Friday 30 July 2021

മരതകം എന്ന പച്ച രത്നം



.


നവരത്നങ്ങളിൽ ഒന്നായ മരതകം (Emerald) മറ്റു രത്നങ്ങളെ അപേക്ഷിച്ച് മൃദുവായ ഒരിനം കല്ല്‌ ആണ്, ഇന്ത്യയിൽ ജെയ്‌പൂർ, ഗോൽക്കൊണ്ട എന്നീ സ്ഥലങ്ങളിൽ ആണ് മരതകം കൂടുതലായി ലഭിക്കുന്നത്, പച്ചനിറത്തിൽ കാണപ്പെടുന്ന മരതകം തെക്കേ അമേരിക്കയിലും കാണപ്പെടുന്നു. വജ്രത്തെക്കാൾ പ്രാധാന്യമുള്ള ചില മരതകങ്ങളും ലോകത്തുണ്ട്. അവ പട്രീഷ്യ, ദേവന്ശയാർ എന്ന പേരുകളിൽ അറിയപ്പെടുന്നു,
ലോകമെമ്പാടും വജ്രത്തെക്കാൾ വിലയേറിയതായി കണക്കാക്കപ്പെടുന്നതു മരതകം ആണ്‌. മാണിക്യത്തിനു മാത്രമാണു പൊതുവെ മരതകത്തേക്കാൾ വിലയുള്ളത്‌..!!
എന്നിരുന്നാലും, “കാരറ്റിന്റെ" അടിസ്ഥാനത്തിൽ താരതമ്യം ചെയ്‌താൽ ഗുണമേന്മയേറിയ മരതകങ്ങളാണു ലോകത്തിലെ ഏറ്റവും വിലയേറിയ രത്‌നങ്ങൾ” എന്നാണു ഭൂഗർഭശാസ്‌ത്ര വിദഗ്‌ധനായ ടെറി ഓട്ടവേയുടെ അഭിപ്രായം. ഇതിന്‌ ഇത്രയും വില വരാനുള്ള ഒരു കാരണം ഭൂമിയിൽ മരതകം വളരെ ദൗർലഭ്യമാണ്‌ എന്നുളളതാണ്. സാധാരണ മൂലകങ്ങളായ അലുമിനിയവും സിലിക്കണും വിരള മൂലകമായ "ബെറീലിയ" വുമായി കൂടിച്ചേർന്നാണു മരതകം ഉണ്ടാകുന്നത്‌. അൽപ്പ മൂലകങ്ങളായ ക്രോമിയമോ വനേഡിയമോ ചെറിയ അളവിൽ ഉള്ളതാണു മരതകത്തിന്റെ ഉജ്വല പച്ചനിറത്തിനു കാരണം.
പുരാതന കാലം മുതൽ മരതകം ഖനനം ചെയ്യപ്പെടുന്നത് ഈജിപ്‌തിൽ നിന്നായിരുന്നു. ആയിരക്കണക്കിനു വർഷങ്ങളോളം മരതകങ്ങൾ എല്ലാം തന്നെ ലഭിച്ചിരുന്നത്‌ കെയ്‌റോയുടെ തെക്കു കിഴക്കായി 700 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന പ്രസിദ്ധ "ക്ലിയോപാട്രയുടെ ഖനി" കളിൽ നിന്നായിരുന്നു. ആദ്യം ഈജിപ്‌തുകാരും പിന്നീട്‌ റോമാക്കാരും തുർക്കികളും ഇവിടെ നിന്നും മരതകം കുഴിച്ചെടുത്തു. ഭയങ്കരമായ മരുച്ചൂടും ഭൂഗർഭ ഖനികളിലെ പൊടിയും പുകയുമെല്ലാം നിമിത്തം തൊഴിലാളികൾക്കു കഠിനമായ ദുരിതങ്ങൾ നേരിടേണ്ടി വന്നു. നൈൽ നദി പ്രദേശത്തുനിന്നു വരുന്ന സഞ്ചാര വ്യാപാരികളാണ്‌ ഈ രത്‌നങ്ങളെല്ലാം പുറംലോകത്ത്‌ എത്തിച്ചത്.