👉 എനിക്ക് പറ്റുമോ, ഇത് എങ്ങനെയാണ് എടുക്കുന്നത്, എന്റെ കയ്യില്‍ ക്യാമറ ഇല്ല, എങ്ങനെ കണ്ടു പിടിക്കും... എന്നിങ്ങനെ ഒരുപാട് കമ്മന്റുകൾ പല പോസ്റ്റിലും കാണാറുണ്ട്. എനിക്ക് അറിയാവുന്ന പരിമിതമായ കാര്യങ്ങൾ ഇവടെ നിങ്ങള്‍ക്ക് വേണ്ടി ഷയർ ചെയുന്നു. ഉപകാരം ആകുകയാണങ്കിൽ സന്തോഷം.
👉 ആര്‍ക്കൊക്കെ.
അത്യാവശ്യം മെഗാ പിക്സൽ നല്‍കുന്ന ക്യാമറ ഉള്ള ഏത് ഫോണിലും നിങ്ങള്‍ക്ക് അതിന്റേതായ പരിമിതികളോട് കൂടെ astrophotography ചെയ്യാവുന്നതാണ്.
👉 എന്തൊക്കെ ആവശ്യമാണ്.
ഒരു mobile ക്യാമറ ( പ്രോ മോഡ് ഉള്ളത്), ഒരു ട്രൈപ്പോഡ്, നക്ഷത്രങ്ങളെ തിരിച്ച് അറിയാൻ സഹായിക്കുന്ന ഒരു മൊബൈല്‍ ആപ്പ്, ഒരു ജി ക്യാം (optional).
👉 എന്തൊക്കെ മാറ്റിനിർത്താം.
290 മുതൽ ആയിരങ്ങള്‍ വില വരുന്ന ട്രൈപ്പോഡുകൾ ഇന്ന് ആമസോൾ, ഫ്ലിപ്പ്കാർട്ട് എന്നിവയില്‍ ലഭ്യമാണ്. നിങ്ങളുടെ താല്പര്യത്തിന് അനുസരിച്ച്, റിവ്യു നോക്കി നിങ്ങള്‍ക്ക് അത് ഒരെണ്ണം വാങ്ങാവുന്നതാണ്. മറിച്ച് അതിന് നിങ്ങള്‍ക്ക് താല്പര്യമില്ല എങ്കിൽ ഇത് ഒഴിവാക്കാം. പകരം മൊബൈൽ അനക്കം തട്ടാതെ, ഉരുണ്ട് വീഴാതെ ഒരു സ്ഥലത്ത് ഉറപ്പിച്ച് വെക്കാൻ ശ്രദ്ധിക്കണം. അങ്ങനെ ചെയ്യുമ്പോൾ അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ട്രൈപ്പോഡുകൾ വീട്ടില്‍ സ്വയം നിര്‍മ്മിക്കാനും സാധിക്കും. നിലവില്‍ ട്രൈപ്പോഡ് മാത്രമേ നമ്മുക്ക് മാറ്റി വെക്കാൻ സാധിക്കു.
👉 എങ്ങനെ
വളരെ വ്യക്തമായി നക്ഷത്രങ്ങളെ കാണാന്‍ സാധിക്കുന്ന ഒരു രാത്രി തിരഞ്ഞെടുക്കുക. നിങ്ങൾ എന്തിന്റെയാണോ ഫോട്ടോ എടുക്കാൻ ഉദ്ദേശിക്കുന്നത് അവ ആകാശത്തിൽ എവിടെയാണ് എന്ന് കണ്ടെത്തുക. ഇവിടെയാണ് നമ്മുക്ക് സഹായമായി Stellarium, Sky map, Sky walker എന്നീ ആപ്പുകൾ വരുന്നത്. ഇവയില്‍ ഏതെങ്കിലും ഒന്ന് പ്ലേ സ്റ്റോറിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത ശേഷം ഓപ്പണാക്കി ആകാശത്തിലേക്ക് ഫോൺ ഉയർത്തി നോക്കുക. നിങ്ങളുടെ ഫോണിന്റെ GPS ഉപയോഗിച്ച് നിങ്ങള്‍ക്ക് മുകളിലുള്ള എല്ലാ നക്ഷത്ര സമൂഹങ്ങളേയും അത് കാണിച്ച് തരും.
