Sunday 19 September 2021

 കോടിക്കോടിക്കണക്കിനു നക്ഷത്രങ്ങളുടെയും നക്ഷത്ര സമൂഹങ്ങളുടെയും ഇടയിൽ സൂര്യനെന്തു സ്ഥാനം? ഭൂമിക്കോ? ഒരു ധൂളിയുടെപോലും വലുപ്പം സൗരയൂഥത്തിനു തന്നെയില്ല.  അണു സമമായ  ഭൂമിയിൽ സൗരോർജത്തിൽ, വൈദ്യുതിയുടെ-ഇടിമിന്നലിൽ നിന്ന് - സാന്നിധ്യത്തിൽ  പദാർത്ഥ ബാഹുല്യം കൊണ്ടുവന്ന  രാസപ്രവർത്തനങ്ങൾ സംകീരണമായ, ജീവകോശത്തിന്റെ അടിസ്ഥാനഘടകങ്ങളായ പദാർത്ഥ സമുച്ചയങ്ങളിലേക്കു നയിച്ച്. അമിനോ ആസിഡുകളും പ്രോടീനുകളും ഉണ്ടായിവന്നു.  സ്വയം പകർപ്പ് നിർമിക്കുവാൻ കഴിവുള്ള ഏകകോശജീവികളായി അവ രൂപാന്തരപ്പെട്ടു. ഊർജം  വെളിയിൽനിന്നു ആഗിരണം ചെയ്യുവാനും ചലിക്കുവാനും അവക്ക് കഴിവ് സിദ്ധിച്ചു. ബഹു കോശങ്ങളായി പരിണമിക്കുവാൻ നൂറ്റാണ്ടുകളെടുത്തു കാണും. വളരെ ലളിതമായ ജീവികൾ ഉടലെടുക്കുവാൻ ദശലക്ഷം വർഷങ്ങളും. ചെറു വിരകളും മൽസ്യങ്ങളും ഉണ്ടായിവന്നു. വേലിയേറ്റവും വേലിയിറക്കവും അവയെ കരയിലെത്തിക്കുക്കയും അവക്ക് കരയിൽ  ജീവിക്കുവാനുള്ള കഴിവ് കൈവരുകയും ചെയ്തു. വളരെ സാവകാശമാണ് ആദ്യ ജന്തുക്കൾ പ്രത്യക്ഷപ്പെട്ടത്. സംകീര്ണത കൂടിയ കുരങ്ങുകൾ ഉണ്ടായി വരാൻ  ദശലക്ഷക്കണക്കിന് വർഷങ്ങൾ എടുത്തിണ്ടാകും. അതിൽനിന്നു മസ്‌തിഷ്‌ക്ക വികാസം പ്രാപിച്ചു ഇന്നത്തെ മനുഷ്യനിൽ പരിണാമം എത്തിനിൽക്കുന്നു. അതിന്നും നടന്നുകൊണ്ടിരിക്കുകയാണ്. ആദികാലത്തുള്ള മനുഷ്യന്റെ മാതിരിയല്ലല്ലോ ആധുനികർ. അവരെ പരിണാമ എങ്ങോട്ടാണ് നയിക്കുന്നതെന്ന് കൃത്യമായി പറയാനൊക്കില്ല. പരിണാമം അനസ്യുതം തുടരും എന്നേ ഇപ്പോൾ പറയാനൊക്കൂ. പക്ഷെ എവിടെ എത്തിയാലും നാം പോയി മറഞ്ഞേ പറ്റൂ. മരണം അനിവാര്യമാണ്. ഇത്തരത്തിൽ അനേക ലക്ഷം ഗ്രങ്ങളിലെങ്കിലും ജീവൻ ഉടലെടുത്തിട്ടുണ്ടാകാം. തന്റെ  സൂര്യനിൽ നിന്ന് ആവശ്യത്തിന് ഊർജം ലഭിക്കുന്ന ഭൂയുടെയത്ര  വലുപ്പമുള്ള ഗ്രഹങ്ങളിൽ. വലുപ്പം കൂടിയാൽ വായുമണ്ഡലം ഉണ്ടാകില്ലല്ലോ. വലിയ ആകർഷണം വായുവിനെ ആഗിരണം ചെയ്യുമല്ലോ. ഗ്രഹം  ചെറുതാണെങ്കിൽ വായു മൊത്തം ശൂന്യാകാശത്തേക്ക്  നഷ്ടപ്പെടുമല്ലോ. ഗ്രഹം  കുറേക്കൂടി നക്ഷത്രത്തോടു അടുത്താണെങ്കിൽ പൊള്ളുന്ന ചൂടിൽ എല്ലാം  വാടിക്കരിയും. ദൂരെയണങ്കിൽ എല്ലാം ഐസായി നിലനിൽക്കേണ്ടിവരും. നക്ഷത്രത്തിൽ നിന്ന് ഏകദേശം ഭൂമിസമാന അകലത്തിലും വലുപ്പത്തിലുമുള്ള ഗ്രഹങ്ങളിൽ ജീവനുണ്ടാകും. അത്തരം അനേക ലക്ഷം  ഗ്രഹങ്ങളെങ്കിലും പ്രപഞ്ചത്തിലുണ്ടാകാം. ആയിരം ദശലക്ഷം നക്ഷത്ര സമൂഹങ്ങളെങ്കിലുമുണ്ട്  ഈ പ്രപഞ്ചത്തിൽ.  ഓരോ നക്ഷത്ര സമൂഹത്തിലും ആയിരം ദശലക്ഷം നക്ഷതങ്ങളിൽ കൂടുതൽ കാണും.  പ്രപഞ്ചം അനന്ത വലുപ്പമുള്ളതാണല്ലോ. 13.8 ബില്യൺ വര്ഷങ്ങള്ക്കു മുൻപ് പ്രപഞ്ചം തുടക്കമിട്ടതുകൊണ്ട് 13.8 ബില്യൺ പ്രകാശവര്ഷങ്ങളാണ് അതിന്റെ  വ്യാസമെന്നു ചിന്തിക്കുന്നവരുണ്ട്. അതിനു അപ്പുറത്തേക്കുള്ള നക്ഷത്രങ്ങളുടെ പ്രകശം ഇവിടേയ്ക്ക് എത്തിയിട്ടുണ്ടാകില്ലല്ലോ. പക്ഷെ 93 ബില്യൺ പ്രകാശ വർഷങ്ങളാണ് അതിന്റെ  യഥാർത്ഥ വ്യാസമെന്നു ഇന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു. bayesian മോഡൽ ഉപയോഗിച്ച്  യഥാർത്ഥ പ്രപഞ്ചം കാണാവുന്ന പ്രപഞ്ചത്തേക്കാൾ 250 ഇരട്ടി വലുപ്പമുള്ളതാണെന്നു ചിലർ ചിന്തിക്കുന്നു. നക്ഷത്രങ്ങൾ വിദൂരമായതുകൊണ്ടു നാമറിയുന്നില്ല എന്നുമാത്രം. സെക്കൻഡിൽ 3 ലക്ഷം  കിലോമീറ്റർ സഞ്ചരിക്കുന്ന പ്രകാശം 4 വര്ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് -4x365x24x60x60 കിലോമീറ്റർ -ഇതാണ് ഒരു നക്ഷത്രത്തിൽനിന്നു മറ്റൊന്നിലേക്കുള്ള ശരശരി അകലം. അനേകായിരം പ്രകാശവർഷങ്ങൾക്കകലെയുള്ള നക്ഷത്ര ഗ്രഹങ്ങളിലെ കാര്യം നാം എങ്ങനെ മനസ്സിലാക്കാനാണ്? നാം ആര്ജിട്ടുള്ള ഏറ്റവും വലിയ വേഗത -ഏകദേശം 8km/sec .തുലോം പരിമിതമാണല്ലോ.  എത്രായിരം വർഷങ്ങൾ റോക്കറ്റിൽ താണ്ടിയാലാണ് ഒരു നക്ഷത്രത്തിലെത്തുക? 