പുരാതന നാളുകളിൽ ആളുകൾ മരതകം കിട്ടാൻ അതിയായി ആഗ്രഹിച്ചിരുന്നത്‌ അവയുടെ മനോഹാരിതകൊണ്ടു മാത്രമായിരുന്നില്ല, അവയ്‌ക്കു മാന്ത്രികശക്തിയും രോഗങ്ങൾ സൗഖ്യമാക്കാനുള്ള കഴിവും ഉണ്ടെന്ന്‌ അവർ കരുതിയിരുന്നതിനാലും ആയിരുന്നു. മരതകം പലതരം അസുഖങ്ങൾ ശമിപ്പിക്കുന്നതായി വിശ്വസിക്കപ്പെട്ടിരുന്നു. മരതകം ധരിച്ചാൽ വന്ധ്യത മാറിക്കിട്ടുമെന്നും, സ്‌ത്രീകളെ വശീകരിക്കാനാകും എന്നും കരുതപ്പെട്ടിരുന്നു.
ലോകത്തിലെ ഏറ്റവും ദരിദ്രരായ ആളുകളാണ്‌ പാറപോലെ കടുപ്പമേറിയ ഭൂമിയിൽ നിന്നും (രത്നഖനി)വളരെ കഷ്ടപ്പെട്ട്‌ ഇന്ന്‌ ഈ രത്‌നങ്ങൾ കുഴിച്ചെടുക്കുന്നത്‌. അമൂല്യമായ ഈ രത്നകല്ലുകൾ കണ്ടെത്തുന്നവരിൽ ഭൂരിഭാഗത്തിനും അത്തരം ഒരു രത്‌നം ധരിക്കാൻ വേണ്ടത്ര പണം സ്വരൂക്കൂട്ടുന്നതു സങ്കൽപ്പിക്കാൻ പോലും കഴിയുകയില്ല എന്നതു മരതക വ്യവസായത്തിലെ വേദനയേറിയ വിരോധാഭാസങ്ങളിൽ ഒന്നാണ്‌. ഖനി തൊഴിലാളികൾ, രത്നം ഒളിപ്പിച്ചു കടത്താതിരിക്കാൻ മിക്കവാറും എല്ലാ ഖനികൾക്കും സ്വന്തം സുരക്ഷാ സേനകളും പരിശോധനാ സംവിധാനവും ഉണ്ട്‌. സദാ ജാഗരൂകരായി നിൽക്കുന്ന കാവൽക്കാരുടെ തോക്കിൻ മുനയിലാണ്‌ തൊഴിലാളികൾ കഠിനാധ്വാനം ചെയ്‌തു രത്നങ്ങൾ കുഴിക്കുന്നതും മിനുസപ്പെടുത്തുന്നതും.
ഈ ക്രമീകരണങ്ങൾ ഒക്കെ ഉണ്ടെങ്കിലും ലോകവ്യാപക മരതക വ്യാപാരത്തിൽ കൂടുതലും നിയമവിരുദ്ധമായി നടക്കുന്നു എന്നാണു വിദഗ്‌ധരുടെ അഭിപ്രായം. “രേഖകൾ ഇല്ലാതെയും നികുതി അടയ്‌ക്കാതെയും ഒളിച്ചും അതുപോലെതന്നെ കരിഞ്ചന്തയിൽ പൂഴ്‌ത്തിവെച്ചുമാണ്‌ മരതക വിൽപ്പനയിൽ ഏറെയും നടത്തുന്നത്‌. ഉയർന്ന ഗുണനിലവാരമുള്ള ഏതാണ്ട്‌ എല്ലാ മരതകങ്ങളും എപ്പോഴെങ്കിലും നിയമവിരുദ്ധമായി കയറ്റിറക്കുമതി ചെയ്യപ്പെട്ടിട്ടുണ്ട്‌,” നാഷണൽ ജിയോഗ്രഫിക്‌ മാഗസിൻ പറയുന്നു.
