ലോകത്തെ ആദ്യത്തെ സിവിലിയൻ ഓർബിറ്റൽ മിഷൻ വിജയകരമായി ലോഞ്ച് ചെയിത് space X.
Inspiration 4 എന്ന് പേരിട്ടിരിക്കുന്ന ലോകത്തെ ആദ്യത്തെ സിവിലിയന്‍ ഓർബിറ്റൽ മിഷൻ ഇന്ത്യൻ സമയം പുലര്‍ച്ചെ 5.30 ന് സ്പേസ് എക്സിന്റെ സ്വന്തം ലോഞ്ച് സൈറ്റായ കെന്നഡി സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിച്ചു.
ഡ്രാഗണ്‍ ക്രാഫ്റ്റ് ഫാൽകൺ 9 ബൂസ്റ്റർ എന്നീ രണ്ട് വിശ്വസ്ത വാഹനങ്ങളാണ് ഇതിനായി സ്പേസ് എക്സ് തിരഞ്ഞെടുത്തത്. വിജയകരമായ വിക്ഷേപണത്തിന് ശേഷം സ്പേസ് എക്സിന് തങ്ങളുടെ ബൂസ്റ്റർ കൃത്യമായി വീണ്ടെടുക്കാന്‍ സാധിച്ചു.
ലോഞ്ചിന് ശേഷമുള്ള 3 ദിവസം നാല് പേരടങ്ങുന്ന Inspiration ടീം ഓർബിറ്റിൽ തുടരുകയും 18 ാം തിയതി മടങ്ങി എത്താനുള്ള രീതിയിലുമാണ് ലോഞ്ച് ഡീറ്റിയൽ ചെയ്തിരിക്കുന്നത്.
ജേർഡ് ഐസക്ക്മാൻ നേതൃത്വം നല്‍കുന്ന സംഘത്തിൽ അദ്ദേഹത്തെ കൂടാതെ സിയാൻ പ്രോക്ട്ടർ, ഹൈലി, ക്രിസ് എന്നിവരാണ് 4 പേരടങ്ങുന്ന സംഗം.
ഓരോ തവണയും പുതിയ നേട്ടങ്ങൾ നേടുകയാണ് സ്പേസ് എക്സ്. ബഹിരാകാശ യാത്രക്കാര്‍ അല്ലാത്ത നാലുപേരെ ഓർബിറ്റിൽ എത്തിക്കുന്ന ആദ്യ ലോഞ്ച്.. അത് സ്പേസ് എക്സിന്റെ പേരില്‍ ഇനി എഴുതപ്പെടും.
#spacex
#inspiration4
#CrewDragon
No comments:
Post a Comment