Friday 24 September 2021

 ഇത്രയും നാൾ നമ്മൾ ഓറഞ്ച് എന്ന് കരുതി കഴിച്ചുകൊണ്ടിരുന്നത് ഓറഞ്ച് അല്ല.. ടാഞ്ചറിൻ ആയിരുന്നു :O 

.

* ടാഞ്ചറിൻ നമ്മൾ തോട് പൊളിച്ചു അതിലെ അല്ലി അടർത്തി കഴിക്കും. എന്നാൽ ഓറഞ്ചിന്റെ തോട്  പൊളിച്ചു അടർത്തി കഴിക്കുവാൻ പറ്റില്ല എന്നതാണ് പ്രധാന വിത്യാസം.


* ഓറഞ്ചും, ടാഞ്ചറിനും ഏതാണ്ട് ഒരുപോലെ നിറം ആന്നെകിലും ടാഞ്ചറിൻ അൽപ്പം ചുവന്ന ഓറഞ്ച് നിറത്തിലായിരിക്കും.

.

എന്നാലും.. ഇത്രയും നാൾ നമ്മ ഓറഞ്ച് എന്ന് പറഞ്ഞു കഴിച്ചിരുന്നു സാധനത്തിന്റെ പേരുപോലും പലർക്കും അറിയില്ല എന്നതാണ് അത്ഭുതം !

.

