....വിമാനത്തിന്റെ കാണാകാഴ്ചകൾ....
""വിമാനത്തിന്റെ ഇന്ധന ടാങ്ക് ചിറകുകളിൽ ആണ് ഉള്ളത്, എന്തിനാണ് ടാങ്ക് ചിറകുകളിൽ വെച്ചിരിക്കുന്നത് ??? പൈലറ്റ് മാർ രണ്ട് പേർക്കും എന്തിനാണ് രണ്ട് തരം ഭക്ഷണം കൊടുക്കുന്നത്??? വിമാനം പറക്കുമ്പോൾ ആകാശത്തുവേച്ചു ഇത് വരെ ആരും മരിച്ചിട്ടില്ലത്രേ!! എന്തു കൊണ്ട്??? വിമാനത്തിന് എത്ര മൈലേജ് കിട്ടും??? എന്ന് തുടങ്ങിയുള്ള രസകരമായ വിശേഷങ്ങളാണ് എന്റെ ഇന്നത്തെ പോസ്റ്റ്.
വിമാനം കണ്ടുപ്പിടിച്ചത് ഇന്ന ആളാണ് ..ഇത്രാമത്തെ വർഷത്തിലാ കണ്ടുപിടിച്ചത് തുടങ്ങിയ കാര്യങ്ങളിലേക്കൊന്നും ഞാൻ പോകുന്നില്ല.. അതെല്ലാം സ്കൂൾ കാലങ്ങളിൽ തന്നെ എല്ലാവർക്കുമറിയാമല്ലോ..
മനുഷ്യന്റെ ഏറ്റവും വലിയ നേട്ടങ്ങളുടെ ലിസ്റ്റ് എടുത്താൽ വിമാനത്തിന് മുൻപന്തിയിൽ തന്നെ ആയിരിക്കും സ്ഥാനം...
അങ്ങിനെ ആണെങ്കിൽ ഈ വിമാനങ്ങൾക്കുള്ള പ്രത്യകതകൾ എന്തൊക്കെയാണന്നുള്ള ഒന്ന് രണ്ട് കാര്യങ്ങൾ നോക്കാം..
വിമാനങ്ങളിൽ ഇന്ധനം ശേഖരിച്ചു വെച്ചിരിക്കുന്ന ടാങ്കുകൾ രണ്ട് വശങ്ങളിലും ഉള്ള ചിറകുകളിലാണ്... എന്തായിരിക്കും അതിനു കാരണം...
നമ്മുടെ വിമാനത്തിന്റെ ചിറകുകളെ വിങ്സ് (Wings) എന്നും ബോഡിയെ ഫ്യൂസിലേജ് (Fuselage) എന്നുമാണ് പറയാറുള്ളത്... ഇതിൽ ഫ്യൂസിലേജിന്റെ അതായത് ബോഡിയുടെ പുറകുവശത്തും അല്ലങ്കിൽ മുൻവശത്തും ആണ് ഇന്ധനടാങ്ക് ഉള്ളത് ഉള്ളത് എങ്കിൽ വിമാനം സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്ധനം തീരുന്നതിനനുസരിച്ചു സെന്റർ ഗ്രാവിറ്റിയിൽ മാറ്റം വരുകളെയും അത് വിമാനത്തിന്റെ ബാലൻസിങ്ങിനു വേണ്ടി കൂടുതൽ ഊർജ്ജം ചിലവാക്കേണ്ടി വരുകയും ചെയ്യും.
അതുപോലെ യാത്രക്കാർക്കുള്ള സുരക്ഷ ഇന്ധന ടാങ്ക് വിങ്സ്ൽ ഉള്ളതാണ്. കാരണം ലാൻഡ് ചെയ്യുമ്പോൾ മറ്റും ഉണ്ടാകുന്ന അപകടങ്ങളിൽ... ഇന്ധന ടാങ്ക് ഫ്യൂസിലേജ്ലാണ് ഉള്ളത് എങ്കിൽ ടാങ്ക് തകർന്നു തീപിടുത്തം പോലെ ഉണ്ടാവുമ്പോൾ യാത്രക്കാർക്ക് കൂടുതൽ അപകടം സംഭവിക്കുകയും രക്ഷപ്രവർത്താനം കൂടുതൽ ദുഷ്കരമാകുകയും ചെയ്യും.
പിന്നെ ഉള്ളകാരണം എൻജിൻ ചിറകുകളിൽ തന്നെ ഉള്ളത് എന്നതുകൊണ്ടുമാണ്.
ചിറകുകളിൽ ഉള്ള ടാങ്കിൽ നിന്നും ഇന്ധനം തുല്യമായണ് എൻജിനിലേക്ക് സപ്ലൈ ആകുന്നത്.. അതുകൊണ്ട് ഇരു വശങ്ങളിൽ ഉള്ള ബാലൻസിങ്ങും ശെരിയായി തന്നെ നിലനിൽക്കും..അതുപോലെ ഈ ചിറകുകളിൽ ഒരു വലിയ ടാങ്ക് അല്ല ഉണ്ടാവുക.. ഒരു ചിറകിൽ തന്നെ പാർട്ട് പാർട്ട് ആയി നിരവധി അറകളിൽ ആണ് ഇന്ധനം ഉണ്ടാവുന്നത്.