ഉദാഹരണത്തിന് നിങ്ങൾ Milkyway ആണ് ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്നത് എങ്കിൽ ഫോണിൽ മുകളില്‍ പറഞ്ഞ ആപ്പ് എടുത്തതിന് ശേഷം Sagittarius നക്ഷത്രത്തെ കണ്ടുപിടിക്കുക. Stellarium പോലുള്ള ആപ്പ് ആണെങ്കിൽ അവിടെ നിങ്ങള്‍ക്ക് കൃത്യമായി Milkyway കാണാനും സാധിക്കും. (ഞാൻ ഉപയോഗിക്കുന്നത് Stellarium ആണ്)
നമ്മുക്ക് വേണ്ടുന്ന ആളെ കിട്ടി കഴിഞ്ഞാൽ അടുത്ത ജോലി എന്നത് ഫോൺ ആ ദിശയില്‍ ഉറപ്പിച്ച് നിര്‍ത്തുക എന്നതാണ്. ഇതിന് നിങ്ങള്‍ക്ക് ട്രൈപ്പോഡ് ഉപയോഗിക്കാം അല്ലെങ്കിൽ നിങ്ങളുടെ ഇഷ്ട പ്രകാരം എന്തെങ്കിലും ഒന്ന്. ശ്രദ്ധിക്കുക ചെറിയ അനക്കം പോലും ഫോണിന് ഉണ്ടാവാന്‍ പാടില്ല.
ഇനി നമ്മുക്ക് ക്യാമറ സെറ്റപ്പ് പരിശോധിക്കാം.
👉 ക്യാമറ സെറ്റപ്പ്.
1) സാധാ ക്യാമറ ആണെങ്കിൽ.
ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്ന നിങ്ങളുടെ ഫോണിലെ ക്യാമറ ഇനി ഓപ്പൺ ചെയ്യാം. ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് തന്നെയാണോ ക്യാമറ ഇരിക്കുന്നത് എന്ന് ഇടക്ക് stellarium പോലുള്ള ആപ്പ് എടുത്ത് നോക്കുന്നത് നല്ലതാണ് അങ്ങനെ ആണ് എങ്കിൽ ഇനി നേരെ നിങ്ങൾ ക്യാമറയുടെ പ്രോ മോഡിലേക്ക് പോകുക. അവിടെ കുറച്ച് വാല്യുകൾ മാറ്റി നല്‍കേണ്ടി വരും. ഇപ്പോൾ വരുന്ന ഒട്ടു മിക്ക എല്ലാ ഫോണുകളിലും പ്രോ മോഡ് ഉണ്ടാവാറുണ്ട്. Shutter speed (S Value), ISO, WB എന്നിവയാണ് നമ്മുക്ക് മാറ്റേണ്ടി വരുക. എല്ലാം കൃത്യമാണ് എങ്കിൽ നിങ്ങളുടെ ഫോണിലെ ഏറ്റവും ഉയർന്ന Shutter value (20s,25s,30s,60s) എന്നിങ്ങനെ ഉള്ളതിലെ ഏറ്റവും ഉയർന്ന വാല്യൂ തന്നെ എടുക്കുക. അതിന് ശേഷം WB(White Balance) Auto കൊടുക്കുന്നതാണ് ഏറ്റവും ഉചിതം. ISO ഒരുപാട് കൂട്ടി നല്‍കാതെ ശ്രദ്ധിക്കണം. ഒരുപാട് കൂടിയാൽ ലഭിക്കുന്ന പടത്തിൽ നോയിസ് കൂടാനും സാധ്യത ഉണ്ട്. ഒരു 800-1200/1600 വരെയാണ് അതിന്റെ എറ്റവും നല്ല വാല്യൂസ്. ഫോക്കസ് നമ്മുക്ക് infinity ആണ് വെക്കേണ്ടത് അത് നമ്മൾ ഇതിനോടൊപ്പം സെറ്റ് ചെയിതു വെക്കണം. (ചില ഫോണുകളിൽ മരം, നക്ഷത്രം, മല അങ്ങനെ ഒക്കെയാണ് infinity focus കാണിച്ച് ഒരുക്കുന്നത്).ഇത്രയും സെറ്റ് ചെയ്തതിന് ശേഷം ടൈമർ ഒരു 3sec കൊടുക്കുക. ക്ലിക്ക് ചെയ്യുമ്പോള്‍ തന്നെ പടം എടുക്കാന്‍ തുടങ്ങിയാല്‍ അവിടെ ഒരു ചെറിയ vibration വരാൻ സാധ്യതയുണ്ട് അതുകൊണ്ടാണ് ടൈമർ കൊടുക്കുന്നത്. ഇവയെല്ലാം കൊടുത്തു കഴിഞ്ഞാല്‍ നമ്മുക്ക് ഫോട്ടോ എടുക്കാൻ തുടങ്ങാം. അദ്യം ക്ലിക്ക് ചെയ്യുമ്പോള്‍ 3sec ടൈമർ തുടങ്ങും അതിന് ശേഷം ക്യാമറ തന്നെ ഫോട്ടോ എടുക്കാന്‍ തുടങ്ങും. നിങ്ങൾ എത്ര നേരം ആണോ Shutter speed ഇട്ടിരിക്കുന്നത് അത്രയും നേരം അവിടെ ഉള്ള ലൈറ്റ് അത് ക്യാപ്പ്ച്ചർ ചെയ്യും. 10s ആണ് ഇട്ടിരിക്കുന്നത് എങ്കിൽ 10sec ആരിക്കും അതിന് ഒരു പടം എടുക്കാൻ ആവശ്യമായ സമയം. അതിന്റെ ഇടയില്‍ ക്യാമറ മെന പണിയാൻ പോകരുത് 😴. ഇങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള അത്രയും പടങ്ങൾ എടുക്കാവുന്നതാണ്.