ചതിച്ചതാ.. :D

Sunday 19 September 2021

 കോടിക്കോടിക്കണക്കിനു നക്ഷത്രങ്ങളുടെയും നക്ഷത്ര സമൂഹങ്ങളുടെയും ഇടയിൽ സൂര്യനെന്തു സ്ഥാനം? ഭൂമിക്കോ? ഒരു ധൂളിയുടെപോലും വലുപ്പം സൗരയൂഥത്തിനു തന്നെയില്ല.  അണു സമമായ  ഭൂമിയിൽ സൗരോർജത്തിൽ, വൈദ്യുതിയുടെ-ഇടിമിന്നലിൽ നിന്ന് - സാന്നിധ്യത്തിൽ  പദാർത്ഥ ബാഹുല്യം കൊണ്ടുവന്ന  രാസപ്രവർത്തനങ്ങൾ സംകീരണമായ, ജീവകോശത്തിന്റെ അടിസ്ഥാനഘടകങ്ങളായ പദാർത്ഥ സമുച്ചയങ്ങളിലേക്കു നയിച്ച്. അമിനോ ആസിഡുകളും പ്രോടീനുകളും ഉണ്ടായിവന്നു.  സ്വയം പകർപ്പ് നിർമിക്കുവാൻ കഴിവുള്ള ഏകകോശജീവികളായി അവ രൂപാന്തരപ്പെട്ടു. ഊർജം  വെളിയിൽനിന്നു ആഗിരണം ചെയ്യുവാനും ചലിക്കുവാനും അവക്ക് കഴിവ് സിദ്ധിച്ചു. ബഹു കോശങ്ങളായി പരിണമിക്കുവാൻ നൂറ്റാണ്ടുകളെടുത്തു കാണും. വളരെ ലളിതമായ ജീവികൾ ഉടലെടുക്കുവാൻ ദശലക്ഷം വർഷങ്ങളും. ചെറു വിരകളും മൽസ്യങ്ങളും ഉണ്ടായിവന്നു. വേലിയേറ്റവും വേലിയിറക്കവും അവയെ കരയിലെത്തിക്കുക്കയും അവക്ക് കരയിൽ  ജീവിക്കുവാനുള്ള കഴിവ് കൈവരുകയും ചെയ്തു. വളരെ സാവകാശമാണ് ആദ്യ ജന്തുക്കൾ പ്രത്യക്ഷപ്പെട്ടത്. സംകീര്ണത കൂടിയ കുരങ്ങുകൾ ഉണ്ടായി വരാൻ  ദശലക്ഷക്കണക്കിന് വർഷങ്ങൾ എടുത്തിണ്ടാകും. അതിൽനിന്നു മസ്‌തിഷ്‌ക്ക വികാസം പ്രാപിച്ചു ഇന്നത്തെ മനുഷ്യനിൽ പരിണാമം എത്തിനിൽക്കുന്നു. അതിന്നും നടന്നുകൊണ്ടിരിക്കുകയാണ്. ആദികാലത്തുള്ള മനുഷ്യന്റെ മാതിരിയല്ലല്ലോ ആധുനികർ. അവരെ പരിണാമ എങ്ങോട്ടാണ് നയിക്കുന്നതെന്ന് കൃത്യമായി പറയാനൊക്കില്ല. പരിണാമം അനസ്യുതം തുടരും എന്നേ ഇപ്പോൾ പറയാനൊക്കൂ. പക്ഷെ എവിടെ എത്തിയാലും നാം പോയി മറഞ്ഞേ പറ്റൂ. മരണം അനിവാര്യമാണ്. ഇത്തരത്തിൽ അനേക ലക്ഷം ഗ്രങ്ങളിലെങ്കിലും ജീവൻ ഉടലെടുത്തിട്ടുണ്ടാകാം. തന്റെ  സൂര്യനിൽ നിന്ന് ആവശ്യത്തിന് ഊർജം ലഭിക്കുന്ന ഭൂയുടെയത്ര  വലുപ്പമുള്ള ഗ്രഹങ്ങളിൽ. വലുപ്പം കൂടിയാൽ വായുമണ്ഡലം ഉണ്ടാകില്ലല്ലോ. വലിയ ആകർഷണം വായുവിനെ ആഗിരണം ചെയ്യുമല്ലോ. ഗ്രഹം  ചെറുതാണെങ്കിൽ വായു മൊത്തം ശൂന്യാകാശത്തേക്ക്  നഷ്ടപ്പെടുമല്ലോ. ഗ്രഹം  കുറേക്കൂടി നക്ഷത്രത്തോടു അടുത്താണെങ്കിൽ പൊള്ളുന്ന ചൂടിൽ എല്ലാം  വാടിക്കരിയും. ദൂരെയണങ്കിൽ എല്ലാം ഐസായി നിലനിൽക്കേണ്ടിവരും. നക്ഷത്രത്തിൽ നിന്ന് ഏകദേശം ഭൂമിസമാന അകലത്തിലും വലുപ്പത്തിലുമുള്ള ഗ്രഹങ്ങളിൽ ജീവനുണ്ടാകും. അത്തരം അനേക ലക്ഷം  ഗ്രഹങ്ങളെങ്കിലും പ്രപഞ്ചത്തിലുണ്ടാകാം. ആയിരം ദശലക്ഷം നക്ഷത്ര സമൂഹങ്ങളെങ്കിലുമുണ്ട്  ഈ പ്രപഞ്ചത്തിൽ.  ഓരോ നക്ഷത്ര സമൂഹത്തിലും ആയിരം ദശലക്ഷം നക്ഷതങ്ങളിൽ കൂടുതൽ കാണും.  പ്രപഞ്ചം അനന്ത വലുപ്പമുള്ളതാണല്ലോ. 13.8 ബില്യൺ വര്ഷങ്ങള്ക്കു മുൻപ് പ്രപഞ്ചം തുടക്കമിട്ടതുകൊണ്ട് 13.8 ബില്യൺ പ്രകാശവര്ഷങ്ങളാണ് അതിന്റെ  വ്യാസമെന്നു ചിന്തിക്കുന്നവരുണ്ട്. അതിനു അപ്പുറത്തേക്കുള്ള നക്ഷത്രങ്ങളുടെ പ്രകശം ഇവിടേയ്ക്ക് എത്തിയിട്ടുണ്ടാകില്ലല്ലോ. പക്ഷെ 93 ബില്യൺ പ്രകാശ വർഷങ്ങളാണ് അതിന്റെ  യഥാർത്ഥ വ്യാസമെന്നു ഇന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു. bayesian മോഡൽ ഉപയോഗിച്ച്  യഥാർത്ഥ പ്രപഞ്ചം കാണാവുന്ന പ്രപഞ്ചത്തേക്കാൾ 250 ഇരട്ടി വലുപ്പമുള്ളതാണെന്നു ചിലർ ചിന്തിക്കുന്നു. നക്ഷത്രങ്ങൾ വിദൂരമായതുകൊണ്ടു നാമറിയുന്നില്ല എന്നുമാത്രം. സെക്കൻഡിൽ 3 ലക്ഷം  കിലോമീറ്റർ സഞ്ചരിക്കുന്ന പ്രകാശം 4 വര്ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് -4x365x24x60x60 കിലോമീറ്റർ -ഇതാണ് ഒരു നക്ഷത്രത്തിൽനിന്നു മറ്റൊന്നിലേക്കുള്ള ശരശരി അകലം. അനേകായിരം പ്രകാശവർഷങ്ങൾക്കകലെയുള്ള നക്ഷത്ര ഗ്രഹങ്ങളിലെ കാര്യം നാം എങ്ങനെ മനസ്സിലാക്കാനാണ്? നാം ആര്ജിട്ടുള്ള ഏറ്റവും വലിയ വേഗത -ഏകദേശം 8km/sec .തുലോം പരിമിതമാണല്ലോ.  എത്രായിരം വർഷങ്ങൾ റോക്കറ്റിൽ താണ്ടിയാലാണ് ഒരു നക്ഷത്രത്തിലെത്തുക? 


ജീവജാലങ്ങൾ മാത്രമല്ല ഭൂമിയും ഇല്ലാതാകും. സൂര്യനിലെ ഹൈഡ്രജൻ ഇന്ധനം തീരുന്നതോടെ അത് വികസിച്ചു പൊട്ടിത്തെറിക്കും, ചിഹ്ന ഭിന്നമാകും. അതോടെ ഭൂമിയുടെ കഥ തീരും. ഗ്രങ്ങളുടെയും. ചിന്നിച്ചിതറുന്ന പാറക്കൂട്ടങ്ങളെയും വാതകങ്ങളെയും വേറേതെങ്കിലും നക്ഷത്രം പിടിച്ചെടുത്തേക്കാം. പക്ഷെ അവയുടെ അന്ത്യവും ഉണ്ടാകാതിരിക്കില്ല. കത്തി തീർന്നു  പ്രപഞ്ചത്തിലെ ഹൈഡ്രജൻ ഇന്ധനം ഇല്ലാതാകും. അതോടെ നക്ഷത്ര ജനനം അസാധ്യമാകും. പ്രപഞ്ചം ഇരുളും. ആകർഷണ വികര്ഷണ ശക്തികളുടെ പ്രതിപ്രവത്തിനനുസരിച്ചു ഒന്നുകിൽ ഒരു ചെറു ബിന്ദുവായി വീണ്ടും പ്രപഞ്ച വസ്തുക്കൾ അമരാം.  വീണ്ടുമൊരു മഹാ പൊട്ടിത്തെറി -ബിഗ് ബാംഗ്-ഉണ്ടാകാം. അല്ലെങ്കിൽ വസ്തുക്കൾ അണുക്കളായി പ്രപഞ്ചം നിറഞ്ഞു നിൽക്കാം. ഒരു മൂടൽ മഞ്ഞുപോലെ. 


