്പെട്ടുപോയ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സഹായം എത്തിച്ചത് അവിടെ നിന്ന് പ്രവർത്തിച്ച വനിതാ ഹാം റേഡിയോ പ്രവർത്തകയാണ്.


കുവൈത് യുദ്ധകാലത് അവിടുന്ന് ഇന്ത്യയിലേക്ക് കമ്മ്യൂണിക്കേഷൻ എത്തിച്ചത് ഒരു ഹാം റേഡിയോ ഓപ്പറേറ്റർ ആയിരുന്നു


നേപ്പാൾ ഭൂകമ്പ സമയത് ലോകത്തു തന്നെ ആദ്യമായി ആ രാജ്യവുമായി വാർത്താവിനിമയ ബന്ധം സ്ഥാപിച്ചത് കോഴിക്കോടുള്ള ബാങ്ക് ഉദ്യോഗസ്ഥനായ ഹാം റേഡിയോ ഓപ്പറേറ്റർ ആണ്


ചെന്നൈ ദുരന്ത സമയത്ത് സ്തുത്യർഹ സേവനം നടത്തിയിരുന്നു


ഓഖി ചുഴലിക്കാറ്റിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതിൽ കൊല്ലത്തെ ഹാംറേഡിയോ ഓപ്പറേറ്റർ മാർ നൽകിയ സേവനം വിലമതിക്കാനാവില്ല...


രാജീവ് ഗാന്ധി വധത്തെ തുടർന്ന് എൽ ടി ടി സന്ദേശങ്ങൾ ചോർത്തി സൈന്യത്തിനെ സഹായിച്ചത് ഹാംറേഡിയോ പ്രവർത്തകരാണ്


ചില പ്രമുഖ ഹാം റേഡിയോ ഓപ്പറേറ്റർമാരെ കൂടി പരിചയപ്പെടുത്തി അവസാനിപ്പിക്കാം


യൂറി ഗഗാറിൻ 

കല്പന ചൗള

ജോർദാൻ രാജാവ് കിംഗ് ഹുസൈൻ 

രാജീവ് ഗാന്ധി

അമിതാഭ് ബച്ചൻ 

കമൽ ഹാസൻ

ചാരുഹാസൻ

സോണിയ ഗാന്ധി

മമ്മൂട്ടി 

ലോക് നാഥ് ബെഹ്‌റ 

സിബി മാത്യൂസ്


ഇനിയും ഉണ്ട് ഒരുപാട്.... പക്ഷേ പോസ്റ്റിന് ദൈർഘ്യം കൂടും എന്ന ഭയം .....

നിങ്ങൾക്ക് അറിയാവുന്ന വിവരങ്ങൾ കമന്റ് ആയി കൂട്ടിച്ചേർക്കാം അഭിപ്രായങ്ങൾ അറിയിക്കാം സംശയങ്ങൾ ചോദിക്കാം....

കടപ്പാട് : എന്റെ ഹാം റേഡിയോ സുഹൃത്തുക്കൾക്ക്


NB: ലൈസൻസ് ഇല്ലാതെ ഇന്ത്യയിൽ സി ബി റേഡിയോ ഉപയോഗിക്കാം 8000രൂപക് സെറ്റ് ലഭിക്കും. ഗൂഗിൾ നോക്കുക

Saturday 9 October 2021

 സ്പർശനം  സത്യമോ മിഥ്യയോ ?

ഒരു ഘര (Solid)  വസ്തുവിനകത്തു  ആറ്റങ്ങൾ അടുക്കി വെച്ചിരിക്കുന്നതാണ്  ആദ്യത്തെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

അതിലെ  ഒരു  ആറ്റത്തെ  സൂം (zoom )  ചെയ്‌താൽ എങ്ങെനെ   ഇരിക്കും എന്ന് രണ്ടാമത്തെ ചിത്രത്തിൽ കാണിച്ചിരിക്കുന്നു.

ആറ്റം, ഒരു കട്ടി പന്ത് (Solid Ball) അല്ല. അതിനകത്തു ഒരു ന്യൂക്ലിയസ് ഉണ്ട്. അതിനെ ചുറ്റി ഇലക്ട്രോൺസ്  കറങ്ങുന്നുണ്ട്.  ഈ കറങ്ങുന്ന ഇലെക്ട്രോൺസ് ഒരു മേഘം പോലെ ആണ് ന്യൂക്ലിയസിനെ പൊതിഞ്ഞിരിക്കുന്നത് . അതുകൊണ്ടു തന്നെ ആറ്റത്തിന് ഒരു ഘര ഉപരിതലം (solid surface)  ഇല്ല

ഒരു ആറ്റത്തിന്റെ വലുപ്പത്തെ അപേക്ഷിച്ചു അതിന്റെ ന്യൂക്ലിയസ് വളരെ വളരെ ചെറുതാണ്. അതിലാണ് പോസിറ്റീവ് ചാർജുള്ള പ്രോട്ടോണുകൾ ഉള്ളത്. അവ തമ്മിലുള്ള ആപേക്ഷിക വലുപ്പം മനസ്സിലാവാൻ ഒരു ഉദാഹരണം പറയാം. ഒരു ആറ്റത്തിന്റെ വലുപ്പം ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ അത്രേ ഉണ്ടെങ്കിൽ , ന്യൂക്ലിയസിന്റെ വലുപ്പം ആ ഗ്രൗണ്ടിന്റെ നടുവിൽ വെച്ചിരിക്കുന്ന ഒരു കപ്പലണ്ടിയുടെ അത്രയുമേ വരൂ.