അടുത്തത് , വിമാനത്തിൽ ഒരു പൈലറ്റും ഒരു കോ-പൈലറ്റുമാണുണ്ടാവുക. രണ്ടുപേർക്കും രണ്ട് തരത്തിൽ ഉള്ള ഭക്ഷണം ആണ് നൽകുക.. അതായത് മെയിൻ പൈലറ്റിന് ഫസ്റ്റ് ക്ലാസ്സ് യാത്രക്കാർക്ക് കൊടുക്കുന്ന ഭക്ഷണവും കോ- പൈലറ്റിന് എക്ണോമി ക്ലാസ്സ് യാത്രക്കാർക്കു കൊടുക്കുന്ന ഭക്ഷണവും ആണ് കൊടുക്കുക. അതെന്തിനാണെന്ന് വെച്ചാൽ , ഒരേ ഭക്ഷണം ആണ് രണ്ടുപേരും കഴിക്കുന്നു എന്നു കരുതുക, അവർ കഴിച്ച ഭക്ഷണത്തിൽ നിന്നും വല്ല ഭക്ഷ്യവിഷബാധയും (food poison ) ഉണ്ടാവുകയാണ് എങ്കിൽ രണ്ട് പേർക്കും അത് ബാധിക്കുകയും വിമാനം നിയന്ത്രിക്കാൻ ആളില്ലാത്ത അവസ്ഥ വരുകയും ചെയ്യും.. അതിനാണ് രണ്ട് പേർക്കും രണ്ട് തരത്തിലുള്ള ഭക്ഷണം നൽകുന്നത്, അതാകുമ്പോൾ ഒരാൾക്കു ഭക്ഷ്യവിഷബാധ ഏറ്റാലും അടുത്ത ആൾക്ക് വിമാനം നിയന്ത്രിക്കാൻ കഴിയും..എന്നതാണ്. 1984-ൽ ഒരു എയർക്രാഫ്റ്റിൽ സാധാരണ പോലെ എല്ലാവരും ഒരുപോലെ ഉള്ള ഭക്ഷണം ആണ് കഴിച്ചിരുന്നത്... അന്ന് ആ ഭക്ഷണം കഴിച്ച പൈലറ്റുമാരടക്കം പലർക്കും ഭക്ഷ്യവിഷ ബാധ ഏറ്റു... വിമാനം നിയന്ത്രിക്കാൻ ആളില്ലാത്ത അവസ്ഥആയി...അതിനു ശേഷം ആണ് ഈ നിയമം നിലവിൽ വന്നത്.
അടുത്തത് വിമാനത്തിൽ വെച്ച് ആർക്കും മരണം സംഭവിച്ചിട്ടില്ല എന്നതാണ് ... എന്തു കൊണ്ടാണ് ഇങ്ങനെ...
സത്യം പറഞ്ഞാൽ അതിൽ പ്രേത്യേകിച്ചു ഒരു മായമോ, മന്ത്രമോ ഒന്നും തന്നെ ഇല്ല... പറക്കുന്ന വിമാനത്തിൽ ആരെങ്കിലും മരിച്ചാൽ ആ വ്യക്തിയെ, വിമാനം ലാൻഡ് ചെയ്യുന്ന എയർപോർട്ടിലേക്ക് കൈമാറും ആ പോർട്ടിലെ ഡോക്ട്ടേഴ്സ് പരിശോധിക്കുകയും മരണം ഉറപ്പാക്കുകയും.... പിന്നീട് ആ വ്യക്തിയുടെ മരണം ആ പോർട്ടിൽ വെച്ചാണ് എന്നും രേഖകളിൽ വരുകയും ചെയ്യും...അതുകൊണ്ടാണ് ഒരു രേഖകളിലും വിമാനത്തിൽ നിന്നും മരണപ്പെട്ടു എന്ന് ഇല്ലാത്തത് ....