കുമിള പോലെ വന്നുപോകുന്ന നമ്മുടെ ജീവിതത്തിനു എന്തെങ്കിലും അർത്ഥമുണ്ടോ? ഒന്നുമില്ല. വെറുതെ വന്നുപോകുന്നു. പ്രപഞ്ചമോ? അനന്തം  അജ്ഞാതം അവര്ണനീയം. ഒരു മൂലയിൽ  കുമിള പോലെ വന്നുപോകുന്ന നാമെന്തറിയുന്നു?

Thursday 16 September 2021

 ലോകത്തെ ആദ്യത്തെ സിവിലിയൻ ഓർബിറ്റൽ മിഷൻ വിജയകരമായി ലോഞ്ച് ചെയിത് space X.


Inspiration 4 എന്ന് പേരിട്ടിരിക്കുന്ന ലോകത്തെ ആദ്യത്തെ സിവിലിയന്‍ ഓർബിറ്റൽ മിഷൻ ഇന്ത്യൻ സമയം പുലര്‍ച്ചെ 5.30 ന് സ്പേസ് എക്സിന്റെ സ്വന്തം ലോഞ്ച് സൈറ്റായ കെന്നഡി സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിച്ചു.


ഡ്രാഗണ്‍ ക്രാഫ്റ്റ് ഫാൽകൺ 9 ബൂസ്റ്റർ എന്നീ രണ്ട്‌ വിശ്വസ്ത വാഹനങ്ങളാണ് ഇതിനായി സ്പേസ് എക്സ് തിരഞ്ഞെടുത്തത്. വിജയകരമായ വിക്ഷേപണത്തിന് ശേഷം സ്പേസ് എക്സിന് തങ്ങളുടെ ബൂസ്റ്റർ കൃത്യമായി വീണ്ടെടുക്കാന്‍ സാധിച്ചു.


ലോഞ്ചിന് ശേഷമുള്ള 3 ദിവസം നാല് പേരടങ്ങുന്ന Inspiration ടീം ഓർബിറ്റിൽ തുടരുകയും 18 ാം തിയതി മടങ്ങി എത്താനുള്ള രീതിയിലുമാണ് ലോഞ്ച് ഡീറ്റിയൽ ചെയ്തിരിക്കുന്നത്.


ജേർഡ് ഐസക്ക്മാൻ നേതൃത്വം നല്‍കുന്ന സംഘത്തിൽ അദ്ദേഹത്തെ കൂടാതെ സിയാൻ പ്രോക്ട്ടർ, ഹൈലി, ക്രിസ് എന്നിവരാണ് 4 പേരടങ്ങുന്ന സംഗം.


ഓരോ തവണയും പുതിയ നേട്ടങ്ങൾ നേടുകയാണ് സ്പേസ് എക്സ്. ബഹിരാകാശ യാത്രക്കാര്‍ അല്ലാത്ത നാലുപേരെ ഓർബിറ്റിൽ എത്തിക്കുന്ന ആദ്യ ലോഞ്ച്.. അത് സ്പേസ് എക്സിന്റെ പേരില്‍ ഇനി എഴുതപ്പെടും.


#spacex

#inspiration4

#CrewDragon

Wednesday 15 September 2021

 "The Unicorn | യൂണികോണ്‍" ഭൂമിയോട് ഏറ്റവും അടുത്തുള്ള ബ്ലാക്ക്‌ഹോള്‍


ബ്ലാക്ക്‌ഹോള്‍ അല്ലെങ്കില്‍ തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ശക്തമാണിപ്പോള്‍.

 ബ്ലാക്ക്‌ഹോളിന്റെ ചിത്രമെടുത്തു ഞെട്ടിച്ച ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ഭൂമിയോട് ഏറ്റവും അടുത്തുള്ള ഒരു തമോദ്വാരം കണ്ടെത്തിയിരിക്കുന്നു. ഭൂമിയില്‍ നിന്ന് 1,500 പ്രകാശവര്‍ഷം മാത്രം അകലെയുള്ള 'യൂണികോണ്‍' എന്നു പേരിട്ടിരിക്കുന്ന ഈ ബ്ലാക്ക് ഹോള്‍ നമ്മുടെ ഗ്രഹത്തിന്റെ ഏറ്റവും അടുത്തുള്ള തമോദ്വാരമായി മാറുന്നു. 