👉 Stacking.
ഒന്നോ രണ്ടോ പടം എടുത്തത് കൊണ്ട് നിങ്ങള്‍ക്ക് മറ്റുള്ളവരെ പോലെ കിട്ടാന്‍ സാധിക്കില്ല. അതിനാണ് stacking എന്ന മെതേട് യൂസ് ചെയ്യുന്നത്. ഒരുപാട് പടങ്ങൾ എടുത്ത് അതിന്റെയെല്ലാം ഒരു ആവറേജ് ഔട്ട് നല്‍കുന്ന പ്രക്രിയ ആണ് ഈ stacking എന്നത്. ഇത് ഒന്നെങ്കിൽ Photoshop, Lightroom പോലുള്ള സോഫ്റ്റ്‌വെയറുകളിൽ ചെയ്യാം അല്ലെങ്കിൽ Sequator പോലുള്ള സോഫ്റ്റ്‌വെയറിലും ചെയ്യാം.
ഇങ്ങനെ നിങ്ങള്‍ക്ക് സാധ ഫോൺ ക്യാമറ ഉപയോഗിച്ച് ഫോട്ടോകൾ എടുക്കാൻ സാധിക്കും.
2) ജീ ക്യാം
ജ്യി ക്യാം എന്നത് നമ്മുടെ ഫോണിൽ inbuilt ആയിട്ട് വരുന്നത് അല്ലാണ്ട് പുറത്ത് നിന്ന് നമ്മൾ ഇൻസ്റ്റാൾ ചെയ്യുന്ന ക്യാമറ ആണ്. നിങ്ങളുടെ ഫോൺ ഏതാണോ അതിന് പറ്റിയ ജീ ക്യാം ഇന്റര്‍നെറ്റിൽ തപ്പിയാല്‍ അധികം ബുദ്ധിമുട്ടാതെ തന്നെ ലഭിക്കും.
ജീ ക്യാമിലും സ്ഥിതി വ്യത്യസ്തമല്ല. എവിടെയാണോ ലൊക്കേഷൻ അങ്ങോട്ട് ക്യാമറ ഓൺ ആക്കി വെക്കുക. ടൈമർ ഇട്ടതിനു ശേഷം നമ്മുക്ക് മാറി നിൽക്കാം കാരണം. Night sight/astro mode എന്നിവയെല്ലാം ഉള്ള ഒരു ജീ ക്യാം ആണ് എങ്കിൽ ചുറ്റുപാടും ഉള്ള ലൈറ്റ് അനുസരിച്ച് അത് തന്നെ എല്ലാം ചെയ്തോളും. Shutter speed, iso ഇതൊന്നും നമ്മൾ മാറ്റാതെ തന്നെ അത് ഒരു ഒറ്റ പടമായി ലഭിക്കും.
ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ ഫോണിൽ ജീ ക്യാം സപ്പോര്‍ട്ട് ആകുമോ ഇല്ലയോ എന്നാണ്. ഇതിനായി Camera to API ഉണ്ടോ എന്ന് അറിയണം. അത് അറിയാൻ പ്ലേ സ്റ്റോറില്‍ നിന്നും (Camera to API) ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത്രയും മാത്രം മതി നിങ്ങള്‍ക്കും ഒരു നല്ല ഫോട്ടോ എടുക്കാൻ.
സമയം, ക്ഷമ, നല്ല ചുറ്റുപാട്, അത്യാവശ്യ എഡിറ്റിംഗ് ഇത്രയും ഉണ്ട് എങ്കിൽ ഒട്ടും വൈകാതെ തന്നെ നിങ്ങള്‍ക്കും തുടങ്ങാം Astrophotography.
August മാസം Milkyway ഫോട്ടോ എടുക്കാന്‍ അനുയോജ്യമായ മാസമാണ്. എല്ലാവരും ശ്രമിക്കൂ. 🥰
No comments:
Post a Comment