അമേരിക്കയിലെ ഉഷ്ണമേഖലാ വനങ്ങളിൽ വളരുന്ന പൂച്ചെടികളുടെ ഒരു ജനുസ്സായ കൊക്കോലോബയുടെ ഒരു ഇനത്തിലുള്ള വൃക്ഷത്തിൽ ആണ് ചിത്രത്തിൽ കാണുന്ന തരം വലിയ ഇലയുള്ളത്. 1982-ൽ ബ്രസീലിയൻ ആമസോണിലെ മഡെയ്‌റ നദീതടത്തിൽ സർവേ നടത്തുന്നതിനിടെയാണ് ഐഎൻപിഎയിൽ നിന്നുള്ള സസ്യശാസ്ത്രജ്ഞർ ആയിരുന്നു അജ്ഞാതമായിരുന്ന "കൊക്കോലോബ ഗിഗാന്റിഫോളിയ" എന്ന വൃക്ഷത്തെ ആദ്യമായി കണ്ടുമുട്ടുന്നത്. വൃക്ഷങ്ങളിൽ പൂക്കളോ കായ്കളോ ഉണ്ടായിരുന്നില്ല. തുടർന്ന് 1989 നും 1993 നും ഇടയിൽ ജമാരി നാഷണൽ ഫോറസ്റ്റ് റിസർവിൽ നടത്തിയ നിരവധി പര്യവേഷണങ്ങളിൽ ആമസോൺ കാടുകളിലെ വിവിധ സ്ഥലങ്ങളിൽ ഇവയെ കണ്ടെത്തുകയും ചില വലിയ ഇലകൾ ശേഖരിക്കുകയും ചെയ്തു. ഇതിൻ്റെ ഇലകൾക്ക് 2.5 മീറ്റർ (8 അടി) നീളത്തിൽ വരെ വളരാൻ കഴിയും. ബ്രസീലിലെ മനാസിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആമസോണിയൻ റിസർച്ചിൽ (INPA) ഒരു വലിയ ഉണങ്ങിയ ഇലയുടെ ഫ്രെയിം ചെയ്ത് പ്രദർശിപ്പിച്ചിട്ടുണ്ട്🙏
(റോജിരിയോ ഗ്രിബെലിന്റെ ചിത്രത്തിന് കടപ്പാട്.)
No comments:
Post a Comment