കണ്ടെത്തല്‍ പ്രകാരം ഇത് നമ്മുടെ സൂര്യന്റെ പിണ്ഡത്തിന്റെ മൂന്നിരട്ടി മാത്രം വലിപ്പമുള്ളതാണ്. വലിപ്പത്തില്‍ അപൂര്‍വമാണ് ഇതെന്നു ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. പക്ഷേ ഇത് ഭൂമിയോടുള്ള സാമീപ്യമാണ് ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നത്. ഇത്രയും കാലമായിട്ടും അതിനെ കണ്ടെത്താനായിരുന്നില്ല.


ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം ഭൂമിയുടെ സമുദ്രങ്ങളെ എങ്ങനെ വളച്ചൊടിക്കുന്നു എന്നതിന് സമാനമായ രീതിയില്‍ കണ്ണുനീര്‍ ആകൃതിയില്‍ പ്രകാശത്തെ വലിച്ചിഴച്ചുകൊണ്ടിരുന്ന വിധത്തിലാണ് പുതിയ തമോദ്വാരം. അടുത്ത കാലത്തായി ചെറിയ തമോദ്വാരങ്ങള്‍ കണ്ടെത്തുന്നതിനു കൂടുതല്‍ വലിയ പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു. പദ്ധതി പ്രകാരം ഭാവിയില്‍ കൂടുതല്‍ 'മാസ് ഗ്യാപ്' തമോദ്വാരങ്ങള്‍ കണ്ടെത്തുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു.



Monday 13 September 2021

 ....വിമാനത്തിന്റെ കാണാകാഴ്ചകൾ....


       ""വിമാനത്തിന്റെ  ഇന്ധന ടാങ്ക്  ചിറകുകളിൽ ആണ് ഉള്ളത്, എന്തിനാണ് ടാങ്ക് ചിറകുകളിൽ വെച്ചിരിക്കുന്നത് ??? പൈലറ്റ് മാർ രണ്ട് പേർക്കും എന്തിനാണ് രണ്ട് തരം ഭക്ഷണം കൊടുക്കുന്നത്??? വിമാനം പറക്കുമ്പോൾ ആകാശത്തുവേച്ചു ഇത് വരെ ആരും മരിച്ചിട്ടില്ലത്രേ!! എന്തു കൊണ്ട്???  വിമാനത്തിന് എത്ര മൈലേജ് കിട്ടും??? എന്ന് തുടങ്ങിയുള്ള രസകരമായ വിശേഷങ്ങളാണ്  എന്റെ ഇന്നത്തെ പോസ്റ്റ്.


  വിമാനം കണ്ടുപ്പിടിച്ചത്  ഇന്ന ആളാണ് ..ഇത്രാമത്തെ വർഷത്തിലാ കണ്ടുപിടിച്ചത് തുടങ്ങിയ കാര്യങ്ങളിലേക്കൊന്നും ഞാൻ പോകുന്നില്ല.. അതെല്ലാം സ്കൂൾ കാലങ്ങളിൽ തന്നെ എല്ലാവർക്കുമറിയാമല്ലോ..


       മനുഷ്യന്റെ ഏറ്റവും വലിയ നേട്ടങ്ങളുടെ ലിസ്റ്റ് എടുത്താൽ വിമാനത്തിന് മുൻപന്തിയിൽ തന്നെ ആയിരിക്കും സ്ഥാനം...

        അങ്ങിനെ ആണെങ്കിൽ ഈ വിമാനങ്ങൾക്കുള്ള പ്രത്യകതകൾ എന്തൊക്കെയാണന്നുള്ള ഒന്ന് രണ്ട് കാര്യങ്ങൾ നോക്കാം..


         വിമാനങ്ങളിൽ ഇന്ധനം ശേഖരിച്ചു വെച്ചിരിക്കുന്ന ടാങ്കുകൾ രണ്ട് വശങ്ങളിലും ഉള്ള ചിറകുകളിലാണ്... എന്തായിരിക്കും അതിനു കാരണം... 

        നമ്മുടെ വിമാനത്തിന്റെ  ചിറകുകളെ വിങ്സ് (Wings) എന്നും ബോഡിയെ ഫ്യൂസിലേജ് (Fuselage) എന്നുമാണ് പറയാറുള്ളത്...   ഇതിൽ ഫ്യൂസിലേജിന്റെ അതായത്   ബോഡിയുടെ പുറകുവശത്തും അല്ലങ്കിൽ മുൻവശത്തും ആണ്  ഇന്ധനടാങ്ക് ഉള്ളത് ഉള്ളത് എങ്കിൽ വിമാനം സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്ധനം തീരുന്നതിനനുസരിച്ചു സെന്റർ ഗ്രാവിറ്റിയിൽ മാറ്റം വരുകളെയും അത് വിമാനത്തിന്റെ ബാലൻസിങ്ങിനു വേണ്ടി കൂടുതൽ ഊർജ്ജം ചിലവാക്കേണ്ടി വരുകയും ചെയ്യും. 