മരതക ക്രിസ്റ്റലുകൾക്കു സ്വാഭാവികവും ആന്തരികവുമായ ധാരാളം ന്യൂനതകൾ കാണാറുണ്ട്‌. അവയെ "ഇൻക്ലൂഷൻസ്‌ " എന്നു വിളിക്കുന്നു. ഈ ന്യൂനതകൾ രത്‌നത്തിന്റെ ബാഹ്യപ്രതലത്തിലേക്ക്‌ ഉണ്ടായാൽ ചെറു വിള്ളലുകൾപോലെ കാണപ്പെടും. തന്മൂലം അതിന്റെ ഭംഗിയും മൂല്യവും വളരെ താഴുന്നു. എന്നാൽ, ന്യൂനതകൾ ഉള്ള ഇത്തരം രത്‌നങ്ങൾ ശുചിയാക്കി പോളിഷ്‌ ചെയ്‌ത ശേഷം ചൂടുള്ള ദേവദാരു എണ്ണയിലോ പനയെണ്ണയിലോ മുക്കി സമർത്ഥമായി അതിന്റെ ന്യൂനതകൾ മറച്ചുവെക്കാൻ സാധിക്കും. ചൂടാക്കിയ എണ്ണയിലിടുമ്പോൾ രത്നകല്ലിന്റെ വളരെ ചെറിയ വിടവുകളിൽനിന്നു വായു പുറത്തു പോകുന്നു, അപ്പോൾ ആ വിടവ് കാണാനാകാത്ത വിധത്തിൽ എണ്ണ വിടവിലേക്ക് ഇറങ്ങി ചെല്ലുന്നു; പിന്നീട് ഇവയെ പോളീഷ് ചെയ്ത് ഒന്നാന്തരം രത്‌നങ്ങളെന്ന വ്യാജേന വിൽക്കുന്നു. എന്നാൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ എണ്ണ ബാഷ്‌പമായി പോകും. അപ്പോൾ ഈ വിടവുകൾ വീണ്ടും പ്രത്യക്ഷപ്പെടുന്നു. "അനധികൃതമായി" നടക്കുന്ന ഇതു പോലുളള കച്ചവടങ്ങളിൽ, ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം വളരെ സാമ്പത്തിക നഷ്ടം വരുകയും ചെയ്യുന്നു.
കൂടാതെ, യഥാർത്ഥ മരതക രത്നത്തെ വെല്ലുന്ന വ്യാജ രത്നങ്ങളും സുലഭമാണ്. പോളിഷ്‌ ചെയ്‌തതും മുറിച്ചെടുത്തതുമായ പച്ച നിറത്തിലുള്ള സ്‌ഫടിക (ചില്ല് ) കഷണങ്ങൾ മരതകമാണെന്നു പറഞ്ഞു വിൽക്കുന്ന സംഭവം ഒട്ടുമിക്ക രാജ്യങ്ങളിലുമുണ്ട്, ഇപ്പോഴും അങ്ങനെ നടക്കുകയും ചെയ്യുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് വൻ വില കൊടുത്ത് താൻ സ്വന്തമാക്കി വെച്ചിരിക്കുന്നത്‌ വ്യാജ രത്നമാണെന്ന്‌ അറിയാതെ വളരെ അധികം ആളുകൾ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്‌. അതു യഥാർഥ രത്‌നമാണെന്നാണ്‌ അവർ ധരിച്ചിരുന്നത്‌; നാഷണൽ ജിയോഗ്രഫിക്‌ മാഗസിൻ നിരീക്ഷിക്കുന്നു: “പൊതുജനങ്ങളെ പോലെ വിദഗ്‌ധർക്കും ചതി പറ്റിയിട്ടുണ്ട്‌.” എന്നുവരികിലും, ഒരു രത്‌നം ശരിക്കുള്ള മരതകമാണോ എന്ന്‌ ഉറപ്പുവരുത്താൻ രത്‌നവിദഗ്‌ധനെ സഹായിക്കുന്ന പരിശോധനാ രീതികൾ ഇന്നു നിലവിലുണ്ട്‌.

ദിനോസറുകൾക്കും മുൻപ്

ഭൂമിയിൽ ഇന്നേ വരെ ജീവിച്ചതിൽ വെച്ചേറ്റവും വലിയ ജീവിവിഭാഗങ്ങളിൽ ഒന്നാണ് മുകളിൽ പറഞ്ഞ ദിനോസർകൂട്ടം.𝟏𝟓𝟎 മില്യൺ വർഷങ്ങൾക്ക് മുൻപ് അവർ ഇവിടം അ...