Wednesday 2 March 2022

 ഭൂമി അതിന്റെ ചരിത്രത്തിലെ ആറാമത്തെ കൂട്ട വംശനാശത്തിന് സാക്ഷ്യം വഹിക്കുന്നതായി ഹവായ് സര്‍വ്വകലാശാലയുടെ ഒരു പഠനം അവകാശപ്പെടുന്ന. 

നമ്മുടെ ഗ്രഹത്തിന്റെ ചരിത്രത്തില്‍ മുമ്പ് അഞ്ച് പ്രാവശ്യം മാത്രമാണ് ഇത്രയധികം ജീവജാലങ്ങളും ജൈവവൈവിധ്യവും വളരെ പെട്ടെന്ന് നഷ്ടപ്പെട്ടിട്ടുള്ളത്. അഞ്ചാമത്തേത് ദിനോസറുകള്‍ തുടച്ചുനീക്കപ്പെട്ട സമയമായിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ സംഭവിക്കുന്നതിനെ 'ആറാമത്തെ കൂട്ട വംശനാശം' എന്ന് ശാസ്ത്രജ്ഞരും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരും വിളിക്കുന്നത്. ഇന്നത്തെ ജൈവവൈവിധ്യം നഷ്ടപ്പെടുന്നതിനെ 'ജൈവ ഉന്മൂലനം' എന്നുപോലും ചിലര്‍ വിശേഷിപ്പിച്ചിട്ടുണ്ട്.


വംശനാശം ജീവിതത്തിന്റെ ഭാഗമാണ്, മൃഗങ്ങളും സസ്യങ്ങളും എല്ലാ സമയത്തും അപ്രത്യക്ഷമാകുന്നുണ്ട്. നമ്മുടെ ഗ്രഹത്തില്‍ ഇതുവരെ ഉണ്ടായിരുന്ന എല്ലാ ജീവജാലങ്ങളുടെയും ഏകദേശം 98 ശതമാനത്തിനും ഇപ്പോള്‍ വംശനാശം സംഭവിച്ചിരിക്കുന്നു.


ഒരു ജീവി വംശനാശം സംഭവിക്കുമ്പോള്‍, ആവാസവ്യവസ്ഥയില്‍ അതിന്റെ പങ്ക് സാധാരണയായി പുതിയ ജീവികളാല്‍ അല്ലെങ്കില്‍ നിലവിലുള്ള മറ്റ് ജീവജാലങ്ങളാല്‍ നികത്തപ്പെടുന്നു. ഭൂമിയുടെ 'സാധാരണ' വംശനാശത്തിന്റെ നിരക്ക് 100 വര്‍ഷത്തില്‍ 10,000 സ്പീഷീസുകള്‍ക്ക് 0.1 മുതല്‍ 1 സ്പീഷിസ് വരെയാകുമെന്ന് പലപ്പോഴും കരുതപ്പെടുന്നു. വംശനാശത്തിന്റെ പശ്ചാത്തല നിരക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്.


ജീവിവര്‍ഗ്ഗങ്ങള്‍ മാറ്റിസ്ഥാപിക്കപ്പെടുന്നതിനേക്കാള്‍ വളരെ വേഗത്തില്‍ അപ്രത്യക്ഷമാകുന്നതാണ് കൂട്ട വംശനാശം. ഇത് സാധാരണയായി നിര്‍വചിക്കപ്പെടുന്നത് ലോകത്തിലെ 75% സ്പീഷീസുകളും ഭൂമിശാസ്ത്രപരമായ ഒരു 'ഹ്രസ്വ' സമയത്തിനുള്ളില്‍, അതായത് 2.8 ദശലക്ഷം വര്‍ഷത്തില്‍ താഴെ മാത്രം നഷ്ടപ്പെടുന്ന സാഹചര്യമായാണ്.

ദിനോസറുകൾക്കും മുൻപ്

ഭൂമിയിൽ ഇന്നേ വരെ ജീവിച്ചതിൽ വെച്ചേറ്റവും വലിയ ജീവിവിഭാഗങ്ങളിൽ ഒന്നാണ് മുകളിൽ പറഞ്ഞ ദിനോസർകൂട്ടം.𝟏𝟓𝟎 മില്യൺ വർഷങ്ങൾക്ക് മുൻപ് അവർ ഇവിടം അ...