         അതുപോലെ യാത്രക്കാർക്കുള്ള സുരക്ഷ ഇന്ധന ടാങ്ക് വിങ്സ്ൽ ഉള്ളതാണ്. കാരണം ലാൻഡ് ചെയ്യുമ്പോൾ മറ്റും ഉണ്ടാകുന്ന അപകടങ്ങളിൽ... ഇന്ധന ടാങ്ക്  ഫ്യൂസിലേജ്ലാണ് ഉള്ളത് എങ്കിൽ  ടാങ്ക് തകർന്നു തീപിടുത്തം പോലെ ഉണ്ടാവുമ്പോൾ യാത്രക്കാർക്ക് കൂടുതൽ അപകടം സംഭവിക്കുകയും രക്ഷപ്രവർത്താനം കൂടുതൽ ദുഷ്കരമാകുകയും ചെയ്യും.

            പിന്നെ ഉള്ളകാരണം എൻജിൻ ചിറകുകളിൽ തന്നെ ഉള്ളത് എന്നതുകൊണ്ടുമാണ്.

ചിറകുകളിൽ ഉള്ള ടാങ്കിൽ നിന്നും ഇന്ധനം തുല്യമായണ് എൻജിനിലേക്ക് സപ്ലൈ ആകുന്നത്.. അതുകൊണ്ട് ഇരു വശങ്ങളിൽ ഉള്ള ബാലൻസിങ്ങും ശെരിയായി തന്നെ നിലനിൽക്കും..അതുപോലെ ഈ ചിറകുകളിൽ ഒരു വലിയ ടാങ്ക് അല്ല ഉണ്ടാവുക.. ഒരു ചിറകിൽ തന്നെ പാർട്ട് പാർട്ട് ആയി നിരവധി അറകളിൽ ആണ് ഇന്ധനം ഉണ്ടാവുന്നത്.


        അടുത്തത് ,  വിമാനത്തിൽ ഒരു പൈലറ്റും ഒരു കോ-പൈലറ്റുമാണുണ്ടാവുക. രണ്ടുപേർക്കും രണ്ട് തരത്തിൽ ഉള്ള ഭക്ഷണം ആണ് നൽകുക.. അതായത് മെയിൻ പൈലറ്റിന് ഫസ്റ്റ് ക്ലാസ്സ് യാത്രക്കാർക്ക് കൊടുക്കുന്ന ഭക്ഷണവും കോ- പൈലറ്റിന് എക്ണോമി ക്ലാസ്സ് യാത്രക്കാർക്കു കൊടുക്കുന്ന ഭക്ഷണവും ആണ് കൊടുക്കുക.  അതെന്തിനാണെന്ന് വെച്ചാൽ , ഒരേ ഭക്ഷണം ആണ് രണ്ടുപേരും കഴിക്കുന്നു എന്നു കരുതുക, അവർ കഴിച്ച ഭക്ഷണത്തിൽ നിന്നും വല്ല ഭക്ഷ്യവിഷബാധയും (food poison ) ഉണ്ടാവുകയാണ് എങ്കിൽ രണ്ട് പേർക്കും അത് ബാധിക്കുകയും വിമാനം നിയന്ത്രിക്കാൻ ആളില്ലാത്ത അവസ്ഥ വരുകയും ചെയ്യും..  അതിനാണ് രണ്ട് പേർക്കും രണ്ട് തരത്തിലുള്ള ഭക്ഷണം നൽകുന്നത്, അതാകുമ്പോൾ ഒരാൾക്കു ഭക്ഷ്യവിഷബാധ ഏറ്റാലും അടുത്ത ആൾക്ക് വിമാനം നിയന്ത്രിക്കാൻ കഴിയും..എന്നതാണ്. 1984-ൽ ഒരു എയർക്രാഫ്റ്റിൽ സാധാരണ പോലെ എല്ലാവരും ഒരുപോലെ ഉള്ള ഭക്ഷണം ആണ് കഴിച്ചിരുന്നത്... അന്ന് ആ ഭക്ഷണം കഴിച്ച പൈലറ്റുമാരടക്കം പലർക്കും ഭക്ഷ്യവിഷ ബാധ ഏറ്റു... വിമാനം നിയന്ത്രിക്കാൻ ആളില്ലാത്ത അവസ്ഥആയി...അതിനു ശേഷം ആണ് ഈ നിയമം നിലവിൽ വന്നത്.


     അടുത്തത്  വിമാനത്തിൽ വെച്ച് ആർക്കും മരണം സംഭവിച്ചിട്ടില്ല എന്നതാണ് ... എന്തു കൊണ്ടാണ് ഇങ്ങനെ...

സത്യം പറഞ്ഞാൽ അതിൽ പ്രേത്യേകിച്ചു ഒരു മായമോ, മന്ത്രമോ ഒന്നും തന്നെ ഇല്ല... പറക്കുന്ന വിമാനത്തിൽ ആരെങ്കിലും മരിച്ചാൽ ആ വ്യക്തിയെ, വിമാനം ലാൻഡ് ചെയ്യുന്ന എയർപോർട്ടിലേക്ക് കൈമാറും ആ പോർട്ടിലെ ഡോക്ട്ടേഴ്സ് പരിശോധിക്കുകയും മരണം ഉറപ്പാക്കുകയും.... പിന്നീട് ആ വ്യക്തിയുടെ മരണം ആ പോർട്ടിൽ വെച്ചാണ് എന്നും രേഖകളിൽ വരുകയും ചെയ്യും...അതുകൊണ്ടാണ് ഒരു രേഖകളിലും വിമാനത്തിൽ നിന്നും മരണപ്പെട്ടു എന്ന് ഇല്ലാത്തത് ....