ഇത് വായിക്കുമ്പോൾ നിങ്ങളുടെ മനസിൽ വന്ന അതെ ചോദ്യം എനിക്കും ഉണ്ടായിരുന്നു.. അപ്പോൾ ആരെങ്കിലും കൊലപ്പെടുത്തുകയാണങ്കിൽ... എവിടെ വെച്ച് കൊന്നു എന്ന് പറയും... എന്ന ചോദ്യം അല്ലെ... അത് വിമാനത്തിൽ വെച്ച് കൊലപാതകം ചെയ്യ്തു എന്ന് തന്നെ അല്ലാതെ വേറെ ഒന്നും പറയില്ല.. 😄😄. അതുപോലെ തന്നെ വിമാനത്തിൽ വെച്ച് ഒരാൾ വല്ല ക്രൈം ചെയ്താൽ എയർഹോസ്റ്റേഴ്സിന് ആ ക്രൈം ചെയ്യുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും ഉണ്ട്... അതായത് വിലങ്ങും ഇട്ടു ഏതെങ്കിലും മൂലയിൽ കൊണ്ട് ഇരുത്താനും അവരെ കൊണ്ട് പറ്റും എന്ന്...ഈ എയർഹോസ്റ്റേഴ്സുമാർ കാണാൻ സുന്ദരികൾ എല്ലാംതന്നെ പക്ഷെ പല ആയോധനകലകളും കഴിഞ്ഞാണ് അവർ ഈ ജോലിക് പ്രവേശിച്ചിരിക്കുന്നത്... എന്ന് പ്രത്യകം ഓർമിപ്പിക്കുന്നു.. 😄
അതുപോലെ തന്നെ നമ്മൾ വിമാനത്തിലെ ടോയ്ലെറ്റിൽ കയറി നിശ്ചിത സമയം കഴിഞ്ഞും പുറത്തു വരാതിരിക്കുകയാണങ്കിൽ പുറത്തു നിന്നും ടോയ്ലറ്റ് ഡോർ തുറക്കുന്നതിനുള്ള സംവിധാനം ഉണ്ട്, ഈ സംവിധാനം വഴി എയർഹോസ്റ്റേഴ്സുമാർക്ക് തുറക്കാൻ കഴിയും.... അവരോട് "കടക്കു പുറത്തു" എന്ന് പറയിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക.. 😄
അടുത്തത്.. വിമാനത്തിന് എത്ര മൈലേജ് കിട്ടും... എന്റെ കഴിഞ്ഞ ലേഖനത്തിൽ കപ്പൽ മുതലാളിയോട് ചോദിച്ച അതെ ചോദ്യം 😄😄..
വിമാനത്തിലേ മൈലേജ് കണക്കാക്കുന്നത് സമയം / ലിറ്റർ എന്ന കണക്കിലാണ് ,ഒരു ബോയിങ് 747 ശ്രേണിയിൽ ഉള്ള വിമാനത്തിന്റെ കണക്കനുസരിച്ചു...ഒരു മിനിറ്റിൽ 240 ലിറ്റർ ഇന്ധനമാണ് കത്തിപ്പൊക്കുന്നത്.. അതായത് 12 മുതൽ 20 ലിറ്ററിന് 1 കിലോമീറ്റർ (12-20 litter/ kilometer) എന്നകണക്കിനാണ് ബോയിങ് 747 വിമാനങ്ങളിൽ ഇന്ധനം ചിലവാകുന്നത്.
അതുപോലെ ഒരു വിമാനത്തിന് ഉപയോഗിക്കുന്ന ഇലെക്ട്രിക്കൽ വയറിങ്ങിനുള്ള കേബിളുകളെ മൊത്തം നിവർത്തി വെച്ചാൽ 58 കിലോമീറ്ററോളം നീളം ഉണ്ടകുമാത്രേ..
അതുപോലെ 10-15 മണിക്കൂറുകളോളം യാത്ര ചെയ്യുന്ന വിമാനങ്ങൾ നിയന്ത്രിക്കുന്ന പൈലറ്റുമാർക്ക് ഒന്ന് നിവർന്നു കിടന്നു വിശ്രമിക്കാനും, വേണമെങ്കിൽ ഉറങ്ങിന്നതിനും വേണ്ടി പൈലറ്റ് ക്യാബീനകത്തു തന്നെ ചെറിയ രണ്ട് ബെഡ്‌റൂമുകൾ ഉണ്ട്... ഇരുന്നാൽ തലമുട്ടുന്ന അത്ര ഉയരത്തിൽ ഉള്ള അത്യാവശ്യം സൗകര്യം ഉള്ള ചെറിയ റൂമുകൾ ഉണ്ട്...
വിമാനം പറന്നുയർന്നു ഒരു നിശ്ചിത ഉയർത്തിലെത്തിയാൽ പൈലറ്റ് ഓട്ടോ പൈലറ്റ് ഓണ് ചെയ്യും പിന്നെ ഡെസ്റ്റിനേഷൻ എയർപോർട്ട് നു ഏതാണ്ട് 1000 ഫിറ്റ് ഉയരത്തിൽ വരെ ഓട്ടോ പൈലറ്റ് ൽ ആണ് വിമാനം.
അതുപോലെ വിമാനത്തിന്റെ ബോഡിയിൽ ഏറ്റവും പുറകുവശത്തുള്ള താഴ്ഭാഗം പ്രത്യക ആംഗിളിൽ ചരിഞ്ഞാണ് ഇരിക്കുന്നത്.... അതിനു കാരണം വിമാനം റൺവേ-യിൽ നിന്നും ഉയരുമ്പോൾ മുൻവശം ആണ് ആദ്യം ഉയരുക.. ഇങ്ങിനെ മുൻ വശം ഉയരുമ്പോൾ പിൻ വശം റൺവേ യിൽ ഉരഞ്ഞു അപകടം സംഭവിക്കുമാതിരിക്കാൻ വേണ്ടിയാണ് വിമാനത്തിന്റ ബോഡിക്ക് പിൻ വശം ചരിവ് കോടുത്തിരിക്കുന്നത്....
..
✍️ shebeer khayoom
No comments:
Post a Comment