ജീവജാലങ്ങൾ മാത്രമല്ല ഭൂമിയും ഇല്ലാതാകും. സൂര്യനിലെ ഹൈഡ്രജൻ ഇന്ധനം തീരുന്നതോടെ അത് വികസിച്ചു പൊട്ടിത്തെറിക്കും, ചിഹ്ന ഭിന്നമാകും. അതോടെ ഭൂമിയുടെ കഥ തീരും. ഗ്രങ്ങളുടെയും. ചിന്നിച്ചിതറുന്ന പാറക്കൂട്ടങ്ങളെയും വാതകങ്ങളെയും വേറേതെങ്കിലും നക്ഷത്രം പിടിച്ചെടുത്തേക്കാം. പക്ഷെ അവയുടെ അന്ത്യവും ഉണ്ടാകാതിരിക്കില്ല. കത്തി തീർന്നു  പ്രപഞ്ചത്തിലെ ഹൈഡ്രജൻ ഇന്ധനം ഇല്ലാതാകും. അതോടെ നക്ഷത്ര ജനനം അസാധ്യമാകും. പ്രപഞ്ചം ഇരുളും. ആകർഷണ വികര്ഷണ ശക്തികളുടെ പ്രതിപ്രവത്തിനനുസരിച്ചു ഒന്നുകിൽ ഒരു ചെറു ബിന്ദുവായി വീണ്ടും പ്രപഞ്ച വസ്തുക്കൾ അമരാം.  വീണ്ടുമൊരു മഹാ പൊട്ടിത്തെറി -ബിഗ് ബാംഗ്-ഉണ്ടാകാം. അല്ലെങ്കിൽ വസ്തുക്കൾ അണുക്കളായി പ്രപഞ്ചം നിറഞ്ഞു നിൽക്കാം. ഒരു മൂടൽ മഞ്ഞുപോലെ. 


കുമിള പോലെ വന്നുപോകുന്ന നമ്മുടെ ജീവിതത്തിനു എന്തെങ്കിലും അർത്ഥമുണ്ടോ? ഒന്നുമില്ല. വെറുതെ വന്നുപോകുന്നു. പ്രപഞ്ചമോ? അനന്തം  അജ്ഞാതം അവര്ണനീയം. ഒരു മൂലയിൽ  കുമിള പോലെ വന്നുപോകുന്ന നാമെന്തറിയുന്നു?

No comments:

Post a Comment

ദിനോസറുകൾക്കും മുൻപ്

ഭൂമിയിൽ ഇന്നേ വരെ ജീവിച്ചതിൽ വെച്ചേറ്റവും വലിയ ജീവിവിഭാഗങ്ങളിൽ ഒന്നാണ് മുകളിൽ പറഞ്ഞ ദിനോസർകൂട്ടം.𝟏𝟓𝟎 മില്യൺ വർഷങ്ങൾക്ക് മുൻപ് അവർ ഇവിടം അ...