ഇത് വായിക്കുമ്പോൾ നിങ്ങളുടെ മനസിൽ വന്ന അതെ ചോദ്യം എനിക്കും ഉണ്ടായിരുന്നു.. അപ്പോൾ ആരെങ്കിലും കൊലപ്പെടുത്തുകയാണങ്കിൽ... എവിടെ വെച്ച് കൊന്നു എന്ന് പറയും... എന്ന ചോദ്യം അല്ലെ... അത് വിമാനത്തിൽ വെച്ച് കൊലപാതകം ചെയ്യ്തു എന്ന് തന്നെ അല്ലാതെ വേറെ ഒന്നും പറയില്ല.. 😄😄.  അതുപോലെ തന്നെ  വിമാനത്തിൽ വെച്ച് ഒരാൾ വല്ല ക്രൈം  ചെയ്താൽ എയർഹോസ്റ്റേഴ്സിന് ആ ക്രൈം ചെയ്യുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും ഉണ്ട്... അതായത് വിലങ്ങും ഇട്ടു ഏതെങ്കിലും മൂലയിൽ കൊണ്ട് ഇരുത്താനും അവരെ കൊണ്ട് പറ്റും എന്ന്...ഈ എയർഹോസ്റ്റേഴ്സുമാർ  കാണാൻ സുന്ദരികൾ എല്ലാംതന്നെ പക്ഷെ പല ആയോധനകലകളും കഴിഞ്ഞാണ് അവർ ഈ ജോലിക് പ്രവേശിച്ചിരിക്കുന്നത്... എന്ന് പ്രത്യകം ഓർമിപ്പിക്കുന്നു.. 😄

        അതുപോലെ തന്നെ നമ്മൾ വിമാനത്തിലെ ടോയ്ലെറ്റിൽ കയറി നിശ്ചിത സമയം കഴിഞ്ഞും പുറത്തു വരാതിരിക്കുകയാണങ്കിൽ  പുറത്തു നിന്നും ടോയ്ലറ്റ് ഡോർ തുറക്കുന്നതിനുള്ള സംവിധാനം ഉണ്ട്, ഈ സംവിധാനം വഴി എയർഹോസ്റ്റേഴ്സുമാർക്ക് തുറക്കാൻ കഴിയും.... അവരോട് "കടക്കു പുറത്തു" എന്ന് പറയിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക.. 😄


      അടുത്തത്.. വിമാനത്തിന് എത്ര മൈലേജ് കിട്ടും... എന്റെ കഴിഞ്ഞ ലേഖനത്തിൽ കപ്പൽ മുതലാളിയോട് ചോദിച്ച അതെ ചോദ്യം 😄😄..

വിമാനത്തിലേ  മൈലേജ് കണക്കാക്കുന്നത് സമയം / ലിറ്റർ എന്ന കണക്കിലാണ് ,ഒരു ബോയിങ് 747 ശ്രേണിയിൽ ഉള്ള വിമാനത്തിന്റെ കണക്കനുസരിച്ചു...ഒരു മിനിറ്റിൽ 240 ലിറ്റർ ഇന്ധനമാണ് കത്തിപ്പൊക്കുന്നത്.. അതായത് 12 മുതൽ 20 ലിറ്ററിന് 1 കിലോമീറ്റർ (12-20 litter/ kilometer) എന്നകണക്കിനാണ് ബോയിങ് 747 വിമാനങ്ങളിൽ  ഇന്ധനം ചിലവാകുന്നത്. 


     അതുപോലെ ഒരു വിമാനത്തിന് ഉപയോഗിക്കുന്ന ഇലെക്ട്രിക്കൽ വയറിങ്ങിനുള്ള കേബിളുകളെ മൊത്തം നിവർത്തി വെച്ചാൽ 58 കിലോമീറ്ററോളം നീളം ഉണ്ടകുമാത്രേ..


   അതുപോലെ 10-15  മണിക്കൂറുകളോളം യാത്ര ചെയ്യുന്ന വിമാനങ്ങൾ നിയന്ത്രിക്കുന്ന പൈലറ്റുമാർക്ക്   ഒന്ന് നിവർന്നു കിടന്നു വിശ്രമിക്കാനും, വേണമെങ്കിൽ ഉറങ്ങിന്നതിനും വേണ്ടി പൈലറ്റ് ക്യാബീനകത്തു തന്നെ ചെറിയ രണ്ട് ബെഡ്‌റൂമുകൾ ഉണ്ട്‌... ഇരുന്നാൽ തലമുട്ടുന്ന അത്ര ഉയരത്തിൽ ഉള്ള അത്യാവശ്യം സൗകര്യം ഉള്ള ചെറിയ റൂമുകൾ ഉണ്ട്‌...


       വിമാനം പറന്നുയർന്നു ഒരു നിശ്ചിത ഉയർത്തിലെത്തിയാൽ പൈലറ്റ് ഓട്ടോ പൈലറ്റ് ഓണ് ചെയ്യും പിന്നെ ഡെസ്റ്റിനേഷൻ എയർപോർട്ട് നു ഏതാണ്ട് 1000 ഫിറ്റ് ഉയരത്തിൽ വരെ ഓട്ടോ പൈലറ്റ് ൽ ആണ് വിമാനം.