അതിനു ചുറ്റും ഇലക്ട്രോണുകൾ കറങ്ങുന്ന ആ വലിയ  പ്രദേശമാണ് ഒരു ആറ്റത്തിന്റെ വലുപ്പമായി കണക്കാക്കുന്നത്. അതിൽ മിക്കവാറും സ്ഥലം ശൂന്യതയാണ്. 

ഇലെക്ട്രോണുകൾക്കു നെഗറ്റീവ് ചാർജ് ആയതു കൊണ്ട്, ഈ ഒരു പ്രദേശത്തിന് ഒരു നെഗറ്റീവ് ചാർജ് ഉണ്ടായിരിക്കും. ഒരു നെഗറ്റീവ് ചാർജുള്ള മേഘം പോലെ.

രണ്ടു ഘര വസ്തുക്കൾ തമ്മിൽ അടുപ്പിക്കുമ്പോൾ അവയിലെ ആറ്റങ്ങൾ അടുത്ത് വരുന്നതാണ് മറ്റൊരു ചിത്രത്തിൽ കൊടുത്തിരിക്കുന്നത്. ആറ്റം, ഒരു കട്ടി പന്ത് (Solid Ball) അല്ല എന്ന് നേരെത്തെ പറഞ്ഞിരുന്നു. അവ വളരെ അടുത്ത് വരുമ്പോൾ, അതായതു “ തൊട്ടു”  എന്ന അവസ്ഥയിലേക്ക് എത്തുമ്പോളേക്കും അവയുടെ ഇലക്ട്രോണുകൾ ഉണ്ടാക്കുന്ന നെഗറ്റീവ് ചാർജ് മേഘങ്ങൾ പരസ്പരം വികർഷിക്കും. അതിന്റെ ഫലമായി ഒരു ഘര വസ്തുവിലെ ആറ്റങ്ങൾ മറ്റൊരു ഘര വസ്തുവിലെ ആറ്റങ്ങളുമായി കൂട്ടി മുട്ടില്ല. അവ തമ്മിൽ ഏതാനും നാനോമീറ്ററിന്റെ അകലം കാണും. ഒരു മുടിനാരിഴയുടെ പതിനായിരത്തിലൊരംശത്തിലും കുറഞ്ഞ  അകലം.

അതുകൊണ്ടു, ശാസ്ത്രീയമായി പറഞ്ഞാൽ ഒരു ഘര വസ്തു മറ്റൊരു ഘര വസ്തുവിനെ തൊടുന്നില്ല.

എന്നാൽ പ്രായോഗിക ജീവിതത്തിൽ  ഇതിനു ഒരു പ്രസക്തിയില്ല.

പണ്ട് സ്കൂളിൽ വെച്ച് സാറ് പിച്ചുമ്പോ, ഷിർട്ടിന് മുകളിലൂടെ പിച്ചിയാൽ വേദന കുറയും എന്ന് വിചാരിച്ചിരുന്ന പോലെയേ ഉള്ളു ഇത്. 

ഷർട്ടിന്റെ മേലെ കൂടെ പിച്ചിയാലും നമ്മുടെ കയ്യിൽ നേരെ പിച്ചിയാലും, ഞെങ്ങുന്നതു നമ്മുടെ മാംസം തന്നെ ആണ്. അതിന്റെ ഇടയിൽ ഷർട്ട് ഉണ്ടെന്നുള്ളതിനു കാര്യമായ പ്രസക്തി ഇല്ല. 

അതുപോലെ, ഏതാനും  നാനോമീറ്ററിന്റെ അകലം, സ്പര്ശനം എന്ന അനുഭവത്തിനു ഒരു വ്യത്യാസവും ഉണ്ടാകുന്നില്ല. 

അപ്പൊ മറ്റൊരു സംശയം ഉയർന്നേക്കും. നമ്മൾ കത്തി കൊണ്ട് പഴം മുറിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെ എന്ന്. അപ്പൊ കത്തിയുടെ ആറ്റങ്ങൾ പഴത്തിന്റെ ആറ്റങ്ങളിലേക്കു കയറുന്നില്ലേ  എന്ന്.

നമ്മൾ കത്തികൊണ്ട് പഴം മുറിക്കുമ്പോൾ , പഴത്തിലെ ആറ്റങ്ങളെ കത്തി വകഞ്ഞു മാറ്റുകയാണ് ചെയുന്നത്. അപ്പോളും, കത്തിയുടെ ആറ്റങ്ങൾ പഴത്തിന്റെ ആറ്റത്തിന്റെ അകത്തേക്ക് കയറുന്നില്ല. മറിച്ചു പഴത്തിന്റെ ആറ്റങ്ങളുടെ ഇടയിലുള്ള സ്ഥലത്തേക്കാണ് കയറുന്നതു. പഴം പോലുള്ള ഘര വസ്തുക്കളുടെ ആറ്റങ്ങൾ തമ്മിലുള്ള കൂട്ടിപിടുത്തം (Adhesion) കുറവായതു കൊണ്ട് അവയെ വകഞ്ഞു മാറ്റാൻ കത്തിക്ക് അനായാസം കഴിയും.

ദിനോസറുകൾക്കും മുൻപ്

ഭൂമിയിൽ ഇന്നേ വരെ ജീവിച്ചതിൽ വെച്ചേറ്റവും വലിയ ജീവിവിഭാഗങ്ങളിൽ ഒന്നാണ് മുകളിൽ പറഞ്ഞ ദിനോസർകൂട്ടം.𝟏𝟓𝟎 മില്യൺ വർഷങ്ങൾക്ക് മുൻപ് അവർ ഇവിടം അ...