    അതുപോലെ  വിമാനത്തിന്റെ ബോഡിയിൽ ഏറ്റവും പുറകുവശത്തുള്ള താഴ്ഭാഗം പ്രത്യക ആംഗിളിൽ ചരിഞ്ഞാണ് ഇരിക്കുന്നത്.... അതിനു കാരണം വിമാനം റൺവേ-യിൽ നിന്നും ഉയരുമ്പോൾ മുൻവശം ആണ് ആദ്യം ഉയരുക.. ഇങ്ങിനെ മുൻ വശം ഉയരുമ്പോൾ പിൻ വശം റൺവേ യിൽ ഉരഞ്ഞു അപകടം സംഭവിക്കുമാതിരിക്കാൻ വേണ്ടിയാണ് വിമാനത്തിന്റ ബോഡിക്ക് പിൻ വശം ചരിവ് കോടുത്തിരിക്കുന്നത്....

..


  ✍️ shebeer khayoom

Friday 3 September 2021

ഉപഗ്രഹങ്ങൾ ഭൂമിയിലേക്ക് വീഴാത്തതെന്തുകൊണ്ട്



ഇത് വ്യക്തമാവാൻ തന്നിരിക്കുന്ന രണ്ടു ചിത്രങ്ങൾ നോക്കുക. ആദ്യത്തേത് ഒരാൾ ഒരു കല്ലെറിയുന്നതാണ്. കല്ലിന്റെ വേഗതയെ കുത്തനെയും (vertical) തീരശ്ചീനമായും (horizontal) ഉള്ള രണ്ടു ഘടകങ്ങളാക്കി കാണിച്ചിരിക്കുന്നു. തീരശ്ചീനഘടകത്തിന്നു എതിർദിശയിൽ ബലമൊന്നുമില്ലാത്തതിനാൽ കല്ല് ഭൂമിയിൽ വീഴുന്നത് വരെ ദൂരേക്ക് സഞ്ചരിക്കുന്നു.


കുത്തനെയുള്ള ഘടകത്തിന് എതിർദിശയിൽ ഗുരുത്വകർഷണം പ്രവർത്തിക്കുന്നതിനാൽ അത് (വേഗതയുടെ കുത്തനെയുള്ള ഘടകം) ആദ്യം കുറഞ്ഞുവരികയും പിന്നീട് ഗുരുത്വകർഷണത്തിന്റെ ദിശയിൽ കൂടി വന്നു കല്ല് ഭൂമിയിൽ വീഴുകയും ചെയ്യുന്നു. കല്ലെറിയുന്ന വേഗതക്കനുസരിച്ചു അത് ഭൂമിയിൽ വീഴുന്നതിന്ന് മുൻപ് കൂടുതൽ ദൂരം സഞ്ചരിക്കും.


രണ്ടാമത്തെ ചിത്രത്തിൽ ഭൂമിയുടെ ഉപരിതലത്തിൽ 250 കിലോമീറ്റര് ഉയരമുള്ള ഒരു സാങ്കല്പിക ഗോപുരത്തിന് മുകളിൽ നിന്ന് ഒരു പീരങ്കിയി(cannon) ൽ നിന്നും അഞ്ചു ഉണ്ടകൾ വെടി വെച്ച് വിടുന്നതാണ് കാണിച്ചിരിക്കുന്നത് ആദ്യത്തെ വേഗത കുറഞ്ഞ രണ്ടു ഉണ്ടകൾ A , B എന്നിവിടങ്ങളിൽ വീഴുന്നു. മൂന്നാമത്തെ ഉണ്ടയുടെ വേഗത വളരെ കൂടുതലാണ്. അതും ഗുരുത്വകരഷണത്തിന്റെ ഫലമായി താഴേക്ക് വീഴുന്നുണ്ട്, പക്ഷെ ഭൂമിയുടെ വക്രത (curvature ) കാരണം അതിന്ന് ഭൂമിയുടെ ഉപരിതലത്തിൽ എത്താൻ കഴിയുന്നില്ല. അതിനാൽ അത് C എന്ന പാതയിലൂടെ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ഉപഗ്രഹങ്ങൾക്കും ഇത് തന്നെയാണ് സംഭവിക്കുന്നത്. അവയും ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്നു പക്ഷെ ഭൂമിയുടെ വക്രത കാരണം ഒരിക്കലും ഭൂമിയിൽ എത്തുന്നില്ല. ഇതാണ് ഉപഗ്രഹങ്ങൾ ഭൂമിയിലേക്ക്‌ വീഴാതെ ഭൂമിക്കു ചുറ്റും കറങ്ങുന്നതിന്റെ രഹസ്യം.


ഭൂമിയുടെ ഗുരുത്വകരഷണത്തിന്നു മാത്രം വിധേയമായികൊണ്ടുള്ള ഈ വീഴ്ചയെ, നിർബാധ പതനം (free fall) എന്ന് പറയുന്നു.


നാലാമത്തെ ഉണ്ടയുടെ വേഗത 250 കിലോ മീറ്റർ ഉയരത്തിലുള്ള പാതയുടെ critical വേഗതയെക്കാൾ കൂടുതലായതു കൊണ്ട് അത് ദീർഘവൃത്താകാര പാതയിലൂടെ സഞ്ചരിക്കുന്നു. അഞ്ചാമത്തെ ഉണ്ടയുടെ വേഗത ഭൂമിയുടെ പലായന വേഗതയാണ്.. അതിനാൽ അത് ഒരു പരാബോളിക പാതയിലൂടെ ഭൂമി വിട്ടു പോകുന്നു. അതിന്റെ വേഗത ഇനിയും കൂട്ടിയാൽ അത് ഒരു ഹൈപ്പർബോളിക പാതയിലൂടെ ഭൂമിവിട്ടു പോകും.


മേൽ പറഞ്ഞ കാര്യങ്ങളിലെ നാലാമത്തെയും അഞ്ചാമത്തേയും കേസുകൾ കുറച്ചു വിഷമമുള്ളതാണ്. ഉപഗ്രഹങ്ങൾക്കു ഭൂമിയിൽ നിന്നും കുതിച്ചുയർന്നു പലായന വേഗത നല്കാൻ, ശക്തിയേറിയ റോക്കറ്റുകൾ വേണം. റഷ്യയുടെ ആദ്യകാലത്തെ ചില ഭാരം കുറഞ്ഞ ലൂണ ദൗത്യങ്ങൾ , ചൈനയുടെ ചാങ്എ ദൗത്യങ്ങൾ എന്നിവ ഈ രീതിയിൽ യാത്രചെയ്തിട്ടുണ്ട്.

എത്ര സ്പീഡിൽ സ്പെസിൽ പറക്കാൻ പറ്റും.

  



                        മനുഷ്യന് ഇന്നത്തെ സാങ്കേതികവിദ്യ വച്ച് പരമാവധി എത്ര സ്പീഡിൽ സ്പെസിൽ പറക്കാൻ പറ്റും. മനുഷ്യൻ ഇല്ലാത്ത ഏറ്റവും വേഗതയേറിയ പേടകം പാർക്കർ സൗരപേടകം ആണ്.  ഇപ്പോൾ ഉള്ള റെക്കോർഡ് അനുസരിച്ച് മനുഷ്യൻ സഞ്ചരിച്ച ഏറ്റവും ഉയർന്ന വേഗത, ചന്ദ്രനിൽ ഇറങ്ങുന്നതിനു മാസങ്ങൾക്ക് മുൻപ് അപ്പോളോ 10 ചന്ദ്രനെ ചുറ്റി പറന്നതിന് ശേഷം (test flight) ഭൂമിയിലേക്ക് തിരിക്കാൻ നേരം കൈവരിച്ച 39897 km/hr എന്ന വേഗതയാണ്.  സ്റ്റാർഷിപ്പ് ഇത് ബ്രേക്ക് ചെയ്യുമെന്ന് കരുതുന്നു, കാരണം ചൊവ്വയിലേക്കുള്ള വഴിയിൽ ഇത് 40000km /hr ന് മുകളിലുള്ള വേഗതയിൽ പായുമെന്ന് കരുതുന്നു. നാളെ നമ്മൾക്ക് ഈ വേഗത പോരാ. ഒരു ചെറിയ ഹിന്റ് തരാം.നമ്മൾ നിർമിച്ച particle accelerators ന് കണികകളെ പ്രകാശത്തിന്റെ 99.9 % വേഗതയിലേക്ക് തള്ളി വിടാൻ പറ്റും . ശക്തമായ വൈദ്യുതമണ്ഡലവും കാന്തിക മണ്ഡലവും ആണ് പണിപറ്റിക്കുന്നത്.                         (പ്രകാശത്തിന് അടുത്ത വേഗതയിൽ സഞ്ചരിക്കാനുള്ള സാധ്യതയെ പറ്റി കൊടുത്തിട്ടുള്ള ലിങ്ക് വായിക്കുക ). ഇത് പോലെ വലിയ ഒരു accelerator ന് ഷിപ്പിനെ മൊത്തമായും ഭൂമിയിൽ നിന്നും വലിച്ചെറിയാൻ പറ്റിയാൽ കിട്ടുന്ന വേഗത ഒന്ന് ആലോചിച്ച് നോക്കൂ . എന്തായാലും ഇപ്പോൾ നിലവിലുള്ള ഈ ഇന്ധനം ഉപയോഗിച്ചുള്ള പോക്കിൽ നമ്മൾ എവിടെയും എത്താൻ പോകുന്നില്ല.  നിമിഷങ്ങൾ കൊണ്ട് അല്ലെങ്കിൽ മണിക്കൂറുകൾ കൊണ്ട് ചൊവ്വയിൽ എത്താൻ പറ്റുന്ന ഒരു അവസ്ഥ വരണം'

ദിനോസറുകൾക്കും മുൻപ്

ഭൂമിയിൽ ഇന്നേ വരെ ജീവിച്ചതിൽ വെച്ചേറ്റവും വലിയ ജീവിവിഭാഗങ്ങളിൽ ഒന്നാണ് മുകളിൽ പറഞ്ഞ ദിനോസർകൂട്ടം.𝟏𝟓𝟎 മില്യൺ വർഷങ്ങൾക്ക് മുൻപ് അവർ ഇവിടം അ...